Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോയി ഇന്ത്യ-പാകിസ്താന്‍ മത്സരം കാണൂ, വളരെ പ്രധാനപ്പെട്ട പോരാട്ടമാണ്': ചോദ്യം രാഷ്ട്രീയം, കളി പറഞ്ഞ് ശശി തരൂർ

കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടി നേതൃത്വവുമായുള്ള വിള്ളല്‍ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ശശി തരൂർ എംപി. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെയും പ്രശംസിച്ചതിനെ തുടർന്ന് പാർട്ടി നേതാക്കള്‍ക്കിടയില്‍ നിന്നും ഉയർന്ന് വരുന്ന വിമർശനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ ദുബായില്‍ നടക്കുന്ന ഇന്ത്യ-പാക് ഐ സി സി ചാമ്പ്യൻസ് ട്രോഫി മത്സരം പോയി കാണൂ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ പ്രതികരണം.

'ഇന്ന് ഒരു പ്രധാന മത്സരമാണ്, പോയി മത്സരം കാണൂ' മാധ്യമപ്രവർത്തകരോട് ശശി തരൂർ പറഞ്ഞു. നിങ്ങള്‍ക്കും പാർട്ടിക്കും ഇടയില്‍ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലേയെന്ന് മാധ്യമപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോള്‍ 'ഒന്നും പറയാനില്ല' എന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സിപിഐ (എം) സർക്കാരിന്റെ വികസന നയങ്ങളെയും പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെയും പ്രശംസിച്ചതുമുതൽ നിരവധി കോൺഗ്രസ് നേതാക്കളിൽ നിന്നും രൂക്ഷമായ വിമർശനമാണ് തരൂർ നേരിട്ടുകൊണ്ടിരിക്കുന്നത്.

taroor-india-

ഫെബ്രുവരി 14 ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാർ കേരള സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്തതിനെ ശശി തരൂർ വലിയ രീതിയില്‍ പ്രശംസിച്ചിരുന്നു. തരൂരിന്റെ പ്രസ്താവന ഇടത് നേതാക്കള്‍ സ്വാഗതം ചെയ്തപ്പോള്‍ സ്വന്തം പാർട്ടിയില്‍ നിന്നും വലിയ വിമർശനങ്ങള്‍ക്കും ഇടയാക്കി. വിമർശനം ശക്തമായപ്പോള്‍ ചെറിയ മയപ്പെടുത്തല്‍ വരുത്തിയെങ്കിലും തന്റെ നിലപാടില്‍ നിന്നും ഇതുവരെ അദ്ദേഹം പുറകോട്ട് പോകാനും തയ്യാറായിട്ടില്ല.

'കേരളത്തിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ, സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയിലൂടെ വ്യാവസായിക ഭൂപ്രകൃതിയുടെ പരിവർത്തനം എന്ന പ്രത്യേക വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞാൻ ഈ ലേഖനം എഴുതിയത്. ഒരു കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ, ഈ മാറ്റത്തിന് തുടക്കമിട്ടത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് അംഗീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു' എന്ന് മാത്രമായിരുന്നു തരൂരിന്റെ തിരുത്ത്

അതേസമയം, ഏറ്റവും അവസാനമായി ദി ഇന്ത്യൻ എക്‌സ്‌പ്രസിന്റെ പോഡ്‌കാസ്റ്റിന്‌ നല്‍കിയ തരൂരിന്റെ അഭിമുഖവും വലിയ രീതിയില്‍ വിവാദമായിട്ടുണ്ട്. വികസന വിഷയത്തിലെ വിവാദം കത്തിനില്‍ക്കയോണ് പാർട്ടി നേതൃത്വത്തെ രൂക്ഷമായ രീതിയില്‍ വിമർശിച്ചുകൊണ്ടുള്ള അഭിമുഖവും വരുന്നത്. കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് മാർഗങ്ങൾ മുന്നിലുണ്ടെന്ന് അദ്ദേഹം തുറന്ന് പറയുന്നു.

'കേരളത്തിലെ കോൺഗ്രസിൽ ഒരു നേതാവിന്റെ അഭാവമുണ്ട്‌. പാർടി അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ പാർടിക്കൊപ്പം ഉണ്ടാകും. ഇല്ലെങ്കിൽ, എനിക്ക് എന്റെതായ കാര്യങ്ങൾ ചെയ്യാനുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിൽ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരും' ശശി തരൂർ അഭിമുഖത്തില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+