കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍; അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല

Google Oneindia Malayalam News

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് ശശി തരൂര്‍ എംപി. ദേശീയ അധ്യക്ഷ പദവിയിലേക്ക് മല്‍സരിക്കാന്‍ പത്രിക നല്‍കിയിരിക്കെയാണ് ശശി തരൂരിന്റെ വിമര്‍ശനം. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ അര്‍ഹിക്കുന്ന പരിഗണന തനിക്ക് കിട്ടിയില്ലെന്ന് അദ്ദേഹം പറയുന്നു. അധ്യക്ഷനായി കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ ഒരുപിടി മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ശശി തരൂര്‍ പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ഖാര്‍ഗെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നത്. കേരളത്തിലെ കൂടുതല്‍ വോട്ടര്‍മാരും ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ശശി തരൂരിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നത്. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം...

1

പാര്‍ലമെന്റില്‍ ഉള്‍പ്പെടെ അര്‍ഹിക്കുന്ന പരിഗണന തനിക്ക് കിട്ടിയില്ലെന്ന് ശശി തരൂര്‍ പരിതപിക്കുന്നു. എകെ ആന്റണിയുടെ പിന്തുണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ ആഗ്രഹിച്ചിരുന്നു. പിന്തുണ ലഭിക്കാത്തതിന് കാരണം കേരളത്തിലെ നേതാക്കളാണ് പറയേണ്ടത്. എഐസിസി അധ്യക്ഷനായാല്‍ സംഘടനാ സംവിധാനത്തില്‍ കാതലായ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു.

മഞ്ജുവാര്യരുടെ പരാതി; എന്നെ അറസ്റ്റ് ചെയ്തിട്ട് 6 മാസം കഴിഞ്ഞു... വീണ്ടും സനല്‍കുമാര്‍മഞ്ജുവാര്യരുടെ പരാതി; എന്നെ അറസ്റ്റ് ചെയ്തിട്ട് 6 മാസം കഴിഞ്ഞു... വീണ്ടും സനല്‍കുമാര്‍

2

പല മാറ്റങ്ങളും കോണ്‍ഗ്രസില്‍ ആവശ്യമാണ്. വികേന്ദ്രീകരണം വേണം. എല്ലാ തീരുമാനങ്ങളും ഡല്‍ഹിയില്‍ എടുക്കുന്നതാണ് നിലവിലെ രീതി. ഇതില്‍ മാറ്റം വേണം. താഴേ തട്ടില്‍ കൂടുതല്‍ ഊന്നല്‍ നല്‍കണം. ജില്ലാ പ്രസിഡന്റിന്റെ നിയമനം പോലും ഡല്‍ഹിയില്‍ തീരുമാനിക്കുന്ന രീതി മാറണം. അതെല്ലാം സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും ശശി തരൂര്‍ പറയുന്നു.

3

സോണിയ ഗാന്ധിയുടെ ഒപ്പില്ലെങ്കില്‍ ജില്ലാ അധ്യക്ഷനെ മാറ്റാന്‍ സാധിക്കില്ല. അങ്ങനെയാണെങ്കില്‍ സംസ്ഥാന അധ്യക്ഷന്റെ റോളെന്താണ്. അദ്ദേഹത്തിന്റെ വിലയെന്താണ്. സംസ്ഥാന നേതൃത്വത്തിന് കൂടുതല്‍ അധികാരം നല്‍കണമെന്ന അഭിപ്രായവും ശശി തരൂര്‍ പങ്കുവയ്ക്കുന്നു. സംസ്ഥാന പ്രസിഡന്റിന്റെ മുകളില്‍ ഒരു ജനറല്‍ സെക്രട്ടറിയുണ്ട് ഇപ്പോള്‍. സംസ്ഥാനത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത വ്യക്തിയാകാം ഈ ജനറല്‍ സെക്രട്ടറി എന്നും തരൂര്‍ പറയുന്നു.

4

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് ശശി തരൂര്‍. യുവ നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ നേടാന്‍ തരൂരിന് സാധിച്ചിട്ടില്ല എന്നാണ് വിവരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും നടത്തിയ വാര്‍ത്താ സമ്മേളനം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദിലീപ് കേസിലെ 'അഴകൊഴമ്പന്‍' നിലപാടിന് തിരിച്ചടി; രേഖകളുമായി ബൈജു പൗലോസ്, 17 ദിവസം കൂടിദിലീപ് കേസിലെ 'അഴകൊഴമ്പന്‍' നിലപാടിന് തിരിച്ചടി; രേഖകളുമായി ബൈജു പൗലോസ്, 17 ദിവസം കൂടി

5

പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിന് മുമ്പ് ശശി തരൂര്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആരുമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചുവെന്നാണ് ശശി തരൂര്‍ പറയുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നു പോലും മതിയായ പിന്തുണ ലഭിക്കാതെ വന്നാല്‍ തരൂര്‍ തോല്‍ക്കുമെന്ന് ഉറപ്പാണ്.

6

അതേസമയം, തരൂരിന് പിന്തുണ നല്‍കില്ലെന്ന് രമേശ് ചെന്നിത്തല സൂചിപ്പിച്ചു. ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. തരൂരിന് മല്‍സരിക്കാം. എന്നാല്‍ ഖാര്‍ഗെ അധ്യക്ഷനാകണം. സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ തിരഞ്ഞെടുപ്പില്‍ ഇടപെട്ടില്ലെന്നും അദ്ദേഹം പറയുന്നു.

7

അതേസമയം, മറ്റൊരു അഭിപ്രായമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രകടിപ്പിച്ചത്. ആരെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍ക്കും വോട്ട് ചെയ്യാം. ഖാര്‍ഗെയും തരൂരും പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യരാണെന്നും സുധാകരന്‍ പറഞ്ഞു. ഈ മാസം 17നാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്.

English summary
Shashi Tharoor Criticized Congress Leadership Amid President Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X