കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും തരൂർ... മഹാരാഷ്ട്രയെ വിശേഷിപ്പിക്കാൻ ഒന്നൊന്നര വാക്കുമായി ശശി തരൂർ!

Google Oneindia Malayalam News

രാഷ്ട്രീയ എതിരാളികൾക്കെതിരെ ട്വിറ്ററിൽ അധികം പരിചിതമല്ലാത്ത ഇംഗ്ലീഷ് വാക്കുകൾകൊണ്ട് വിമർശനവും പരിഹാസവും നടത്തുന്ന വ്യക്തിയാണ് തിരുവനന്തപുരം എംപി ശശി തരൂർ. മിക്കപ്പോഴും ഇംഗ്ലീഷ് ഭാഷയുടെ സഹായത്താൽ എതിരാളികൾക്കെതിരെ കടുത്ത പരാമർശങ്ങൾ തന്നെ നടത്തും. മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ നടക്കുമ്പോഴും ശശി തരൂർ ഇതുപോലെ പരാമർശം നടത്തിയിരുന്നു.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും എൻസിപി എംഎൽഎ അജിത് പവാറിനെയും എതിരെ 'സ്നോളിഗോസ്റ്റർ' എന്ന വാക്കുകൊണ്ടാണ് പരാമർശം നടത്തിയത്. ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ എന്നാണ് ഇതിനർത്ഥം.

Shashi Tharoor

എന്നാൽ ഇപ്പോൾ മഹാരാഷ്ട്രയിലെ സംഭവങ്ങളെ സൂചിപ്പിക്കാൻ ശശി തരൂർ ഉപയോഗിച്ചിരിക്കുന്നത് 'സുഗ്സ്വാങ്' എന്ന വാക്കാണ്. ചെസ്സിലും മറ്റ് ഗെയിമുകളിലെയും ചില സാഹചര്യങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് "സുഗ്സ്വാങ്". കളികളിൽ ദുർബലമായ സ്ഥാനത്തേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നതിനെയാണ് സുഗ്സ്വാങ് എന്ന് പറയുന്നത്. ഒരു വിജയത്തെ നഷ്ടത്തിലേക്ക് മാറ്റുന്നതിനെയാണ് സാധാര ഗതിയിൽ ഈ പദം ഉപയോഗിക്കുന്നത്.

മഹാരാഷ്ട്രിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ സുഗ്സ്വാങ് എന്ന പദം കൊണ്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നവംബർ 23 ന് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നവംബർ 27 ആകുമ്പോഴേക്കും രാഷ്ട്രീയ സ്ഥിതി ആകെ മാറിയതിനെ തുടർന്നാണ് തരൂരിന്റെ ട്വീറ്റ്.

English summary
Shashi Tharoor Finds the Perfect Chess Term to Take a Dig at Maharashtra Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X