കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന ട്വീറ്റ് ; വിശദീകരണവുമായി ശശി തരൂര്‍

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് ഇസ്ലാമിക മുദ്രാവാക്യം വിളിക്കരുതെന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രതിഷേധം വിശ്വാസങ്ങള്‍ തമ്മില്‍ ഉള്ളതല്ലെന്നും മറിച്ച് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

പ്രതിഷേധം ഇന്ത്യയെ സംരക്ഷിക്കുന്നതിനാണ്, ഹിന്ദുവിനോ ഇസ്ലാമിനോ വേണ്ടിയല്ല. പ്രതിഷേധം നമ്മുടെ ഭരണഘടന മൂല്യങ്ങളേയും തത്വങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ്, ശശി തരൂര്‍ ട്വീറ്റ് ചെയ്തു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങളില്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന മുദ്രാവാക്യം വിളിക്കണമെന്ന വീഡിയോ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു ശശി തരൂര്‍ ആദ്യം വിമര്‍ശനം ഉന്നയിച്ചത്.

tharoornew

ഹിന്ദുത്വ തീവ്രവാദത്തിന് എതിരാണ് നമ്മുടെ പോരാട്ടം, അതൊരിക്കലും ഇസ്ലാമിക തീവ്രവാദത്തിന് സാന്ത്വനം നല്‍കുന്നതാവരുത് എന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ ബഹുസ്വരതയേയും വൈവിധ്യത്തേയും ഏതെങ്കിലും മതമൗലിക വാദം കൊണ്ട് തകര്‍ക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഇതോടെയാണ് തരൂര്‍ വിശദീകരണം നല്‍കിയത്.

#IndiaSupportsCAA; പൗരത്വ ഭേദഗതിയില്‍ ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ച് നരേന്ദ്ര മോദി#IndiaSupportsCAA; പൗരത്വ ഭേദഗതിയില്‍ ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ച് നരേന്ദ്ര മോദി

ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പ് പിടിച്ചെടുക്കാന്‍ മുല്ലപ്പള്ളിയുടെ നീക്കം; മാറുന്ന ഗ്രൂപ്പ് സമവാക്യംഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പ് പിടിച്ചെടുക്കാന്‍ മുല്ലപ്പള്ളിയുടെ നീക്കം; മാറുന്ന ഗ്രൂപ്പ് സമവാക്യം

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ആദിത്യ താക്കറെയും മന്ത്രിസഭയില്‍അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ആദിത്യ താക്കറെയും മന്ത്രിസഭയില്‍

English summary
Shashi Tharoor explains about 'islamist extreamism tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X