കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് മുന്നില്‍ പരിഹാര നിര്‍ദ്ദേശവുമായി ശശി തരൂര്‍ എംപി; ഇപ്പോള്‍ ആവശ്യമുള്ളത് ഇതാണ്

Google Oneindia Malayalam News

ജയ്പൂര്‍: മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും വിമത നീക്കത്തെ നേരിട്ട് കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. 22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോയതോടെയാണ് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ വീണതെങ്കില്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന വിമത നീക്കങ്ങളാണ് രാജസ്ഥാനിലെ പ്രതിസന്ധികള്‍ക്ക് കാരണം. 30 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ അവകാശവാദം. എന്നാല്‍ സര്‍ക്കാറിന് 109 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നു.

ഗ്രൂപ്പിസം

ഗ്രൂപ്പിസം

നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോരാണ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. കര്‍ണാടക, ഗോവ, മധ്യപ്രദേശ്, ഇപ്പോള്‍ രാജസ്ഥാനിലും പാര്‍ട്ടി നേരിടുന്നത് സമാനമായ പ്രശ്നം. രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കമായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തിയത്.

ഗോവയില്‍

ഗോവയില്‍

പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലുള്ള 10 കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്നു ഗോവയില്‍ ബിജെപിയിലേക്ക് ചേക്കേറിയത്. പിന്നീട് മധ്യപ്രദേശിലാണ് ഇത്തരത്തിലുള്ള വലിയൊരു നീക്കം ഉണ്ടാവുന്നത്. കമല്‍നാഥ്- ജ്യോതിരാദിത്യ സിന്ധ്യ പോരില്‍ ഇടപെട്ട് ബിജെപി നേട്ടം ഉണ്ടാക്കുകയായിരുന്നു.

സിന്ധ്യക്കൊപ്പം

സിന്ധ്യക്കൊപ്പം

സിന്ധ്യക്കൊപ്പം 22 എംഎല്‍എമാരേയും രാജിവെപ്പിച്ച് തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ സാധിച്ചതോടെ കമല്‍നാഥ് സര്‍ക്കാറിനെ വീഴ്ത്തി മധ്യപ്രദേശ് ഭരണം പിടിക്കാന്‍ സാധിച്ചത്. കമല്‍നാഥിനും-സിന്ധ്യക്കും ഇടയിലുണ്ടായതിന് സമാനമായ പ്രശ്നമാണ് പൈലറ്റിനും അശോക് ഗെഹ്ലോട്ടിനും ഇടയിലുണ്ടായത്.

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍

ദേശീയ തലത്തിലെ നേതൃത്വത്തിന്‍റെ ശക്തമായ ഇടപടെല്‍ പലപ്പോഴും സംസ്ഥാന തലത്തില്‍ ഉണ്ടാവാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നതെന്ന വിമര്‍ശനം ശക്താണ്. പാര്‍ട്ടി എന്നത് മുന്നില്‍ കാണാതെ താനും തന്‍റെ അനുയായികളും എന്നതിനാണ് പല നേതാക്കളും മുന്‍ തൂക്കം നല്‍കുന്നുവെന്ന ആരോപണവും ഉണ്ട്.

പുതിയ ഫോര്‍മുല

പുതിയ ഫോര്‍മുല

ഈ സാഹചര്യത്തിലാണ് നിലവിലെ അവസ്ഥയില്‍ നിന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ ഫോര്‍മുലയുമായി ശശി തരൂര്‍ എംപി രംഗത്ത് എത്തുന്നത്. അനുഭവ സമ്പത്തുള്ള ദേശീയ നേതാക്കള്‍ നയിക്കുന്ന പുരോഗമനപരമായ ഒരു പാര്‍ട്ടിയാണ് ഇന്നത്തെ ഇന്ത്യക്ക് ആവശ്യമെന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിക്കുന്നത്.

സമഗ്ര രാഷ്ട്രീയത്തിന്

സമഗ്ര രാഷ്ട്രീയത്തിന്

'സമഗ്ര രാഷ്ട്രീയത്തിന് പ്രതിജ്ഞാബദ്ധരും ഇന്ത്യയുടെ ബഹുസ്വരതയെ ബഹുമാനിക്കുന്നവരുമായ അനുഭവ സമ്പത്തുള്ള ദേശീയ നേതൃത്വത്തിന്‍ കീഴിയില്‍ പുരോഗമനപരമായ ഒരു പാര്‍ട്ടി രാജ്യത്തിന് ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ സ്ഥാപക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കണം'-തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

സംഘടനാ തിരഞ്ഞെടുപ്പ്

സംഘടനാ തിരഞ്ഞെടുപ്പ്

പാര്‍ട്ടിയുടെ കേഡര്‍ സവിധാനം ശക്തമാക്കാനും, നഷ്ടപ്പെട്ട ഊര്‍ജം തിരിച്ചുപിടിക്കാനും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ടത് അത്യാവശ്യമാണെന്നും ശശി തരൂര്‍ നേരത്തേയും ആവശ്യപ്പെട്ടിരുന്നു. ഇതോടെ കോണ്‍ഗ്രസില്‍ വീണ്ടും ദേശീയ നേതൃത്വത്തിലെ അഴിച്ചുപണി സജീവ ചര്‍ച്ചയായി മാറുന്നു.

Recommended Video

cmsvideo
Sachin Pilot not to attend Congress Legislature Party meeting | Oneindia Malayalam
 ബിജെപിയിലേക്ക് പോവില്ല

ബിജെപിയിലേക്ക് പോവില്ല

അതേസമയം, രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭീഷണിയുയര്‍ത്തുന്ന സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്ക് പോയേക്കില്ലെന്നാണ് സൂചന. താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിക്ക് നേതൃത്വം നല്‍കാനാണ് പൈലറ്റിന്‍റെ നീക്കമെന്നാണ് അദ്ദേഹവുമായി അടുത്ത വ്യത്തങ്ങല്‍ സൂചിപ്പിക്കുന്നത്.

പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി

പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നായിരിക്കും സച്ചിന്‍ പൈലറ്റിന്‍റെ പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. സിഎല്‍പി യോഗത്തിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതും അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ തള്ളുകയാണ്.

96 എംഎല്‍എമാര്‍

96 എംഎല്‍എമാര്‍


രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക നിയമസഭാ കക്ഷി യോഗവും ഇപ്പോള്‍ ചേരുകയണ്. 96 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സച്ചിന്‍ പൈലറ്റ് അടക്കം 10 എംഎല്‍എമാരാണ് നിയമസഭാകക്ഷിയോഗത്തകില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

109 പേരെ

109 പേരെ

തനിക്ക് 30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിന്‍റെ അവകാശവാദം. എന്നാല്‍ സ്വതന്ത്രര്‍ അടക്കം 109 പേരെ അണിനിരത്തി ശക്തി തെളിയിക്കാനാണ് അശോക് ഗെഹ്ലോട്ടിന്‍റെ നീക്കം. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാറിന്‍റെ ശക്തി ഗെഹ്ലോട്ട് തെളിയിച്ചേക്കും.

 സച്ചിന്‍ പൈലറ്റും കൂട്ടരും പോയാലും കോണ്‍ഗ്രസ് ഭരണം വീഴില്ല: രാജസ്ഥാനിലെ അംഗബലം ഇങ്ങനെ.. സച്ചിന്‍ പൈലറ്റും കൂട്ടരും പോയാലും കോണ്‍ഗ്രസ് ഭരണം വീഴില്ല: രാജസ്ഥാനിലെ അംഗബലം ഇങ്ങനെ..

English summary
shashi tharoor mp gives a formula to strengthen congress party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X