കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിനെ കാണാനില്ലെന്ന് പ്രചാരണം; ഞാനിവിടെയുണ്ടേ എന്ന് തരൂര്‍, നെഞ്ചുവേദന, കിടപ്പിലാണ്

Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവിൽ ശശി തരൂരിനെ കണ്ടുകിട്ടി | Oneindia Malayalam

ദില്ലി: കുറച്ച് ദിവസങ്ങളായി കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പൊതുവേദികളില്‍ കാണുന്നില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന അദ്ദേഹം ദിവസങ്ങളായി മൗനത്തിലായിരുന്നു. ഇതോടെ പലവിധ ചര്‍ച്ചകളായി. രാഷ്ട്രീയ എതിരാളികള്‍ക്ക് അടിക്കാന്‍ ഒരു വിഷയമാകുകയും ചെയ്തു.

ശശി തരൂരിനെ കാണാനില്ലെന്നാണ് ചിലര്‍ പ്രതികരിച്ചത്. എന്നാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന് മനസിലാക്കിയ ശശി തരൂര്‍ പ്രതികരണവുമായി രംഗത്തെത്തി. തനിക്കൊന്നും സംഭവിച്ചിട്ടില്ല... ഞാനിവിടെയുണ്ട് എന്ന് പറഞ്ഞാണ് തരൂര്‍ പ്രതികരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

കാരണം നെഞ്ചുവേദന

കാരണം നെഞ്ചുവേദന

പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷമാകാന്‍ കാരണം നെഞ്ചുവേദനയാണെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ വിശദീകരിച്ചു. നെഞ്ചില്‍ അണുബാധയുണ്ട്. വേദനയും. തുടര്‍ന്ന് വിശ്രമത്തിലാണെന്നും തരൂര്‍ പറഞ്ഞു. അമിതമായി ചിന്തിച്ച് എന്റെ അപ്രത്യക്ഷമാകലിന്റെ രാഷ്ട്രീയാന്തരങ്ങള്‍ തിരയുന്ന എല്ലാ സുഹൃത്തുക്കളോടും എന്ന് പറഞ്ഞാണ് തരൂരിന്റെ ട്വീറ്റ് തുടങ്ങുന്നത്.

ഞാന്‍ കിടപ്പിലാണ്

ഞാന്‍ കിടപ്പിലാണ്

ഞാന്‍ കിടപ്പിലാണ്. നെഞ്ചില്‍ അണുബാധയുണ്ടായതാണ് കാരണം. ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ട്. കുറച്ചുദിവസം പൂര്‍ണ വിശ്രമം വേണമെന്നാണ് ലഭിച്ചിരിക്കുന്ന ഉപദേശം. മൂന്ന് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കി. കിവംദന്തികള്‍ ശ്രദ്ധിക്കേണ്ടെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

ഫോണ്‍ വന്നാല്‍ പോലും

ഫോണ്‍ വന്നാല്‍ പോലും

ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ മൂന്ന് ദിവസം ഫോണ്‍ വന്നാല്‍ പോലും എടുക്കില്ല. വ്യാജ പ്രചാരണങ്ങളില്‍ ആരും വീഴരുതെന്നും തരൂര്‍ പറഞ്ഞു. കുറച്ചുദിവസമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തരൂര്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ബിജെപിക്കും മോദിക്കുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന കോണ്‍ഗ്രസ് നേതാവാണ് ശശി തരൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന്റെ മൗനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 ഉഗ്രന്‍ വാര്‍ത്ത

ഉഗ്രന്‍ വാര്‍ത്ത

കൂടാതെ കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചും ശശി തരൂര്‍ പ്രതികരിച്ചു. ഉഗ്രന്‍ വാര്‍ത്തയാണ് കര്‍ണാടകയില്‍ നിന്ന് വന്നിരിക്കുന്നതെന്നാണ് തരൂര്‍ പറഞ്ഞത്. കഴിഞ്ഞാഴ്ച തരൂരിന് കൊല്‍ക്കത്തയില്‍ ഒരു പരിപാടിയുണ്ടായിരുന്നു. വിദ്യാഭ്യാസ മേഖല അമിതമായി നിയന്ത്രിക്കപ്പെടുന്നുവെന്നും വിദ്യാര്‍ഥികളുടെ ചിന്തയ്ക്ക് പരിധിവച്ചിരിക്കുകയാണെന്നും പരിപാടിയില്‍ തരൂര്‍ പറഞ്ഞിരുന്നു.

ദിലീപിന് വിദേശത്ത് പോകണം; ഒന്നര മാസത്തെ യാത്ര, എതിര്‍പ്പുമായി പ്രോസിക്യൂഷന്‍, ദുരൂഹത!!ദിലീപിന് വിദേശത്ത് പോകണം; ഒന്നര മാസത്തെ യാത്ര, എതിര്‍പ്പുമായി പ്രോസിക്യൂഷന്‍, ദുരൂഹത!!

English summary
"Chest Infection, On Antibiotics": Shashi Tharoor On "Disappearance"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X