കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവിന്ദ് കെജ്‌രിവാള്‍ ആണത്തമില്ലാത്തവനെന്ന് ശശി തരൂര്‍... വന്‍ വിവാദം, ഒടുവില്‍ മാപ്പുപറഞ്ഞു!!

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്‌രിവാളിനെ ആണത്തമില്ലാത്തവനെന്ന് വിളിച്ച് പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പൗരത്വ ഭേദഗതി നിയമത്തിലായിരുന്നു പരാമര്‍ശം. സിഎഎയില്‍ കെജ്‌രിവാള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ട് തരത്തിലാണെന്ന് ശശി തരൂര്‍ ആരോപിച്ചു. മൗനമായി ഭൂരിപക്ഷത്തെ അദ്ദേഹം ആസ്വദിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടുകള്‍ കൂടുതല്‍ കിട്ടാനുള്ള നീക്കമാണിത്. അതിനായി രണ്ട് തരത്തിലാണ് അദ്ദേഹം പ്രതികരിക്കുന്നത്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും എന്നാല്‍ സിഎഎ പ്രതിഷേധത്തില്‍ മൗനമായി ഇരിക്കുകയും ചെയ്യുകയാണ് അദ്ദേഹമെന്നും തരൂര്‍ ആരോപിച്ചു.

1

ദില്ലിയില്‍ സിഎഎ പ്രതിഷേധത്തില്‍ അക്രമത്തിനിരയായവരോട് മനുഷ്യത്വപരമായ സമീപനം പോലുള്ള മുഖ്യമന്ത്രിയായ കെജ്‌രിവാളില്‍ നിന്ന് ഉണ്ടാവില്ലെന്ന് തരൂര്‍ ആരോപിച്ചു. കെജ്‌രിവാളിന് ഉത്തരവാദിത്തങ്ങളൊന്നും ഇല്ലാതെ അധികാരം ആവശ്യമാണ്. അത് കാലങ്ങളായി ആണത്തമില്ലാത്തവന്റെ വിശേധികാരമാണ്. യാതൊരു ഗുണവുമില്ലാത്ത അത്തരം സമീപനം മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ഉറപ്പാക്കും. നിങ്ങളുടെ രാഷ്ട്രീയ ജീ വിതം മുഴുവന്‍ ശത്രുക്കളെ ഉണ്ടാക്കുന്നതിന് വേണ്ടിയായിരിക്കും ഉപയോഗിക്കുക, പക്ഷേ എന്തിന് വേണ്ടിയാണ് നിങ്ങള്‍ നിലനിന്നത് എന്ന ചോദ്യം അവസാനം ഉയരുമെന്നും തരൂര്‍ പറഞ്ഞു.

എന്നാല്‍ ഇത് വലിയ വിവാദമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തരൂരിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. തരൂരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഈ പ്രസ്താവനയെന്ന് ഒരാള്‍ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ സംഭവത്തില്‍ മാപ്പുപറഞ്ഞ് ശശി തരൂര്‍ രംഗത്തെത്തി. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പഴയൊരു പ്രയോഗമാണ് താന്‍ ഉപയോഗിച്ചതെന്ന് തരൂര്‍ പറഞ്ഞു. ഉത്തരവാദിത്തമില്ലാതെ അധികാരം ലഭിക്കുമെന്ന പദമാണ് ഉപയോഗിച്ചത്. എന്നാല്‍ ആണത്തമില്ലാത്തവനെന്ന പ്രയോഗത്തില്‍ തരൂര്‍ പ്രതികരിച്ചിട്ടില്ല.

തരൂരിന്റെ മാപ്പുപറയലിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തരൂര്‍ മാപ്പുപറയുകയാണോ അതോ സ്വയം പുകഴ്ത്തുകയാണോ എന്നാണ് ഒരാളുടെ പ്രതികരണം. തരൂരിന്റെ മാപ്പുപറച്ചില്‍ മുമ്പ് നടത്തിയ വിമര്‍ശനത്തേക്കാള്‍ തരംതാണത്തും അപകടം നിറഞ്ഞതുമാണെന്ന് മറ്റൊരാള്‍ കുറ്റപ്പെടുത്തി. അതേസമയം എഎപിയോ കെജ്‌രിവാളോ തരൂരിനെതിരെ പ്രതികരിച്ചിട്ടില്ല. ബിജെപിയെയും കോണ്‍ഗ്രസിനെയും അനാവശ്യമായി വിമര്‍ശിച്ച് അവര്‍ക്ക് പബ്ലിസിറ്റി നല്‍കരുതെന്നാണ് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം.

ശിവകുമാറിന് സോണിയാ ഗ്രൂപ്പിന്റെ പിന്തുണ.... കര്‍ണാടകത്തില്‍ അധ്യക്ഷ സ്ഥാനം പിടിക്കാന്‍ നീക്കം!!ശിവകുമാറിന് സോണിയാ ഗ്രൂപ്പിന്റെ പിന്തുണ.... കര്‍ണാടകത്തില്‍ അധ്യക്ഷ സ്ഥാനം പിടിക്കാന്‍ നീക്കം!!

English summary
shashi tharoor calls kejriwal a eununch faces criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X