ഗുജറാത്തിനോടു എന്നും സ്നേഹം, ഗുജറാത്തികൾ പ്രിയപ്പെട്ടവർ, കാരണം മകൻ, വെളിപ്പെടുത്തലുമായി തരൂർ
തന്റെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത് ഗുജറാത്തില്‍നിന്നുള്ള പെണ്‍കുട്ടിയെയാണ്. ഞങ്ങള്‍ക്ക് താങ്കളുടെ സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടും സ്‌നേഹം മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റിറിൽ കുറിച്ചു.
ദില്ലി: ഗുജറാത്തിനോടും ഗുജറാത്തികളോടും കോണ്‍ഗ്രസിന് എന്നും വിദ്വേഷമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. കോണ്‍ഗ്രസിന് ഗുജറാത്തിനോട് സ്‌നേഹം മാത്രമാണുള്ളതെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. തന്റെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത് ഗുജറാത്തില്‍നിന്നുള്ള പെണ്‍കുട്ടിയെയാണ്. ഞങ്ങള്‍ക്ക് താങ്കളുടെ സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടും സ്‌നേഹം മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റിറിൽ കുറിച്ചു. ശശി തരൂരിന്റെ മകന്‍ ഇഷാന്റെ വിവാഹം നടന്നത് കഴിഞ്ഞ ദിവസമാണ് . ഗുജറാത്തില്‍ നിന്നുള്ള പെൺകുട്ടി ഭൂമികയെയാണ് ഇഷാന്‍ വിവാഹം കഴിച്ചത്.
വര്‍ഷങ്ങളായി ഗുജറാത്തിനോട കോണ്‍ഗ്രസിന് പ്രത്യേക വിദ്വേഷമാണെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് പങ്കുവെച്ചുകൊണ്ടാണ് ശശി തരൂര്‍ മറുപടി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെയും ഗാന്ധികുടുംബത്തിന്റെയും കണ്ണിലെ കരടാണ് ഗുജറാത്തെന്ന് ഗാന്ധിനഗറില്‍ 'ഗുജറാത്ത് ഗൗരവ് മഹാസമ്മേളന്‍' റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞിരുന്നു. സര്‍ദാര്‍ പട്ടേലിനോട് കോണ്‍ഗ്രസ് ചെയ്തതെന്താണെന്ന് ചരിത്രപുസ്തകങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഗുജറാത്തിലെ വികസനത്തോട് കോണ്‍ഗ്രസിന് എന്നും തണിത്ത പ്രതികരണമാണ്. സര്‍ദാര്‍ സരോവര്‍ പദ്ധതി അവര്‍ പൂര്‍ത്തിയാക്കിയില്ല. നമ്മള്‍ ഗുജറാത്തില്‍ ചെയ്ത വികസനത്തെ അവര്‍ ചോദ്യം ചെയ്യുന്നു. രാജ്യത്തിന് ഒട്ടേറെ മുഖ്യമന്ത്രിമാരെയും നേതാക്കളെയും നല്‍കിയ കോൺഗ്ര്സ് പാര്‍ട്ടി ഇന്ന് നുണകള്‍ പ്രചരിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി












Click it and Unblock the Notifications