കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദി സര്‍ക്കാര്‍ 'എന്‍ഡിഎ' ക്ക് പുതിയ അര്‍ത്ഥം നല്‍കുകയാണ്'; പരിഹസിച്ച് ശശി തരൂര്‍

Google Oneindia Malayalam News

ദില്ലി: കുടിയേറ്റ തൊഴിലാളികളുടെ വിഷയം മുതല്‍ കര്‍ഷക ആത്മഹത്യകള്‍ വരെയുള്ള ഒന്നിധികം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ കയ്യില്‍ കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷം. എന്‍ഡിഎയുടെ പൂര്‍ണ രൂപം നോണ്‍ ഡാറ്റ അവെയിലബിള്‍ എന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കളും സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടികാട്ടി രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
Shashi Tharoor Mocks Modi Government | Oneindia Malayalam
 ശശി തരൂരിന്റെ ട്വീറ്റ്

ശശി തരൂരിന്റെ ട്വീറ്റ്

'കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല, കര്‍ഷക ആത്മഹത്യയെ ക്കുറിച്ച് വിവരങ്ങള്‍ ഇല്ല, കൊവിഡ് മരണത്തെക്കുറിച്ചുള്ള തെറ്റായ വിവരം, ജിഡിപി നിരക്കിനെ കുറിച്ച് തെറ്റായ വിവരം, ഈ സര്‍ക്കാര്‍ എന്‍ഡിഎ എന്ന പദത്തിന് പുതിയ അര്‍ത്ഥം നല്‍കുകയാണ്.' എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

 'നോ ഡാറ്റ അവെയിലബിള്‍'

'നോ ഡാറ്റ അവെയിലബിള്‍'

ട്വീറ്റിനൊപ്പം ഒരു കാര്‍ട്ടൂണും തരൂര്‍ പങ്കുവെച്ചിരുന്നു. എന്‍ഡിഎ എന്നതിന്റെ പൂര്‍ണ്ണ രൂപം 'നോ ഡാറ്റ അവെയിലബിള്‍' എന്നായിരുന്നു കാര്‍ട്ടൂണില്‍ വരച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പി ചിദംബരവും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. വിവാദ കര്‍ഷക ബില്ലിനെ കൂടി പരാമര്‍ശിച്ചുകൊണ്ടായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

പി ചിദംബരം

പി ചിദംബരം

'ഒരു കര്‍ഷകന്‍ തന്റെ കാര്‍ഷിക ഉല്‍പ്പന്നം ഏത് മന്ത്രിക്കാണ് വില്‍ക്കുന്നതെന്ന് കാര്‍ഷിക മന്ത്രിക്ക എങ്ങനെ മനസിലാവും. പ്രതിദിനം രാജ്യമെമ്പാടും നടക്കുന്ന ദശലക്ഷകണക്കിന് ഇടപാടുകളെ കുറിച്ച് അദ്ദേഹം എങ്ങനെ അറിയും. അദ്ദേഹത്തിന്റെ കൈയ്യില്‍ ഡാറ്റ ഇല്ലെങ്കില്‍ എല്ലാ ട്രാന്‍സാക്ഷനിലും എംഎസ്പി നല്‍കുമെന്ന് അദ്ദേഹത്തിന് എങ്ങനെ ഉറപ്പ് നല്‍കാന്‍ കഴിയും.' പി ചിദംബരം ചോദിച്ചു.

കൃത്യമായ ഡാറ്റ

കൃത്യമായ ഡാറ്റ

രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍, ലോക്ക്ഡൗണ്‍ കാലത്ത് ജീവന്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍, കൊവിഡ് പ്രതിസന്ധിക്കിടെ തൊഴില്‍ നഷ്ടപ്പെട്ട ആളുകള്‍, രാജ്യത്ത് അനധികൃത കുടിയേറ്റക്കാര്‍, കൊവിഡ് പ്രതിരോധത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാര്‍, രാജ്യത്തെ ആകെ പ്ലാസ്മ ബാങ്കുകളുടെ എണ്ണം അടക്കം ഇതുവരെ പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ഈ ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ ഡാറ്റയുണ്ടായിരുന്നില്ല. ഇതിനെതിരെയാണ് പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുന്നത്.

പാര്‍ലമെന്റില്‍

പാര്‍ലമെന്റില്‍

തിങ്കളാഴ്ച്ചയായിരുന്നു കുടിയേറ്റ തൊഴിലാളികളുടെ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതി സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ ഡാറ്റ ഇല്ലെന്നും നിലവിലെ സാഹചര്യത്തില്‍ നഷ്ടപരിഹാരം എന്ന പ്രശ്‌നം ഉയര്‍ന്നു വരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

രാജ്യത്ത് ലോക്ക്ഡൗണ്‍ കാലത്ത് എത്രപേര്‍ മരണപ്പെട്ടുവെന്നത് സംബന്ധിച്ചോ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ചോ മോദി സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ ഡാറ്റയില്ലെന്നും എങ്കില്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകില്ലായെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ധര്‍ണ അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട 8 എംപിമാര്‍, പിന്തുണയുമായി നിരാഹാരം അനുഷ്ഠിച്ച് ശരദ് പവാർധര്‍ണ അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട 8 എംപിമാര്‍, പിന്തുണയുമായി നിരാഹാരം അനുഷ്ഠിച്ച് ശരദ് പവാർ

Sthree Sakthi SS 228 Lottery Result, സ്ത്രീ ശക്തി SS 228 ലോട്ടറി ഫലം പുറത്ത്, ഒന്നാം സമ്മാനം 75ലക്ഷംSthree Sakthi SS 228 Lottery Result, സ്ത്രീ ശക്തി SS 228 ലോട്ടറി ഫലം പുറത്ത്, ഒന്നാം സമ്മാനം 75ലക്ഷം

English summary
shashi tharoor mocks modi government over their repeated replay "no data" In various topics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X