കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘പ്രധാനമന്ത്രി ചിന്തിക്കാനിടയില്ലാത്ത ഒരു കാര്യം കൂടി’;മുന്നറിയിപ്പുമായി ശശി തരൂർ, പരിഹാസം,ട്വീറ്റ്

Google Oneindia Malayalam News

ദില്ലി; ഞായറാഴ്ച ലൈറ്റുകൾ അണച്ച് വിളക്ക് തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ വിമർശനവുമായി എംപി ശശി തൂർ. ലൈറ്റ് അണക്കാൻ ആഹ്വാനം ചെയ്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലോചിക്കാൻ സാധ്യതയില്ലാത്ത ഒരു കാരണം കൂടി എന്ന പരിഹാസത്തോടെയാണ് തരൂരിന്റെ പുതിയ ട്വീറ്റ്.

'ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷം പെട്ടെന്ന് വൈദുതി ഉപയോഗിത്തിലുള്ള ഇടിവും പിന്നീട് 9.09 ന് പെട്ടെന്നുള്ള കുതിച്ചുചാട്ടവും ഇലക്ട്രിക്കൽ ഗ്രിഡ് തകരാൻ ഇടയാക്കും. അതിനാൽ ഇലക്ട്രിസിറ്റി ബോർഡുകൾ രാത്രി 8 മണി മുതൽ ലോഡ് ഷെഡിംഗിനെക്കുറിച്ച് ആലോചിക്കുന്നു, രാത്രി 9.09 ന് ശേഷം സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണഅ ഇത്, എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

 shashitharoo

'പ്രധാന ഷോമാനെ കേട്ടു, ജനങ്ങളുടെ വേദനയെ കുറിച്ചോ ദുരിതത്തെ കുറിച്ചോ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചോ ഒന്നും തന്നെ പറയാനില്ല. ലോക്ക് ഡൗണിന് ശേഷമുള്ള കാര്യങ്ങൾ തിരുമാനിക്കുന്നതിന് മുൻപ് ഭാവിയെ കുറിച്ചുള്ള ഒരു ആകുലതകളോ കാഴ്ചപ്പാടുകളോ ഇല്ല,ഇന്ത്യയുടെ ഫോട്ടോ-ഒപ്പ് പ്രധാനമന്ത്രി നടത്തിയ ഒരു ഫീൽ ഗുഡ് നിമിഷം, എന്നായിരുന്നു തരൂരിന്റെ ആദ്യ പ്രതികരണം.

അതേസമയം ലൈറ്റ് അണയ്ക്കണമെന്ന നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ മഹാരാഷ്ട്ര വൈദ്യുതി മന്ത്രി നിതിൻ റൗത്തും രംഗത്തെത്തിയിരുന്നു. എല്ലാ ലൈറ്റുകളും ഒരുമിച്ച് അണയ്ക്കുന്നത്‌ വൈദ്യുതി വിതരണ ശൃംഖലയെ തകരാറിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഒരേ സമയം ലൈറ്റുകള്‍ ഒരുമിച്ച് നിര്‍ത്തുന്നത് ഉപഭോഗത്തിലും വിതരണത്തിലും വലിയ വ്യത്യാസത്തിന് ഇടയാക്കും. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫാക്ടറി യൂണിറ്റുകള്‍ പ്രവർത്തിക്കുന്നില്ല. അതിനാൽ ഡിമാന്‍റ് 23,000 മെഗാ വാള്‍ട്ടില്‍ നിന്നും 13,000 ആയി കുറഞ്ഞിരിക്കുകയാണ്.എല്ലാ ലൈറ്റുകളും ഒരുമിച്ച് ഓഫ് ചെയ്യുന്നതിലൂടെ ഇത് ബ്ലോക്ക്ഔട്ടിന് കാരണമാകുമെന്നും നിതിൻ റൗത്ത് പറഞ്ഞിരുന്നു.

കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ ഏപ്രിൽ 5 ന് രാത്രി ലൈറ്റുകൾ അണച്ച് വിളക്ക് തെളിയിക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. രാത്രി വീടിന്റെ വാതിൽപടിയ്ക്കലോ ബാൽക്കണിയിലോ നിന്ന് ചെറു വിളക്കുകൾ തെളിയിക്കണം. ഈ വെളിച്ചം രാജ്യത്തെ 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും, എന്നായിരുന്നു പ്രധാനന്ത്രി പറഞ്ഞത്.

ഒരുമിച്ച് ലൈറ്റ് ഓഫ് ചെയ്യല്ലേ, പണികിട്ടും; മോദിയുടെ ആഹ്വാനത്തിനെതിരെ മുന്നറിയിപ്പുമായി മന്ത്രിഒരുമിച്ച് ലൈറ്റ് ഓഫ് ചെയ്യല്ലേ, പണികിട്ടും; മോദിയുടെ ആഹ്വാനത്തിനെതിരെ മുന്നറിയിപ്പുമായി മന്ത്രി

രാജ്യത്ത് ലോക്ക് ഡൗൺ കാലാവധി സപ്തംബർ വരെ നീട്ടേണ്ടിവരും,ജൂണിൽ കൊവിഡ് കേസുകൾ കുത്തനെ കൂടുമെന്നും പഠനംരാജ്യത്ത് ലോക്ക് ഡൗൺ കാലാവധി സപ്തംബർ വരെ നീട്ടേണ്ടിവരും,ജൂണിൽ കൊവിഡ് കേസുകൾ കുത്തനെ കൂടുമെന്നും പഠനം

'പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ്'; കോൺഗ്രസിൽ പോര്!! ശബരീനാഥിനെതിരെ വാളെടുത്ത് യൂത്ത് കോൺഗ്രസ്'പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ്'; കോൺഗ്രസിൽ പോര്!! ശബരീനാഥിനെതിരെ വാളെടുത്ത് യൂത്ത് കോൺഗ്രസ്

English summary
Shashi Tharoor against Narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X