കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സ്തുതി വിട്ട് ശശി തരൂര്‍, ബിജെപി വിജയിച്ചത് ഇങ്ങനെ, ബാലക്കോട്ട് പറഞ്ഞാല്‍ രാജ്യദ്രോഹിയാകും

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടര്‍ച്ചയായി പുകഴ്ത്തിയതിലൂടെ പ്രതിരോധത്തിലായിരുന്നു ശശി തരൂര്‍. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹം ബിജെപിയെയും മോദിയെയും പൊളിച്ചടുക്കിയിരിക്കുകയാണ്. ദേശീയ നയത്തില്‍ അടക്കം ബിജെപിക്ക് വന്ന വീഴ്ച്ച അക്കമിട്ട് നിരത്തിയാണ് തരൂരിന്റെ വിമര്‍ശനം. രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളെയാണ് ബിജെപി വോട്ടുബാങ്കായി മാറ്റിയതെന്ന് തരൂര്‍ പറഞ്ഞു.

അതേസമയം മോദി സ്തുതിയില്‍ നിന്നുള്ള തരൂരിന്റെ മടക്കം കൂടിയാണിത്. കഴിഞ്ഞ ദിവസം കൂടി തരൂര്‍ മോദിയെ തുടര്‍ച്ചയായി വിമര്‍ശിക്കരുതെന്ന് പറഞ്ഞിരുന്നു. രാജ്യത്ത് പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങളില്‍ മാത്രം അദ്ദേഹത്തെ വിമര്‍ശിക്കുക. വിദേശ രാജ്യങ്ങളില്‍ അദ്ദേഹം പോകുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും തരൂര്‍ പറഞ്ഞിരുന്നു. അമേരിക്കയില്‍ നടക്കുന്ന ഹൗഡി മോദിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ബിജെപി ജയിച്ചത് ഇങ്ങനെ

ബിജെപി ജയിച്ചത് ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കാന്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നു. എന്നാല്‍ പുല്‍വാമ ആക്രമണവും ബാലക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കും ഉപയോഗപ്പെടുത്തിയാണ് ബിജെപി അധികാരത്തില്‍ വന്നത്. ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ അവര്‍ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്തു. ഇത് പ്രതിപക്ഷത്തിന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്ന് തരൂര്‍ പറഞ്ഞു. അതേസമയം ഭരണ നേട്ടത്തിന് മുകളില്‍ ബിജെപിക്ക് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നും തരൂര്‍ വ്യക്തമാക്കി.

മോദിക്ക് ഭൂരിപക്ഷമില്ല

മോദിക്ക് ഭൂരിപക്ഷമില്ല

പൂര്‍ണമായ ഭൂരിപക്ഷത്തോടെയാണ് മോദി അധികാരത്തില്‍ വന്നതെന്ന് ഒരിക്കലും പറയാനാവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും 37 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ പ്രധാനമന്ത്രി മോദിക്ക് ഭൂരിപക്ഷം ഇപ്പോഴും കിട്ടിയിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. ശിവസേനയെ കൂടി ബിജെപി ഒപ്പം കൂട്ടിയാലും വെറും 42 ശതമാനത്തോളം വോട്ട് മാത്രമേ ഉണ്ടാവൂ എന്നും തരൂര്‍ തുറന്നടിച്ചു.

മാറ്റത്തിന് പിന്നില്‍

മാറ്റത്തിന് പിന്നില്‍

കോണ്‍ഗ്രസിനെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്നു എന്ന് തരൂരിനെതിരെ നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനമാണ്. എന്നാല്‍ ഗൗരവമേറിയ കാര്യങ്ങളില്‍ കൃത്യമായ വിമര്‍ശനം നടത്തുമെന്നാണ് തരൂര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ കടുപ്പമേറിയ വിമര്‍ശനത്തിന് പിന്നില്‍. അതേസമയം ഇന്ത്യയില്‍ ഹിന്ദുത്വത്തെ അംഗീകരിക്കാത്ത പാര്‍ട്ടികളെയാണ് ഭൂരിപക്ഷം വോട്ടര്‍മാര്‍ പ്രതിനിധീകരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. തരൂരിന്റെ മറുപടി ബിജെപിയുമായി അടുക്കുന്നു എന്ന വാദത്തെയും പൊളിച്ചിരിക്കുകയാണ്.

ബിജെപിയും ഹിന്ദുത്വവും

ബിജെപിയും ഹിന്ദുത്വവും

ബിജെപിയില്‍ ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായിട്ടാണ് തിരഞ്ഞെടുപ്പിനെ സമീപിച്ചത്. പ്രകടനമാണ് ആധാരമെങ്കില്‍ ബിജെപി ഒരിക്കലും വിജയിക്കില്ലായിരുന്നു. രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ നേരിടുകയാണ്. കാര്‍ഷിക പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. കാര്‍ഷിക ആത്മഹത്യകളും കൂടുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിവരങ്ങള്‍ മറച്ചുവെക്കുകയാണ്. കയറ്റുമതിയും നിര്‍മാണവും കൂപ്പുകുത്തി. സാമ്പത്തിക മേഖലയില്‍ ഒന്നും ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്നിട്ടില്ലെന്ന് തരൂര്‍ തുറന്നടിച്ചു.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ബിജെപിക്ക് വോട്ടുകള്‍ ലഭിച്ചതെങ്ങനെ എന്ന് തരൂര്‍ വിശദീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു യുവാവ് അഞ്ച് വര്‍ഷം മുമ്പ് മോദിക്ക് വോട്ട് ചെയ്തിരുന്നു. തനിക്ക് മികച്ച തൊഴില്‍ മോദി സര്‍ക്കാരിന് കീഴില്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അയാള്‍ക്ക് തൊഴില്‍ ലഭിക്കാതിരുന്നിട്ടും മോദിക്ക് വോട്ട് ചെയ്തു. ഇവിടെ പ്രതിപക്ഷത്തിന് പിഴച്ചു. കാരണം പുല്‍വാമയും ബാലക്കോട്ടും വന്നതോടെ തൊഴില്‍ പ്രശ്‌നത്തെ കുറിച്ച് യുവാക്കള്‍ ബോധവാന്‍മാരല്ലാതായെന്നും തരൂര്‍ പറയുന്നു.

ഇവര്‍ ദേശസ്‌നേഹികളല്ല

ഇവര്‍ ദേശസ്‌നേഹികളല്ല

രാജ്യത്ത് നിരവധി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആരുടെ സുരക്ഷാ നയം കൊണ്ടാണ് ഇത് സംഭവിച്ചത്. ബാലക്കോട്ടില്‍ വെറും മരങ്ങള്‍ക്ക് നേരെയാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞാല്‍ ബിജെപി എന്നെ രാജ്യദ്രോഹിയാക്കും. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നതിനെ പ്രതിരോധിക്കാനെങ്കിലും ബിജെപി തെളിവ് കാണിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ഒരിക്കലും ഇങ്ങനെ പറയുന്നില്ല. പക്ഷേ സൈനികരെ ബോധിപ്പിക്കാനെങ്കിലും അത്തരം കാര്യങ്ങളില്‍ തെളിവ് കൊണ്ടുവരണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളൊന്നും ദേശസ്‌നേഹമല്ലെന്നും തരൂര്‍ പറഞ്ഞു.

വിമര്‍ശനത്തിന് സാധ്യതയില്ല

വിമര്‍ശനത്തിന് സാധ്യതയില്ല

രാജ്യസ്‌നേഹത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ബിജെപി സ്വയം അവകാശപ്പെടുകയാണ്. അതുകൊണ്ട് പ്രതിപക്ഷത്തിന് ദേശീയ സുരക്ഷയില്‍ വിമര്‍ശനം സാധ്യമാകുന്നില്ല. മോദിയുടെ വീരനായകന്‍ പ്രതിച്ഛായ ബിജെപിയുടെ വിജയമന്ത്രമാണെന്ന് സമ്മതിക്കുന്നു. സാമ്പത്തിക രംഗം പരാജയപ്പെട്ടാലും, ഇവര്‍ ഗ്യാസ് സിലിണ്ടറിലും ശൗചാലയങ്ങളിലും പിടിച്ച് വിജയിക്കുന്നത് അതുകൊണ്ടാണ്. 92 ശതമാനം ഗ്യാസ് സിലിണ്ടറുകളും ഉപയോഗ ശൂന്യമാണെന്ന് തരൂര്‍ പറഞ്ഞു.

<strong>കാര്‍ കമ്പനികള്‍ പൂട്ടി കൊണ്ടിരിക്കുകയാണ്, വിപണി തകര്‍ന്നു, മാരുതി ചെയര്‍മാന്‍ പറഞ്ഞത് ഇങ്ങനെ</strong>കാര്‍ കമ്പനികള്‍ പൂട്ടി കൊണ്ടിരിക്കുകയാണ്, വിപണി തകര്‍ന്നു, മാരുതി ചെയര്‍മാന്‍ പറഞ്ഞത് ഇങ്ങനെ

English summary
shashi tharoor hit hard against pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X