കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ മരണം: ശശി തരൂരിന് നുണ പരിശോധന?

Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണത്തില്‍ സംശയങ്ങള്‍ ഇപ്പോഴും അവസാനിയ്ക്കുന്നില്ല. സുനന്ദയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയും ആയ ശശി തരൂരിന് ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ നിന്ന് രക്ഷപ്പെടാനും കഴിഞ്ഞിട്ടില്ല.

കോണ്‍ഗ്രസ് ക്യാമ്പിന് അല്‍പം പോലും സുഖകരമല്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ദില്ലിയില്‍ നിന്ന് കേള്‍ക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെ പോലീസ് നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോകുന്നു എന്നതാണത്. പക്ഷേ ഇക്കാര്യം ദില്ലി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സുനന്ദയുടെ മരണം

സുനന്ദയുടെ മരണം

2014 ജനുവരി 17ന് ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയിലാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുരൂഹതകളേറെ

ദുരൂഹതകളേറെ

സുനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇതുവരെ നീങ്ങിയിട്ടില്ല. തരൂരും സുനന്ദയും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നുണപരിശോധന

നുണപരിശോധന

സുനന്ദയുടെ മരണത്തില്‍ ഇതുവരെ ആറ് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. തരൂരിന്റെ സഹായി അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും.

തരൂര്‍ മാത്രം ബാക്കി

തരൂര്‍ മാത്രം ബാക്കി

സുനന്ദയുടെ മരണം സംബന്ധിച്ച് നുണപരിശോധന നടത്താന്‍ ബാക്കിയുള്ള പ്രധാന സാക്ഷിയാണ് ശശി തരൂര്‍. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തന്നെ തരൂരിനെ നുണപരിശോധന നടത്താന്‍ പോലീസ് തയ്യാറെടുത്തിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സമ്മതം വേണം

സമ്മതം വേണം

നുണ പരിശോധന നടത്തണമെങ്കില്‍ ശശി തരൂരിന്റെ അനുവാദം നിര്‍ബന്ധമാണ്. കോടതിയുടെ അനുമതിയും വേണം.

തെളിവല്ല

തെളിവല്ല

നുണ പരിശോധന റിപ്പോര്‍ട്ട് കോടതി അംഗീകൃത തെളിവായി പരിഗണിയ്ക്കാറില്ല. പക്ഷേ അന്വേഷണത്തില്‍ നുണപരിശോധനാ റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാകാറുണ്ട്.

English summary
Congress lawmaker Shashi Tharoor may be asked to undergo a lie detector test in the murder case of his wife Sunanda Pushkar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X