• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി23യുടെ ആ ആവശ്യം നടത്തേണ്ട സമയമായെന്ന് ശശി തരൂര്‍; മത്സരിച്ചാല്‍ നാണംകെടുമെന്ന് ജി23

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ പോരാട്ടം ഒറ്റയ്ക്ക്. ഹൈക്കമാന്‍ഡോ മുതിര്‍ന്ന നേതാക്കളോ കേരളത്തിലെ നേതാക്കളോ അദ്ദേഹത്തിനൊപ്പമില്ല. ജി23യുടെ നിര്‍ണായക ആവശ്യം അദ്ദേഹം ഇന്ന് ഉന്നയിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിലെ യുവ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനും, അവരുടെ വാക്കുകള്‍ കേള്‍ക്കാനും നേതൃത്വം സമയം കണ്ടെത്തണമെന്നും, അതിനുള്ള സമയമാണെന്നും തരൂര്‍ പറഞ്ഞു. പാര്‍ട്ടിയുടെ സംഘടനാ രീതി അഴിച്ചുപണിയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ജി23 നേതാക്കളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.

1

കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി രണ്ട് പേര്‍ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ജാര്‍ഖണ്ഡ് മന്ത്രി കെഎന്‍ ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക സാങ്കേതികതയെ തുടര്‍ന്ന് തള്ളി. ഇതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലായി പോരാട്ടം. നെഹ്‌റു കുടുംബം ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞെങ്കിലും, ഗാര്‍ഗെയ്ക്ക് വേണ്ട എല്ലാ പിന്തുണയും അവരാണ് നല്‍കിയത്. ജി23 നേതാക്കളുടെ പിന്തുണ നേടിയെടുക്കാനും ഖാര്‍ഗെയ്ക്ക് സാധിച്ചു.

2

മേഴ്‌സിഡസിന്റെ സിഇഒ ഓട്ടോറിക്ഷയില്‍, പൂനെയില്‍ സെലിബ്രിറ്റിയെ കണ്ട് ഞെട്ടി ആളുകള്‍; വൈറല്‍ സംഭവംമേഴ്‌സിഡസിന്റെ സിഇഒ ഓട്ടോറിക്ഷയില്‍, പൂനെയില്‍ സെലിബ്രിറ്റിയെ കണ്ട് ഞെട്ടി ആളുകള്‍; വൈറല്‍ സംഭവം

പോരാട്ടത്തില്‍ തന്നെ സീനിയര്‍ നേതാക്കളെല്ലാം ചേര്‍ന്ന് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ രോഷം തരൂരിനുണ്ട്. ഇന്ന് പരസ്യമായി ചില കാര്യങ്ങള്‍ തരൂര്‍ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് സൂചനയുണ്ട്. അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ട ബഹുമാനം നല്‍കുന്നുണ്ട്. ഇനി പാര്‍ട്ടിയിലെ യുവ നേതാക്കളെ കേള്‍ക്കേണ്ട സമയമാണ്. പാര്‍ട്ടിയുടെ സംഘടനാ ഘടന മാറ്റിയെടുക്കാന്‍ നമ്മള്‍ പ്രവര്‍ത്തിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും തരൂര്‍ പറഞ്ഞു.

3

ഖാര്‍ഗെയ്‌ക്കെതിരെ നടക്കുന്നത് യുദ്ധമല്ലെന്നും തരൂര്‍ പറഞ്ഞു. അതേസമയം ഖാര്‍ഗെ മത്സരിക്കുന്നതിലൂടെ തല്‍സ്ഥിതി തുടരുമെന്ന സൂചനയാണ് തരൂര്‍ നല്‍കുന്നത്. അതായത് പാര്‍ട്ടിയിലെ അധികാരം മറ്റൊരാളെ വെച്ച് നിയന്ത്രിക്കുന്നതായിരിക്കും ഈ രീതി. നാളെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍, തരൂരിന് വോട്ട് ചെയ്യാനാണ് അദ്ദേഹം മുദ്രാവാക്യത്തിലൂടെ ആവശ്യപ്പെട്ടത്. താനും ഖാര്‍ഗെയും രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നാണ് വരുന്നത്. അദ്ദേഹവും ഞാനും ഒരു പാര്‍ട്ടിയിലെ അംഗങ്ങളാണ്. ആരെ വേണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെയെന്നും ഖാര്‍ഗെ പറഞ്ഞു.

4

ഇരട്ട മുഖമുള്ള അത്ഭുത ബാലന്‍; കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ, ഡോക്ടര്‍മാരുടെ പ്രവചനവും പാളിഇരട്ട മുഖമുള്ള അത്ഭുത ബാലന്‍; കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ, ഡോക്ടര്‍മാരുടെ പ്രവചനവും പാളി

ജി23യുടെ ഭാഗമായിരുന്ന ആനന്ദ് ശര്‍മ, മനീഷ് തിവാരി, ഭൂപീന്ദര്‍ സിംഗ് ഹൂഡ, പൃഥ്വിരാജ് ചൗഹാന്‍ എന്നിവര്‍ ഖാര്‍ഗെയ്‌ക്കൊപ്പമായിരുന്നു. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഭിപ്രായ ഐക്യത്തിലൂടെ പ്രസിഡന്റിനെ കണ്ടെത്തണമെന്ന് മനീഷ് തിവാരി പറയുകയും ചെയ്തു. അതേസമയം സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് വാശിപിടിച്ചവരാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്. ഇവര്‍ ഒത്തുതീര്‍പ്പിന് തയ്യാറായിരിക്കുകയാണ്. ഗുലാം നബി ആസാദും കപില്‍ സിബലും പോയതോടെ ജി23 താളം തെറ്റിയ അവസ്ഥയിലാണ്.

5

ഈ ബോട്ടിംഗ് ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് അജ്ഞാത മുഖം; 11 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ ജീനിയസ്ഈ ബോട്ടിംഗ് ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് അജ്ഞാത മുഖം; 11 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ ജീനിയസ്

നിലവില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ജി23യില്‍ ഉള്ളത്. ഗാന്ധി കുടുംബം മത്സരിക്കുന്നില്ലെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു തരൂര്‍ തുടക്കത്തിലേ പ്രഖ്യാപിച്ചിരുന്നു. മത്സരിച്ചാല്‍ ദയനീയമായി തോല്‍ക്കേണ്ടി വരുമെന്നും, മത്സരിക്കരുതെന്നും പറഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മനീഷ് തിവാരി ശശി തരൂരിനെ ഫോണില്‍ വിളിച്ചിരുന്നു. പക്ഷേ തരൂര്‍ പിന്‍മാറിയില്ല. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനും തിവാരി ശ്രമിച്ചിരുന്നു. പക്ഷേ പിന്നീട് ഇല്ലെന്ന് അറിയിച്ചു. എന്നാല്‍ വിമതരും ഔദ്യോഗിക പക്ഷവും ഒന്നായി ഖാര്‍ഗെയ്ക്ക് പിന്തുണ അറിയിച്ചതോടെ തരൂര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

English summary
shashi tharoor raises g23 leaders main issue to consider workers voice but g23 support kharge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X