കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിന് അനുമതി നല്‍കിയത് അപകടമെന്ന് ശശി തരൂര്‍, മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല!!

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്ത അനുമതി നല്‍കിയതിനെ എതിര്‍ത്ത് കോണ്‍ഗ്രസ്. പരീക്ഷണം പൂര്‍ത്തിയാവാത്ത വാക്‌സിനാണ് അനുമതി നല്‍കിയതെന്ന് ശശി തരൂര്‍ ആരോപിച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഒരു ദേശീയ നേതാവ് വാക്‌സിനെതിരെ രംഗത്തെത്തുന്നത്. നേരത്തെ യുപിയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞിരുന്നു. മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന കൊവാക്‌സിന് അനുമതി നല്‍കിയത് ഗുരുതര പ്രശ്‌നമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

1

കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. പരീക്ഷണം പൂര്‍ത്തിയാകും വരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ ഉപയോഗിക്കരുത്. എന്നാല്‍ പരീക്ഷണം പൂര്‍ത്തിയായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിക്കാമെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. മൂന്നാം ഘട്ടത്തിലാണ് ഒരു വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്താന്‍ സാധിക്കുകയെന്നും, അതില്ലാതെയാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ പോകുന്നതെന്നും തരൂര്‍ ആരോപിച്ചു.

അതേസമയം രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്കാണഅ അനുമതി. രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. ഉപാധികളോടെ മാത്രമാണ് അനുമതി. കരുതല്‍ വേണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം സിഡസ് കാഡിലയുടെ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനും അനുമതിയുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്‌സിനാണ് കൊവാക്‌സിന്‍. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിനാണ് കൊവിഷീല്‍ഡ്.

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. കൊവിഡ് വ്യാപന നിരക്ക് പഠിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള 12000ത്തിലധികം പേര്‍ക്ക് ആന്റിബോഡി പരിശോധനയും നടത്തും. കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുമാണ് പഠനം. രോഗം വന്ന് മാറിയവരില്‍ ആന്റിബോഡി സാന്നിധ്യവുമുണ്ടാകും. പ്രതിരോധ ശേഷി എത്രത്തോളം പേര്‍ക്ക് കൈവരിച്ചെന്നാണ് പഠിക്കുന്നത്.

English summary
shashi tharoor against covid vaccination, says third phase trial not finished
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X