കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഭാഷാ ചലഞ്ച് ഏറ്റെടുത്ത് തരൂര്‍, കോണ്‍ഗ്രസിനെ ഞെട്ടിച്ച് വീണ്ടും പ്രധാനമന്ത്രിക്ക് പിന്തുണ!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസ് കേരള ഘടകത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മോദിയെ തരൂര്‍ പിന്തുണച്ചിരിക്കുന്നത്. ഇത്തവണ പ്രധാനമന്ത്രിയുടെ ഭാഷാ ചലഞ്ചാണ് തരൂര്‍ ഏറ്റെടുത്തിരിക്കുന്നത്. ദിവസവും പുതിയൊരു വാക്ക് ഇന്ത്യന്‍ ഭാഷയില്‍ നിന്ന് പഠിക്കാനുള്ള മോദിയുടെ ആഹ്വാനമാണ് തരൂര്‍ അഭിനന്ദിച്ചിരിക്കുന്നത്.

1

മനോരമ ന്യൂസിന്റെ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് മോദിയുടെ ഭാഷാ ചലഞ്ച് ഏറ്റെടുക്കേണ്ടതാണ്ടെന്ന് തരൂര്‍ പറഞ്ഞത്. പ്രധാനമന്ത്രിയും ഇതേ കോണ്‍ക്ലേവിലാണ് ഭാഷാ ചലഞ്ചിനെ കുറിച്ച് പറഞ്ഞത്. ഓരോ ദിവസവും നാം ഓരോ വാക്ക് ഇന്ത്യന്‍ ഭാഷയില്‍ നിന്ന് പഠിക്കുക. സ്വന്തം ഭാഷയില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ളതായാല്‍ നല്ലത്. ഹിന്ദി മേധാവിത്വത്തില്‍ നിന്നുള്ള ഈ മാറ്റം ഞാന്‍ സ്വാഗതം ചെയ്യുന്നത്. എല്ലാവര്‍ക്കും ഭാഷാ ചലഞ്ച് ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

അതേസമയം അദ്ദേഹം ഒരു വാക്കിന് വിവിധ ഭാഷകളില്‍ എഴുതി ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തു. പ്ലൂരലിസം, ബഹുലവാദ്, ബഹുവചനം, എന്നിങ്ങനെ മൂന്ന് ഭാഷകളിലായി ഒരേ വാക്ക് പങ്കുവെച്ച് കൊണ്ടാണ് തരൂര്‍ ഭാഷാ ചലഞ്ച് ഏറ്റെടുത്തത്. എന്നാല്‍ തരൂരിന്റെ ഈ പിന്തുണ കേരള ഘടകം എങ്ങനെ എടുക്കും എന്നത് നിര്‍ണായകമാണ്. നേരത്തെ ജയറാം രമേശടക്കമുള്ളവരും മോദി സ്തുതിയില്‍ വലിയ വിവാദത്തില്‍പ്പെട്ടിരുന്നു.

തരൂരിന് മോദി സ്തുതി വിഭാഗത്തില്‍ കെപിസിസി നോട്ടീസയച്ചിരുന്നു. മോദി നല്ലത് ചെയ്താല്‍ അതിനെ അഭിനന്ദിക്കണമെന്നും, ഇല്ലെങ്കില്‍ പ്രതിപക്ഷത്തിന് സമൂഹത്തില്‍ വിലയുണ്ടാവില്ലെന്നും തരൂര്‍ പറഞ്ഞിരുന്നു. മോദിയെ അഭിനന്ദിച്ചില്ലെങ്കില്‍, അദ്ദേഹം തെറ്റ് ചെയ്യുമ്പോള്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനം ഒരാളും ഗൗരവത്തോടെ കാണില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോദി അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വോട്ടുബാങ്ക് എങ്ങനെയാണ് വര്‍ധിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും തരൂര്‍ കെപിസിസിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

 കര്‍ണാടകത്തില്‍ പുതിയ അധ്യക്ഷനെത്തും... ദിനേഷ് ഗുണ്ടുറാവു മാറും, മത്സരം ഡികെയും ഗാര്‍ഗെയും തമ്മില്‍ കര്‍ണാടകത്തില്‍ പുതിയ അധ്യക്ഷനെത്തും... ദിനേഷ് ഗുണ്ടുറാവു മാറും, മത്സരം ഡികെയും ഗാര്‍ഗെയും തമ്മില്‍

English summary
shashi tharoor once again praise pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X