കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യ ഭഗത് സിംഗ്, സ്മൃതി ഇറാനി ടിവി 'ഉരുപ്പടി': ശശി തരൂര്‍ ഇതെന്ത് ഭാവിച്ചാണ്?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍ രംഗത്ത്. ടി വി സീരിയലില്‍ അഭിനയിക്കേണ്ട ആളുകളെ മന്ത്രിയാക്കുന്നതിനെതിരായാണ്‌ തരൂരിന്റെ പ്രസ്താവന. സ്മൃതി ഇറാനി കേന്ദ്രമന്ത്രിയായിരിക്കാന്‍ പറ്റിയ ആളല്ല. അവര്‍ ഒരു ടി വി മെറ്റീരിയല്‍ ആണ്. - തലസ്ഥാന നഗരമായ ദില്ലിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ തരൂര്‍ പറഞ്ഞു.

ഇന്ത്യ - ഓസീസ് ക്വാര്‍ട്ടര്‍ ഫൈനല്‍; ചരിത്രം നോക്കിയാല്‍ ഓസ്‌ട്രേലിയ വെറും ശിശു!

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിനോടാണ് ശശി തരൂര്‍ ഉപമിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്‍, ആനിബസന്റ് തുടങ്ങിയവര്‍ക്കെതിരെയെല്ലാം രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. ഭഗത് സിംഗ് അദ്ദേഹത്തിന്റെ കാലത്തെ കനയ്യ കുമാറായിരുന്നു - തരൂര്‍ പറഞ്ഞു.

shashi-26

ശശി തരൂരിന്റെ വാക്കുകള്‍ക്കെതിരെ ബി ജെ പിയും സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസും രംഗത്തെത്തി. സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിംഗിനെ അപമാനിക്കുന്നതിന് തുല്യമാണ് ശശി തരൂരിന്റെ വാക്കുകളെന്ന് ബി ജെ പി കുറ്റപ്പെടുത്തി. ഒരേയൊരു ഭഗത് സിംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഒരേയൊരു ഭഗത് സിംഗ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്നുമാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചത്.

ഇതാദ്യമായിട്ടല്ല ശശി തരൂര്‍ കനയ്യ കുമാറിനെ പുകഴ്ത്തുന്നത്. ഇന്ത്യയെ നല്ലൊരു രാജ്യമാക്കി മാറ്റുമെന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്. അതിര്‍ത്തിയില്‍ പോരാടുന്ന സൈനികരെക്കുറിച്ച് കനയ്യ കുമാറിന് അഭിമാനം മാത്രമാണ് ഉള്ളത്. അദ്ദേഹത്തിന് ഇന്ത്യക്കാരനാണ് എന്നതില്‍ അഭിമാനമില്ല എന്ന് മാത്രം എന്നോട് പറയരുത് - ശശി തരൂര്‍ കഴിഞ്ഞ ദിവസം കനയ്യ കുമാറിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

English summary
Days after former Union Minister Shashi Tharoor faced flak for comparing JNU student union president Kanhaiya Kumar with freedom fighter Bhagat Singh, Congress MP has given yet another controversial statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X