Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് ചെക്ക് വെക്കാൻ ശ്രമം, എട്ടിന്റെ പണി വാങ്ങി ശശി തരൂർ, ഇന്ദിര 'ഇന്ത്യ'യായി, ട്വീറ്റ് അബദ്ധം!

ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിന് ഇതത്ര നല്ല സമയമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് സംസാരിച്ച് കോണ്‍ഗ്രസ് നേതാക്കളുടേയും അണികളുടേയും ശത്രുത പിടിച്ച് പറ്റിയ തരൂര്‍ ഇപ്പോള്‍ മോദിക്കെതിരെ തിരിഞ്ഞപ്പോഴും എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹൂസ്റ്റണില്‍ 'ഹൗഡി മോദി' പരിപാടി വന്‍ വിജയമായത് നരേന്ദ്ര മോദിക്കും ബിജെപിക്കും നേട്ടമാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിദേശത്ത് ഇത്രയും മികച്ച സ്വീകരണം ലഭിച്ചത് ബിജെപി രാഷ്ട്രീയ നേട്ടമായി പ്രചരിപ്പിക്കുന്നുമുണ്ട്.

എന്നാല്‍ നരേന്ദ്ര മോദിക്ക് മാത്രമല്ല വിദേശരാജ്യത്ത് വന്‍ സ്വീകരണം ലഭിച്ചിട്ടുളളത് എന്ന് തെളിയിക്കാന്‍ പോസ്റ്റിട്ടതാണ് ശശി തരൂരിന് കെണിയായി മാറിയത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്രുവിനേയും ഇന്ദിരാ ഗാന്ധിയേയും ഇറക്കി മോദിക്ക് ചെക്ക് വെക്കാനുളള തരൂരിന്റെ നീക്കം അപ്പാടെ പാളി.

modi

തുറന്ന വാഹനത്തില്‍ നെഹ്രുവും ഇന്ദിരാ ഗാന്ധിയും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇന്ദിരാ ഗാന്ധിക്ക് പകരം തരൂര്‍ ട്വീറ്റില്‍ എഴുതിയത് 'ഇന്ത്യ ഗാന്ധി' എന്നായിരുന്നു. ട്വീറ്റ് ഇങ്ങനെയാണ്: ''1954ല്‍ അമേരിക്കയില്‍ നെഹ്രുവും ഇന്ത്യ ഗാന്ധിയും. പിആര്‍ പ്രചാരണമോ എന്‍ആര്‍ഐ സംഘത്തിന്റെ മാനേജ്‌മെന്റോ മാധ്യമ പ്രചാരണമോ ഇല്ലാതെ എത്ര വലിയ ആവേശകരമായ ജനക്കൂട്ടമാണ് അമേരിക്കയില്‍ എന്ന് നോക്കൂ''.

ഇന്ദിരാ ഗാന്ധി ഇന്ത്യ ആയത് മാത്രമല്ല ട്വീറ്റിലെ അബന്ധം. തരൂര്‍ പോസ്റ്റ് ചെയ്ത ചിത്രം അമേരിക്കയില്‍ നടന്ന സംഭവത്തിന്റേതല്ല. മറിച്ച് റഷ്യയിലെ മോസ്‌കോയില്‍ നടന്ന റാലിയുടേതാണ്. തരൂര്‍ ട്വീറ്റില്‍ അവകാശപ്പെട്ടത് പോലെ അത് 1954ല്‍ അല്ല നടന്നത്. മറിച്ച് 1956ലാണ്. തെറ്റ് ചൂണ്ടിക്കാട്ടിയും തരൂരിനെ ട്രോളിയും നിരവധി പേരാണ് രംഗത്ത് വന്നത്. ഇതോടെ തരൂര്‍ വിശദീകരണവുമായി രംഗത്ത് വന്നു.

'താന്‍ ട്വീറ്റ് ചെയ്ത ചിത്രം അമേരിക്കയിലേത് അല്ല യുഎസ്എസ്ആറില്‍ നിന്നുളളതാണ് എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. അങ്ങനെ ആണെങ്കില്‍ തന്നെയും അത് കൊണ്ട് ഉദ്ദേശിച്ച സന്ദേശം മാറുന്നില്ല. മുന്‍ പ്രധാനമന്ത്രിമാരും വിദേശത്ത് ജനപ്രിയരായിരുന്നു. നരേന്ദ്ര മോദി ആദരിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രിക്കും രാജ്യത്തിനുമുളള ആദരവാണ്' അതെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+