
പരിഹാരം കണ്ടെത്തി; ഉദയ്പൂരില്‍ നിന്ന് ശശി തരൂരിന്റെ ട്വീറ്റ്... കോണ്‍ഗ്രസില്‍ വന്‍ മാറ്റങ്ങള്‍?
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതുന്ന ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്ന ശശി തരൂര്‍ എംപിയുടെ ട്വീറ്റ് ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച തരൂര്‍, വിശദമായ ചര്‍ച്ച നടന്നുവെന്നും പരിഹാരങ്ങള്‍ കണ്ടെത്തിയെന്നും ട്വീറ്റ് ചെയ്തു. മൂന്ന് ദിവസമായി രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം ഇന്നാണ് അവസാനിക്കുന്നത്. ശേഷം കോണ്‍ഗ്രസ് നേതൃത്വം പുതിയ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് കരുതുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കാന്‍ പോകുന്ന പദ്ധതികളും പ്രവര്‍ത്തന രേഖയുമാണ് ചിന്തന്‍ ശിബിരത്തിലെ ചര്‍ച്ചകളില്‍ ഉരുതിരിയുന്നത്.
വ്യത്യസ്തങ്ങളായ ചര്‍ച്ചകള്‍ നടന്നുവെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയെന്നുമാണ് തരൂര്‍ പങ്കുവച്ച ട്വീറ്റിലെ സൂചന. പാര്‍ട്ടിയില്‍ ജനാധിപത്യം വേണമെന്ന് നേരത്തെ വിമത നേതാക്കള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാടില്ല. ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടുവരവെയാണ് കോണ്‍ഗ്രസിലെ ആഭ്യന്തര ജനാധിപത്യം ശക്തിപ്പെട്ടുവെന്ന് തരൂര്‍ പറയുന്നത്. മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Some members of the Political Committee gathered for a group photo after our deliberations adjourned last night. The discussions were a robust example of inner-party democracy in action: views passionately debated & amicable solutions found. @INCIndia pic.twitter.com/cdnBLyiIlq
— Shashi Tharoor (@ShashiTharoor) May 15, 2022
പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസ്ഥാപിക്കണമെന്നത് ജി23 വിമത നേതാക്കളുടെ പ്രധാന ആവശ്യമാണ്. ഉദയ്പൂര്‍ സമ്മേളനത്തിലും ഇവര്‍ ഈ ആവശ്യമുന്നയിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് എടുക്കേണ്ടത്. ഇന്ന് തീരുമാനമുണ്ടാകും. 1991ല്‍ പിവി നരസിംഹറാവു പ്രധാനമന്ത്രിയായ വേളയിലാണ് പാര്‍ലമെന്ററി ബോര്‍ഡ് ഒഴിവാക്കിയത്. ബോര്‍ഡ് പുനഃസ്ഥാപിച്ചാല്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തും. എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണമെന്ന വിമതരുടെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്യും.
Was invited to join a group selfie of @MahilaCongress delegates at the #NavSankalpChintanShivir. A varied & diverse turnout was a feature of the @incindia event. pic.twitter.com/NrDuzaGiBW
— Shashi Tharoor (@ShashiTharoor) May 15, 2022
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് മല്‍സരിക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. ആറ് കമ്മിറ്റികളാണ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്. ഇവരുടെ ശുപാര്‍ശകള്‍ ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി അംഗീകാരം നല്‍കും. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 430 നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഇവരെല്ലാം കോണ്‍ഗ്രസ് നേതാക്കളായിരുന്നു; ഇന്ന് ബിജെപി മുഖ്യമന്ത്രിമാര്‍, താമര വിരിഞ്ഞ വഴി
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യം ഉദയ്പൂര്‍ സമ്മേളനത്തിലും ഉയര്‍ന്നു. അല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷയാകണമെന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു. കൂടാതെ പിന്നാക്ക വിഭാഗത്തെ കോണ്‍ഗ്രസുമായി അടുപ്പിക്കുന്നതിനും മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനുമുള്ള തന്ത്രങ്ങള്‍ ഉദയ്പൂര്‍ സമ്മേളനത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്.