• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമാശ കാര്യമായി... മാനുഷി ചില്ലാറിനെ ചില്ലറയാക്കി, തരൂരിന് വനിത കമ്മീഷന്റെ നോട്ടീസ്

 • By Ankitha
cmsvideo
  ലോകസുന്ദരിയെ 'ചില്ലറ' ആക്കിയ തരൂരിന് കിട്ടിയ പണി | Oneindia Malayalam

  ദില്ലി: ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി മാനുഷി ചില്ലാറിനെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് എംപി ശശി തരൂരിന് വനിതാ കമ്മീഷന്റെ നോട്ടീസ്. തരൂരിന്റെ ട്വീറ്റാണ് വിവാദത്തിലായിരിക്കുന്നത്. നോട്ട് നിരോധനം അബദ്ധമായിപ്പോയി . ഇന്ത്യൻ പണം ലോകത്തെ കീഴടക്കിയെന്നു ബിജെപി മനസിലാക്കണമായിരുന്നു. നോക്കു ചില്ലറ (ചില്ലാർ) പോലും ലോക സുന്ദരിയായിരിക്കുന്നു. എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. എന്നാൽ തരൂരിന്റെ ട്വീറ്റ് വിവാദമായിരിക്കുകയാണ്.

  റോഹിങ്ക്യൻ പ്രശ്നത്തിൽ ചൈന ഇടപെടുന്നു, വിഷയം പരിഹരിക്കാൻ ഒരേ ഒരു മാർഗം, നിർദേശവുമായി ചൈന...

  ട്വീറ്റിലൂടെ മാനുഷിയെ അപമാനിക്കുകയാണ് ചെയ്തതെന്ന് തരൂരിന്റെ രാഷ്ട്രീയ വിരോധികൾ ആരോപിക്കുന്നുണ്ട്. തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ വിശദീകരണം തേടുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചിട്ടുണ്ട്. പിന്നാലെ നോട്ടീസും അയച്ചിട്ടുണ്ട്. എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി തരൂർ രംഗത്തെത്തിയിട്ടുണ്ട്. താൻ ഒരു തമാശ പറഞ്ഞതാണ് ആരുടേയും വികാരം വ്രണപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മത്സരത്തിൽ മാനുഷി അമ്മയെ കുറിച്ചുള്ള പറഞ്ഞത് തരൂർ മറ്റൊരു ട്വിറ്റിൽ അഭിന്ദിച്ചിരുന്നു.

   ശശി തരൂരിന്റെ ട്വീറ്റ് മുതലെടുത്തു

  ശശി തരൂരിന്റെ ട്വീറ്റ് മുതലെടുത്തു

  ലോക സുന്ദരി മാനുഷി ചില്ലാറിനെ കുറിച്ചുള്ള ശശി തരൂരിന്റെ ട്വീറ്റ് വിവാദമായിരിക്കുകയാണ്. ഇതിനു പിന്നിൽ തന്റെ രാഷ്ട്രീയ എതിരാളികളാണെന്നും തരൂർ ആരോപിക്കുന്നുണ്ട്. താൻ ഒരു തമാശ പറഞ്ഞതാണെന്നും അത് ഒരിക്കലും ആരുടേയും വികാരം വ്രണപ്പെടുത്താൻ വേണ്ടിയല്ലെന്നും തരൂർ പറഞ്ഞു. അതന്റെ എതിരാളികളാണ് പ്രശ്നം ഇത്രയ്ക്ക് വലുതാക്കിയതെന്നും തരൂർ പറഞ്ഞു.

  അമ്മയെ കുറിച്ചുളള മറുപടി

  അമ്മയെ കുറിച്ചുളള മറുപടി

  ലോകസുന്ദരി മത്സരത്തിൽ മാനുഷി ചില്ലാറിന്റെ അമ്മയെ കുറിച്ചു പറഞ്ഞ മറുപടി പ്രശംസനീയമായിരിക്കുകയാണ്. ലോകത്ത് അമ്മയാണ് ഏറ്റവും ആദാരം ആർഹിക്കുന്നത്. എന്നാൽ അമ്മയെന്ന ജോലിയ്ക്ക് പണമല്ല പ്രതിഫലം സ്നേഹവും ബഹുമാനവുമാണ് . തന്റെ ജീവിതത്തിൽ ഏറ്റവും പ്രചോദനമായത് അമ്മയാണെന്നും മാനുഷി പറഞ്ഞിരുന്നു. എന്നാൽ മാനുഷിയുടെ മറുപടിയ്കക് സദസിൽ നിന്ന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

  സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ചു

  സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ചു

  മാനുഷി ചില്ലാറിനെ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തമാക്കിയ മറ്റൊരു ഘടകമാണ് ബ്യൂട്ടി വിത്ത് എ പര്‍പ്പസ് പ്രോജക്ട് . ഇന്ത്യയില്‍ ഇപ്പോഴും കോടിക്കണക്കിന് സ്ത്രീകള്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്. പലര്‍ക്കും ഇത് സംബന്ധിച്ച് വ്യക്തമായ ധാരണപോലുമില്ല . ഇതായിരുന്നു മാനുഷിയുടെ ബ്യൂട്ടി വിത്ത് എ പർപ്പസ് പ്രോജക്ട്. ഇതിനായി ഇന്ത്യയിലെ ഇരുപതിൽ പരം ഗ്രമാങ്ങളിൽ സഞ്ചരിക്കുകയും അയ്യായിരത്തിലധികം സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കു വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

  പ്രിയങ്ക ചോപ്രയ്ക്ക് ശേഷം

  പ്രിയങ്ക ചോപ്രയ്ക്ക് ശേഷം

  ലോക സുന്ദരി പട്ടം അണിയുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ചില്ലാർ. റീത്ത ഫാരിയയ്ക്കും ഐശ്വര്യ റായിക്കും ഡയാന ഹെയ്ഡനും പ്രിയങ്ക ചോപ്രക്കും ശേഷം ലോക സുന്ദരി പട്ടം ലഭിച്ച ഇന്ത്യക്കാരിയാണ് മാനുഷി. ചൈനയിലെ സാന്യയിൽ നടന്ന മത്സരത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ഒന്നാം സ്ഥാനം നേടിയെടുത്തത്. രണ്ട് മാസം മുമ്പെ നടന്ന ഫെമിന മിസ് ഇന്ത്യാ കിരീടവും മാനുഷിയ്ക്ക് ലഭിച്ചിരുന്നു.

  ചരിത്രം വീണ്ടും ആവർത്തിച്ചു

  ചരിത്രം വീണ്ടും ആവർത്തിച്ചു

  51 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ ആദ്യമായി ലോക സുന്ദരിപട്ടം കൊണ്ടുവന്നത് റീത്ത ഫാരിയ ആയിരുന്നു. അന്ന് റീത്ത മെഡിക്കൽ വിദ്യാർഥിയായിരുന്നു. എന്നാൽ അന്നത്തെ ചരിത്രം വീണ്ടും ആവർത്തിച്ചിരിക്കുകയാണ് . സൊൻപതിലെ ഭഗത് ഫുൽസിംഗ് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയാണ് മാനുഷി.

  English summary
  Congress leader Shashi Tharoor appears to have landed in hot water for his tweets on demonetisation that associated the name of Miss World 2017 Manushi Chhillar to rupee coins. After Tharoor found himself at the receiving end of a social media backlash, the National Commission for Women said it will summon him over the remark.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more