• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ്ടും കോൺഗ്രസിനെ കുരുക്കിലാക്കി ശശി തരൂർ; 'ആർട്ടിക്കൾ 370 എല്ലാക്കാലത്തും നിലനിർത്തേണ്ടതില്ല!'

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണ ഘടനയിലെ ആർട്ടിക്കിൾ 370 എടുത്തത് കളയുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ കശ്മീർ പ്രത്യേക പദവി സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളെ കണ്ണുമടച്ച് എതിർക്കേണ്ടതില്ലെന്ന് നേരത്തെ ചില നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കിക്കൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കിയതിലും ജമ്മു കശ്മീരിലെ പുനഃസംഘടിപ്പിക്കുന്ന ബില്ലിന് പാർലമെന്റ് അംഗീകാരം നൽകിയതിലും നിരവധി നല്ല വശങ്ങളുണ്ടെന്ന് കോൺഗ്രസ് കരൺ സിംഗ് നേരത്തെ പറഞ്ഞിരുന്നു.

ജ്യോതി രാതിത്യ സിൻഡ്യ അടക്കം നിരവധി നേതാക്കൾ ഇതിനോടകം പ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പ്രമേയത്തെ എതിർത്ത പാർട്ടി നിലപാടിൽ പ്രതിഷേധിച് രാജ്യസഭയിലെ കോണ്ഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വർ കലിത രാജിവെച്ച സംഭവവും ഉണ്ടായിരുന്നു. പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ പ്രമേയതിനെതിരെ ട്വീറ്റിലൂടെ മാത്രമാണ് രാഹുൽഗാന്ധി പ്രതികരിച്ചിരുന്നത്. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം എഐസിസിക്ക് ഒപ്പമായിരുന്നു.

കശ്മീരൽ കാലുകുത്താൻ വിട്ടില്ല

കശ്മീരൽ കാലുകുത്താൻ വിട്ടില്ല

ജമ്മു കശ്മീരിലെ പ്രത്യേക നിയമം എടുത്ത് കളഞ്ഞതോടെ കശ്മീർ താഴ്വരയിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാനും പഠിക്കാനും ശ്രീനഗർ വിമാനത്താവളത്തിൽ എത്തിയ രാഹുൽഗാന്ധിയെ കശ്മീർ സന്ദർശിക്കാൻ കേന്ദ്രം അനുവദിക്കാതിരിക്കുകയും തുടർന്നു തിരിച്ചുള്ള വിമാന യാത്രയിൽ കശ്മിരി ജനത തങ്ങളുടെ സങ്കടങ്ങൾ രാഹുൽ ഗാന്ധിയോട് പറയുന്നതും ചെയ്യുന്നതിന്റെ വീഡിയോ കോൺഗ്രസ് തന്നെ പുറത്ത് വിട്ടിരുന്നു.

ആയോധ്യയിൽ രാമക്ഷേത്രമാകാം...

ആയോധ്യയിൽ രാമക്ഷേത്രമാകാം...

എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് വിഭിന്നമായ അഭിപ്രായവുമായി കേരളത്തിൽ നിന്നുള്ള എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്തെത്തിയിരിക്കുകയാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്നാണ് അദ്ദേഹം ഇപ്പോൾ പ്രകടിപ്പിച്ചിരിക്കുന്നത്. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

ഭരണഘടനയ്ക്ക് നിരക്കുന്നതല്ല...

ഭരണഘടനയ്ക്ക് നിരക്കുന്നതല്ല...

370-ാം അനുച്ഛേദം എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്‌റുവിന്റെയും കാഴ്ചപ്പാടെന്നാണ് തരൂർ പറഞ്ഞത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ , പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരില്‍ അത് നടപ്പാക്കുകയും ചെയ്ത രീതി ഭരണഘടനയ്ക്ക് നിരക്കുന്നതായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാകിസ്താന്റെ ചെയ്തികളോട് പ്രതിഷേധം

പാകിസ്താന്റെ ചെയ്തികളോട് പ്രതിഷേധം

ഗില്‍ജിത് ബാള്‍ട്ടിസ്താനിലും പാക് അധീന കശ്മീരിലും മറ്റുമുള്ള പാകിസ്താന്റെ ചെയ്തികളോട് നമുക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ അതേതരത്തിലുള്ള കാര്യങ്ങള്‍ത്തന്നെയാണ് ഇപ്പോൾ ജമ്മു കശ്മീരിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണ് എന്നാണ് തന്റെ നിലപാടെന്ന് ശശി തരൂര്‍ പറഞ്ഞു.

രാമക്ഷേത്രം പണിയണം

രാമക്ഷേത്രം പണിയണം

ചരിത്രം ആഴത്തിൽ പരിശോധിക്കുകയാണെങ്കിൽ അയോധ്യയിൽ മുമ്പ് ക്ഷേത്രമുണ്ടായിരുന്നെന്ന് കാണാൻ സാധിക്കുമെന്ന് ശശി തരൂർ പറഞ്ഞു. ഇത് തന്നെയാണ് അവിടുത്തെ ജനങ്ങളുടെയും വിശ്വാസം. മറ്റ് മതസ്ഥരുടെ ആരാധനയെ കോട്ടം തട്ടാതെ അവിടെ ഒരു ക്ഷേത്രം ആവശ്യമാണെന്ന് ശശി തരൂർ എംപി പറഞ്ഞു.

ബിജെപി അനുകൂല പ്രസ്താവന

ബിജെപി അനുകൂല പ്രസ്താവന

നേരത്തെയും ബിജെപി അനുകൂല പ്രസ്താവനയുമായി ശശി തരൂർ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചെന്ന പേരില്‍ ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസില്‍ വലിയ കലാപമാണ് ഉടലെടുത്തത്. നിരവധി നേതാക്കള്‍ തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ട് മോദിക്ക് ജനം വീണ്ടും വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്ന് തരൂർ പറഞ്ഞിരുന്നു.

എല്ലാം കണ്ണടച്ച് എതിർക്കരുത്...

എല്ലാം കണ്ണടച്ച് എതിർക്കരുത്...

മോദി ചെയ്ത ചില കാര്യങ്ങള്‍ ജനമനസില്‍ ഇടംപിടിച്ചിട്ടുണ്ട്. എല്ലാം കണ്ണടച്ച് എതിര്‍ക്കുകയല്ല വേണ്ടത്. അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. നല്ലത് ചെയ്യുമ്പോള്‍ അതിനെ പ്രശംസിക്കണം. അപ്പോള്‍ മാത്രമേ വിമര്‍ശനങ്ങളിള്‍ വിശ്വാസ്യത കൈവരികയുള്ളൂവെന്നായിരുന്നു തരൂര്‍ പറഞ്ഞത്.എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിനെതിരെ രംഗത്തെത്തി. മോദിയെ സ്തുതിക്കണമെങ്കില്‍ തരൂര്‍ ബിജെപിയിലേക്ക് പോയിക്കോളൂവെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. കൂടുതല്‍ പേര്‍ തരൂരിനെതിരെ രംഗത്തെത്തിയതോടെ സംഭവത്തില്‍ കെപിസിസി തരൂരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

English summary
Shashi Tharoor MP on Ayodhya and Article 370 issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X