കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പിന്തുണയുമായി ശശി തരൂര്‍ വീണ്ടും

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ വീണ്ടും രംഗത്തെത്തി. തിരഞ്ഞെടുപ്പിന് മുന്‍പ് കടുത്ത മോദി വിമര്‍ശകനായ തരൂര്‍ ഇത് രണ്ടാമത്തെ തവണയാണ് മോദിയെ പരസ്യമായി പിന്തുണച്ച് പ്രസ്താവന ഇറക്കുന്നത്. പാകിസ്താന്‍ ഒളിയുദ്ധം നടത്തുന്നു എന്ന മോദിയുടെ പ്രസ്താവനയില്‍ തെറ്റൊന്നും ഇല്ലെന്നാണ് തരൂരിന്റെ അഭിപ്രായം.

നേരിട്ട് യുദ്ധം നടത്താന്‍ ശക്തിയില്ലാത്ത പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഒളിയുദ്ധം നടത്തുന്നു എന്നാണ് മോദി കാശ്മീരില്‍ പ്രസംഗിച്ചത്. എന്നാല്‍ ഇത് പാകിസ്താന്‍ നിഷേധിച്ചിരുന്നു. മോദിയുടെ പ്രസ്താവന അടിസ്ഥാനമില്ലാത്തതും നിര്‍ഭാഗ്യകരവുമാണെന്ന് പാക് വിദേശകാര്യ വക്താവ് തസ്‌നിം അസ്ലം പ്രതികരിച്ചു. എന്നാല്‍ മോദി പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ല എന്നാണ് യു എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന തരൂര്‍ പറയുന്നത്.

modi-tharoor

സ്വന്തം മണ്ണില്‍ നിന്നുള്ള ഭീകരവാദത്തിന്റെ ഇരയാണ് പാകിസ്താന്‍. രാജ്യത്തിന് അകത്തുനിന്നുമുള്ള തീവ്രവാദമാണ് പാകിസ്താനികളുടെ ഏറ്റവും വലിയ ഭീഷണി. തീവ്രവാദത്തിനെ പ്രോത്സാഹിപ്പിച്ചാല്‍ അത് പിന്നീട് പ്രോത്സാഹിപ്പിക്കുന്നവരെത്തന്നെ തിരിഞ്ഞു കടിക്കും. അത് തന്നെയാണ് പാകിസ്താനും സംഭവിക്കുന്നത്. മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പാകിസ്താന്റെ പ്രതികരണം കാര്യമായി എടുക്കുന്നില്ലെന്നും തരൂര്‍ സൂചിപ്പിച്ചു.

ലഷ്‌കര്‍ ഇ തോയ്ബ പോലുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുക്കുന്നില്ല എന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ കുറ്റപ്പെടുത്തി. അതേസമയം ചൂടുപിടിച്ച വാഗ്വാദത്തിനിടയിലും പാകിസ്താന്‍ അതിര്‍ത്തിയില്‍ ആക്രമണം തുടരുകയാണ്. വ്യാഴാഴ്ച പൂഞ്ചിലും മേധറിലും മണിക്കൂറുകളോളം വെടിവെപ്പ് നടന്നു. ജമ്മു കാശ്മീരിലെ പാംപോറില്‍ തീവ്രവാദി ആക്രമണത്തില്‍ ബുധനാഴ്ച രണ്ടു പോലീസുകാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Senior Congress leader Shashi Tharoor on Wednesday defended Prime Minister Narendra Modi, saying the latter was right in pointing out the proxy war that Pakistan has been staging for years against India. Tharoor, a former UN diplomat and Union state minister for foreign affairs, said the prime minister didn't say anything inappropriate or wrong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X