• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇടക്കാല പ്രസിഡന്‍റ് സോണിയ, സ്ഥിരം പ്രസിഡന്‍റ് പ്രിയങ്ക; സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ വേണം; ശശി തരൂര്‍

ദില്ലി: രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ട് മാസം രണ്ട് തികയാറായിട്ടും പകരക്കാരനെ നിയമിക്കാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. നേതൃത്വമില്ലായ്മയില്‍ അസംതൃപ്തനാണെന്ന് വ്യക്തമാക്കിയ തരൂർ ഇനിയിത് കണ്ടു നില്‍ക്കാനാവില്ലെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും വ്യക്തമാക്കി.

സിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പും

രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നു എന്നത് നേതൃത്വം മനസ്സിലാക്കണം. കര്‍ണാടകയിലും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിക്ക് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിക്ക് നാഥനില്ലാത്തതിനാലാണെന്നും ജനങ്ങൾക്ക് വിശ്വാസമുള്ളയാൾ അധ്യക്ഷനാവണമെന്നും സംഘടനയെ ഒരു യുവാവ് നയിക്കാൻ സമയമായെന്നുമായിരുന്നു തരൂര്‍ അഭിപ്രായപ്പെട്ടത്. ഈ തുറന്ന പറച്ചിലിന് പിന്നാലെ തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ തരൂര്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പാഴാക്കാന്‍ അധികം സമയം ഇല്ല

പാഴാക്കാന്‍ അധികം സമയം ഇല്ല

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാന വഹിച്ചിരുന്ന രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയുമ്പോള്‍ അദ്ദേഹത്തിന് പിന്‍ഗാമിയെ കണ്ടെത്തുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല. ഇക്കാര്യത്തില്‍ ഗൗരവമേറിയ ചര്‍ച്ചകളും കൂടിയാലോചനകളും ആവശ്യമാണ്. നേതൃസ്ഥാനത്ത് ഒരു ആളില്ലാത്ത അവസ്ഥ പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും പ്രതികൂലമായി ബാധിക്കുമെന്ന യാഥാര്‍ഥ്യം പ്രവര്‍ത്തക സമിതി തിരിച്ചറിയണം. ഇനി പാഴാക്കാന്‍ അധികം സമയം ഇല്ലെന്നും ശശി തരൂര്‍ വ്യക്തമാക്കുന്നു.

ഇടക്കാല പ്രസിഡന്‍റ് വേണം

ഇടക്കാല പ്രസിഡന്‍റ് വേണം

എത്രയും പെട്ടെന്ന് ഒരു ഇടക്കാല പ്രസിഡന്‍റിനെ നിയമിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് മുന്നോട്ടു പോവാനുള്ള ഒരു വഴി. അതിന് ശേഷം പ്രവര്‍ത്തക സമിതി പിരിച്ചു വിടണം. ജനാധിപത്യപരമായ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനേയും പ്രവര്‍ത്തക സമിതി അംഗങ്ങളേയും കണ്ടെത്തണം. തങ്ങളെ നയിക്കേണ്ടത് ആരെല്ലാമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ തീരുമാനിക്കട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അനുയോജ്യ സോണിയ

അനുയോജ്യ സോണിയ

ഇടക്കാല പ്രസിഡന്‍റാവാന്‍ ഏറ്റവും അനുയോജ്യ സോണിയാഗാന്ധിയാണെന്നും ശശി തരൂര്‍ പറയുന്നു. നിലവില്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്നും പാര്‍ട്ടിയെ കരകയറ്റാനും പുതിയ അധ്യക്ഷനെ കണ്ടെത്തുംവരെ കോണ്‍ഗ്രസിനെ ഐക്യത്തോടെ നിലനിര്‍ത്താനും ഏറ്റവും അനുയോജ്യമായ ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധി തന്നെയാണ്. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവെന്ന നിലയിലുള്ള തിരക്കുകള്‍ കണക്കിലെടുക്കുമ്പോള്‍ അധ്യക്ഷ പദവിയുടെ ഉത്തരവാദിത്തം വീണ്ടും ഏറ്റെടുക്കാന്‍ സോണിയയെ നിര്‍ബന്ധിക്കുക എളുപ്പമല്ല.

അമരീന്ദറിനോട് യോജിക്കുമ്പോഴും

അമരീന്ദറിനോട് യോജിക്കുമ്പോഴും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തോല്‍വിയുടെ ഉത്തരവാദിത്തം രാഹുലിനും ഏതാനും മുതിര്‍ന്ന നേതാക്കള്‍ക്കും മേല്‍ കെട്ടിവെക്കുന്നത് അനീതിയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. പാര്‍ട്ടി നേതൃനിരയിലേക്ക് യുവനേതാവ് കടന്നുവരണമെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെ അഭിപ്രായത്തോട് യോജിക്കുമ്പോഴും മുതിര്‍ന്നവരെ ഒന്നടങ്കം പദിവികളില്‍ നിന്ന് ഒഴിവാക്കുന്നതിനോട് യോജിപ്പില്ല. മുതിര്‍ന്നവരുടെ അനുഭവസമ്പത്തും യുവാക്കളുടെ ഊര്‍ജ്ജവും ചേര്‍ന്ന സംഘടന സംവിധാനമാണ് പാര്‍ട്ടിക്ക് ആവശ്യമെന്നും തരുര്‍ വ്യക്തമാക്കുന്നു.

വിരമിക്കൽ പ്രായം

വിരമിക്കൽ പ്രായം

യുവാക്കള്‍ നേതൃത്വത്തിലേക്ക് കടന്നുവരുന്നതിനായി മാന്യമായി സ്ഥാനം ഒഴിയേണ്ട സമയത്തെക്കുറിച്ച് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ധാരണ വേണം. വിരമിക്കൽ പ്രായമെത്തും മുൻപേ കാര്യമായി ജോലി െചയ്യാത്തവരെയും വിരമിക്കൽ പ്രായം അടുത്തിട്ടും ഊർജസ്വലതയോടെ പ്രവർത്തിക്കുന്നവരെയും ഐക്യരാഷ്ട്ര സംഘടനയിലെ പ്രവർത്തന കാലയളവിനിടയിൽ ഞാൻ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും ഇതുതന്നെയാണ് സ്ഥിതി. കോൺഗ്രസിന്റെ നേതൃപദവിയിൽ ആരു വേണമെന്നു ജനങ്ങൾ തീരുമാനിക്കട്ടെ. അവരുടെ തിരഞ്ഞെടുപ്പ് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാവും. 30 വയസ്സിൽ താഴെയുള്ളവർക്കായി പാർലമെന്റിൽ നിശ്ചിത സീറ്റ് മാറ്റിവയ്ക്കണം.

പ്രിയങ്ക വരണം

പ്രിയങ്ക വരണം

ആര് അധ്യക്ഷനായാലും പാർട്ടിയെ കരുത്തോടെ മുന്നോട്ടു നയിക്കാനും കൈവിട്ട വോട്ടർമാരെ ഒപ്പം നിർത്താനും സാധിക്കണം. അധ്യക്ഷപദവിയിലേക്ക് സംഘടന തിരഞ്ഞെടുപ്പ് നടന്നാല്‍ പ്രിയങ്ക ഗാന്ധിയും രംഗത്ത് ഇറങ്ങുമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും അധ്യക്ഷയാവേണ്ടതെന്ന് രാഹുല്‍ പറഞ്ഞത് ഇതിന് തിരിച്ചടിയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഏടുക്കേണ്ടത് ഗാന്ധി കുടുംബമാണ്. ഇന്ദിരാ ഗാന്ധിയുടെ പ്രസരിപ്പും സംഘടനാ പ്രവർത്തനത്തിലെ മികവും ചേരുന്ന പ്രിയങ്ക, അധ്യക്ഷപദവിക്ക് ഏറ്റവും അനുയോജ്യയാണ്. ഇതുസംബന്ധിച്ച പ്രിയങ്കയുടെ വ്യക്തിപരമായ അഭിപ്രായത്തെയും ഞാൻ മാനിക്കുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English summary
Shashi Tharoor on congress crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X