കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിയോജിപ്പ് വിലപ്പെട്ടതാണ്, വിദ്യാർത്ഥികളെ പിന്തുണച്ച് ശശി തരൂർ ജാമിയയിൽ, പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതി നിയമം, എൻസിആർ തുടങ്ങിയവയ്ക്കെതിരെ ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് ശശി തരൂർ എംപി. വിയോജിപ്പ് വളരെ വിലപ്പെട്ടതാണെന്ന് സർവകലാശലയ്ക്ക് പുറത്തെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ക് ശശി തരൂർ പറഞ്ഞു.

 കശ്മീരിൽ തീവ്രവാദികൾക്കൊപ്പം പിടിയിലായ പോലീസ് ഉദ്യോഗസ്ഥനെയും തീവ്രവാദിയായി കണക്കാക്കുമെന്ന് പോലീസ് കശ്മീരിൽ തീവ്രവാദികൾക്കൊപ്പം പിടിയിലായ പോലീസ് ഉദ്യോഗസ്ഥനെയും തീവ്രവാദിയായി കണക്കാക്കുമെന്ന് പോലീസ്

നമ്മുടെ രാജ്യത്ത് വിയോജിപ്പ് വളരെ വിലപിടിപ്പുള്ളതാണ്. ജെഎൻയുവിലും ജാമിയ മിലിയയിലും നടന്ന അതിക്രമങ്ങൾ ലജ്ജാകരമാണ്. ജാമിയയിൽ പോലീസുകാർ തന്നെ ഹോസ്റ്റലുകളിലും ലൈബ്രറിയിലും അതിക്രമം നടത്തുകയും നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു- പ്രതിഷേധങ്ങളെ അഭിസംബോധന ചെയ്ത് ശശി തരൂർ പറഞ്ഞു.

tharoor

ഇത് പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളെ എതിർക്കുന്നതിനെക്കുറിച്ചുമാണ്. വിദ്യാർത്ഥികൾ പിന്തുണ അർഹിക്കുന്നുണ്ടെന്ന് മനസിലാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ നിയമത്തിന്റെ പേരിൽ മതപരമായ വിവേചനം നടത്തുകയാണെന്നും തരൂർ കുറ്റപ്പെടുത്തി. ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ജാമിയ മിലിയയ്ക്ക് പുറത്ത് ശശി തരൂർ എംപിക്ക് നേരെ പ്രതിഷേധം ഉയർന്നു, വിദ്യാർത്ഥികളടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ശശി തരൂരിന്റെ നിലപാട് ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിന് ശേഷം ജെഎൻയുവിൽ എത്തിയപ്പോഴും തരൂരിന് പ്രതിഷേധം നേരിടേണ്ടി വന്നു. പോസ്റ്ററുകളുമായി ഒരു സംഘം വിദ്യാർത്ഥികൾ നിശബ്ദ പ്രതിഷേധം നടത്തി.

English summary
Shashi Tharoor at Jamia supports protest against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X