കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹക്കേസ്: ശശി തരൂരും രാജദീപ് സര്‍ദേശായിയും സുപ്രീംകോടതിയില്‍

Google Oneindia Malayalam News

ദില്ലി: റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ റാലിയില്‍ സംഘര്‍ഷമുണ്ടായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂരും മാധ്യമപ്രവര്‍ത്തകന്‍ രാജദീപ് സര്‍ദേശായിയും സുപ്രീംകോടതിയെ സമീപിച്ചു. സമരക്കാരെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്. മാധ്യമപ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, ആനന്ദ് നാഥ് എന്നിവര്‍ ചൊവ്വാഴ്ച വൈകീട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

s

ജനുവരി 30നാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ദില്ലി പോലീസ് കേസെടുത്തത്. പിന്നീട് ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എല്ലാ കേസുകള്‍ക്കുമെതിരെയാണ് ശശി തരൂര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ശശി തരൂരിനും ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ദില്ലിക്ക് പുറമെ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലെ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ നോയിഡ പോലീസാണ് രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്.

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യംമുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകര്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റ് ചെയ്തു എന്നാണ് തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണം. അതാണ് കൂടുതല്‍ സംഘര്‍ഷത്തിന് കാരണമായതെന്നും ചെങ്കോട്ടയുള്‍പ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലേക്ക് സമരക്കാര്‍ ഇരച്ചുകയറാന്‍ ഇടയാക്കിയതെന്നും പോലീസ് വാദിക്കുന്നു.

കര്‍ഷക സമരക്കാരും പോലീസും തമ്മില്‍ ദില്ലിയിലെ പല പ്രദേശങ്ങളിലും ഏറ്റുമുട്ടിയിരുന്നു. നിരവധി പോലീസുകാര്‍ക്കും കര്‍ഷകര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. അക്രമം നടത്തിയത് ബിജെപി പിന്തുണയുള്ളവരാണ് എന്ന ആരോപണം ഉയര്‍ന്നു. ഇക്കാര്യം ബിജെപി നിഷേധിച്ചു. നടന്‍ ദീപ് സിദ്ദു ഉള്‍പ്പെടെയുള്ളവരാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും ആരോപണമുണ്ടായി. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ദീപ് സിദ്ദുവിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
ഫാസിസ്റ്റ് മോദിക്ക് ഹാലിളകിയാല്‍ ഇതിനപ്പുറം ചെയ്യും

English summary
Shashi Tharoor, Rajdeep Sardesai approached Supreme Court against FIRs over Farmers Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X