കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശശി തരൂരിന്റെ മറുപടി; കെ മുരളീധരനും പരിഹാസം, പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശശി തരൂര്‍ എംപിയുടെ മറുപടി. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് തരൂര്‍ പ്രതികരിച്ചു. തരൂര്‍ മോദി സ്തുതി നടത്തിയെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കെ മുരളീധരനും തരൂരിന്റെ മറുപടിയില്‍ പരോക്ഷ പരിഹാസമുണ്ട്.

കെപിസിസി തരൂരിനോട് വിശദീകരണം ചോദിച്ചിരിക്കെയാണ് അദ്ദേഹം ദി പ്രിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ലേഖനം എഴുതിയതും പിന്നീട് ട്വിറ്ററില്‍ പ്രതികരണം കുറിച്ചതും. മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ് താന്‍ എന്ന് തരൂര്‍ വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 വിവാദം തുടങ്ങുന്നത് ഇങ്ങനെ

വിവാദം തുടങ്ങുന്നത് ഇങ്ങനെ

പുതിയ വിവാദം തുടങ്ങുന്നത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയോടെയാണ്. മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് നല്ലതല്ല എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്. ഇതിനെ അനുകൂലിച്ച് മനു അഭിഷേക് സിങ്വി രംഗത്തുവന്നു. പിന്നീടാണ് തരൂരും സമാനമായ നിലപാട് എടുത്തത്.

എല്ലാ സമയത്തും വിമര്‍ശിക്കേണ്ടതില്ല

എല്ലാ സമയത്തും വിമര്‍ശിക്കേണ്ടതില്ല

എല്ലാ സമയത്തും മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കേണ്ടതില്ല എന്നാണ് തരൂര്‍ പറഞ്ഞത്. അങ്ങനെ ചെയ്യുന്നത് ക്രിയാത്മകമായ പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കാന്‍ മടിക്കേണ്ടതില്ലെന്നും തരൂര്‍ പ്രസ്താവിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട

കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട

തരൂരിന്റെ പ്രസ്താവന മോദിയെ സ്തുതിക്കുന്നതാണെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. തരൂര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന ഒരുവിഭാഗം ആവശ്യപ്പെട്ടു. മോദി സ്തുതി കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട എന്നുവരെ പ്രതികരണമുണ്ടായി.

 സോണിയാ ഗാന്ധി ഇടപെടണം

സോണിയാ ഗാന്ധി ഇടപെടണം

തരൂര്‍ മറുപടി നല്‍കാത്ത പശ്ചാത്തലത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. തരൂരിനോട് വിശദീകരണം തേടാന്‍ കെപിസിസിയും തീരുമാനിച്ചു. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് മോദിയെ വിമര്‍ശിക്കേണ്ടതില്ലെന്നും ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ആകാമെന്നുമാണ് കെ മുരളീധരന്‍ എംപി പ്രതികരിച്ചത്.

 കടുത്ത വിമര്‍ശകന്‍ തന്നെ

കടുത്ത വിമര്‍ശകന്‍ തന്നെ

വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കെയാണ് തരൂര്‍ ദി പ്രിന്റില്‍ തന്റെ നിലപാട് വ്യക്തമാക്കി ലേഖനം എഴുതിയത്. ശേഷം ട്വീറ്റ് ചെയ്യുകയും ചെയ്തു. മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ് താന്‍ എന്ന് തരൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

അഭിപ്രായത്തോട് യോജിച്ചില്ലെങ്കിലും

അഭിപ്രായത്തോട് യോജിച്ചില്ലെങ്കിലും

ക്രിയാത്മക വിമര്‍ശനമാണത്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ചുനിന്നത് കൊണ്ടാണ് മൂന്ന് തവണ താന്‍ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ എന്റെ അഭിപ്രായത്തോട് യോജിച്ചില്ലെങ്കിലും മാനിക്കണമെന്നും തരൂര്‍ പറഞ്ഞു.

 അവസര സേവകന്‍

അവസര സേവകന്‍

തന്നോട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട ആള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും തരൂര്‍ പരിഹസിച്ചു. അതേസമയം, തരൂരിനെ അവസര സേവകന്‍ എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശേഷിപ്പിച്ചത്. ഇത്തരക്കാര്‍ എന്നും പാര്‍ട്ടിക്ക് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്

ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യംഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യം

English summary
Congress leader Shashi Tharoor replay to party leaders on Modi Praising Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X