ശശി തരൂര്‍ വീണ്ടും; അദ്വാനിയെ പുകഴ്ത്തി രംഗത്ത്, ഏതെങ്കിലും ഒരുകാര്യം ചൂണ്ടിക്കാട്ടി ചുരുക്കരുത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു. നേരത്തെ കോണ്‍ഗ്രസിലെ കുടുംബ രാഷ്ട്രീയത്തെ ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ച തരൂര്‍, ഇത്തവണ ബിജെപി നേതാവ് എല്‍കെ അദ്വാനിയെ പുകഴ്ത്തിയാണ് രംഗത്തുവന്നിരിക്കുന്നത്. ഏതെങ്കിലും ഒരു സംഭവം ചൂണ്ടിക്കാട്ടി അദ്വാനിയെ വിമര്‍ശിക്കുന്നതില്‍ കാര്യമല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ചൈനയുടെ തിരിച്ചടി ചൂണ്ടിക്കാട്ടി നെഹ്രു ചെയ്ത സംഭാവനകള്‍ ചുരുക്കാമോ, അടിയന്തരാവസ്ഥയെ ചൂണ്ടിക്കാട്ടി ഇന്ദിര ഗാന്ധിയെ ചെറുതായി കാണാമോ, സമാനമായ കാര്യം തന്നെയാണ് അദ്വാനിയുടെ കാര്യത്തിലും എന്ന് ശശി തരൂര്‍ പറയുന്നു. ഏതെങ്കിലും ഒരുകാര്യം കാണിച്ച് അദ്വാനിയുടെ ദീര്‍ഘകാല സേവനം തള്ളിക്കളയാന്‍ സാധിക്കില്ലെന്നും തരൂര്‍ അഭിപ്രായപ്പെടുന്നു.

അദ്വാനിയെ പുകഴ്ത്തി ശശി തരൂര്‍ എക്സില്‍ കുറിപ്പിട്ടു. അദ്വാനിയുടെ കൂടെ നില്ക്കുന്ന ചിത്രവും പങ്കുവച്ചു. ബിജെപി സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമാണ് ലാല്‍കൃഷ്ണ അദ്വാനി. അദ്ദേഹത്തിന്റെ 98ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് തരൂരിന്റെ പ്രതികരണം. പൊതുസേവനത്തില്‍ അചഞ്ചലമായ പ്രതിബദ്ധത കാണിച്ച നേതാവാണ് അദ്വാനി എന്ന് തരൂര്‍ പറയുന്നു.
എല്‍കെ അദ്വാനിക്ക് 98ാം ജന്മദിന ആശംസകള്‍. തിളക്കമാര്‍ന്ന ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ അദ്വാനിയുടെ പങ്ക് വലുതാണെന്നും തരൂര്‍ എക്സില്‍ കുറിച്ചു. അതേസമയം, കടുത്ത വിമര്‍ശനമാണ് തരൂര്‍ നേരിട്ടത്. വിഭജന രാഷ്ട്രീയം വളര്‍ത്തിയ നേതാവിനെ വെള്ളപൂശുകയാണ് തരൂര്‍ ചെയ്യുന്നത് എന്നായിരുന്നു പ്രധാന വിമര്‍ശനം.
വിദ്വേഷത്തിന്റെ വിത്ത് വിതച്ച വ്യക്തി ചെയ്തത് പൊതുസേവനമല്ല എന്ന് സുപ്രീംകോടതി അഭിഭാഷകന് സഞ്ജയ് ഹെഗ്ഡെ പ്രതികരിച്ചു. ഇതിന് മറുപടി നല്‍കവെയാണ് ജവഹര്‍ലാല്‍ നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയെയും ചേര്‍ത്ത് തരൂര്‍ പ്രതികരിച്ചത്. സഞ്ജയ് ഹെഗ്ഡെ കടുത്ത ഭാഷയിലാണ് മറുപടി നല്‍കിയത്. അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ എടുത്തു സൂചിപ്പിക്കുകയും ചെയ്തു.
അദ്വാനി നടത്തിയ രഥയാത്ര, 2002ലെ ഗുജറാത്ത് കലാപം, 2014ലെ ബിജെപിക്ക് കേന്ദ്ര ഭരണം ലഭിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം സൂചിപ്പിച്ചായിരുന്നു ഹെഗ്ഡെയുടെ മറുപടി. 1980കളുടെ അവസാനത്തിലാണ് സോമനാഥ ക്ഷേത്രത്തില്‍ നിന്ന് അദ്വാനി രഥയാത്ര തുടങ്ങിയത്. ഇതാണ് 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്കും വ്യാപക സംഘര്‍ഷങ്ങളിലേക്കും നയിച്ചത്.
ശശി തരൂര്‍ അടുത്ത കാലത്ത് നടത്തുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസിനകത്ത് വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. കോണ്‍ഗ്രസ് എംപിയായിരിക്കെ, ഗാന്ധി കുടുംബത്തെ വിമര്‍ശിക്കുന്നതും ബിജെപി നേതാക്കളെ പുകഴ്ത്തുന്നതുമാണ് വിമര്‍ശനത്തിന് കാരണം. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാനുള്ള നീക്കമാണ് ശശി തരൂര്‍ നടത്തുന്നത് എന്ന അഭിപ്രായവും ചിലര്‍ പങ്കുവയ്ക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications