കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനത്തിന് ശേഷം എന്ത് സംഭവിച്ചു, അത് പോലെ, കശ്മീരില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി തരൂര്‍

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക നിയമം അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ തുറന്നടിച്ച് ശശി തരൂര്‍. സര്‍ക്കാരിന്റെ തീരുമാനം അപകടകരമാണ്. അത് കശ്മീരിലെ തീവ്രവാദം വര്‍ധിപ്പിക്കും. കശ്മീരിനെ രണ്ടായി വിഭജിച്ചത് മറ്റൊരു തെറ്റാണ്. കശ്മീരി യുവാക്കള്‍ കൂടുതലായും തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടും. കോണ്‍ഗ്രസിന്റെ ആശങ്ക ഇക്കാര്യത്തിലാണെന്നും തരൂര്‍ വ്യക്തമാക്കി.

1

നിങ്ങളുടെ നയങ്ങളെ അവരെ തീവ്രവാദത്തിലേക്ക് നയിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ വഴിയുള്ള തീവ്രവാദികള്‍ കൂടുതലായി ഇന്ത്യയിലേക്ക് വരുന്നതിനും ഇത് കാരണമാകും. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പോകുന്ന സാഹചര്യത്തില്‍ അവിടെ നിന്ന് തീവ്രവാദികള്‍ നമ്മുടെ രാജ്യത്തേക്ക് എത്തുമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ കശ്മീര്‍ കടുത്ത സുരക്ഷാ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഭീകരര്‍ തിരിച്ചടിക്കുമെന്ന നിര്‍ദേശവുമുണ്ട്.

അതേസമയം കശ്മീരിലെ ഈ നയം ഒന്നാം മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം പോലെയാണ്. പ്രധാനമന്ത്രി രാജ്യത്തിന് മേല്‍ ഒരു തീരുമാനം അടിച്ചേല്‍പ്പിച്ച കാര്യം നമ്മളെല്ലാവരും ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ആ നടപടിയുടെ നിഗൂഢത കൊണ്ട് അതിനെ പ്രശംസിക്കാന്‍ നിരവധി പേര്‍ തയ്യാറായിരുന്നു. എന്നാല്‍ ഇന്ന് അത് വലിയ ദുരന്തമായിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യ ഇപ്പോഴും ആ പ്രവര്‍ത്തിയുടെ പ്രത്യാഘാതങ്ങള്‍ അനുവഭിച്ച് കൊണ്ടിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തെ ഗുലാം നബി ആസാദും വിമര്‍ശനമായി. ബിജെപി വളരെ വൈകിയാണ് അധികാരത്തിലെത്തിയത്. എന്നാല്‍ തന്ത്രപ്രധാനമായ കാര്യങ്ങള്‍ അവര്‍ പരിഗണിച്ചില്ല. നമുക്ക് വളരെ വലിയൊരു അതിര്‍ത്തിയാണ് ഉള്ളത്. ചൈനയുമായും പാകിസ്താനുമായും നമ്മള്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. സൈന്യത്തിന് മാത്രമായി ശത്രുവിനെ തോല്‍പ്പിക്കാനാവില്ല. ജനങ്ങളുടെ സഹകരണവും ആവശ്യമാണ.് 1947ല്‍ പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ജനങ്ങള്‍ വടിയുമായി ചേര്‍ന്ന് പോരാടിയ കാര്യവും ഗുലാം നബി ആസാദ് പറഞ്ഞു.

ഇനി ആ ശക്തി ഞങ്ങള്‍ക്കില്ല... അവരെ പോലെയായി ഞങ്ങള്‍, കശ്മീരില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് ഇതാണ്ഇനി ആ ശക്തി ഞങ്ങള്‍ക്കില്ല... അവരെ പോലെയായി ഞങ്ങള്‍, കശ്മീരില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് ഇതാണ്

English summary
shashi tharoor raised terror concern
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X