കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 1000 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്; ചുട്ട മറുപടിയുമായി ശശി തരൂര്‍... പിന്നാലെ സോസും

Google Oneindia Malayalam News

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. പഴയ കോണ്‍ഗ്രസ് നേതാവായ ശര്‍മയുടെ വാക്കുകള്‍ക്ക് ചുട്ട മറുപടിയുമായി ശശി തരൂര്‍ രംഗത്തുവന്നു. തൊട്ടുപിന്നാലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തരൂരിന് വോട്ട് ചെയ്ത മറ്റൊരു കോണ്‍ഗ്രസ് നേതാവുമെത്തി.

കോണ്‍ഗ്രസ് അധ്യക്ഷ പദവയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ബിജെപിയിലെത്തുമെന്നായിരുന്നു ഹിമന്ദ് ബിശ്വ ശര്‍മയുടെ വാക്കുകള്‍. ഇതാണ് തരൂരിന്റെ കടുത്ത മറുപടിക്ക് കാരണമായത്. വിശദാശങ്ങള്‍ അറിയാം...

1

ശശി തരൂരിന് വോട്ട് ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെ ബിജെപിയില്‍ ചേരുമെന്നായിരുന്നു ഹിമന്ദ് ബിശ്വ ശര്‍മ പറഞ്ഞത്. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ ഫലമെന്താകുമെന്ന് അറിയാമായിരുന്നു. ഫലം പുറത്തുവരും മുമ്പ് തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. ശശി തരൂരിന് വോട്ട് ചെയ്ത 1000 പേര്‍ മാത്രമാണ് ജനാധിപത്യവാദികള്‍ എന്നും ശര്‍മ പറഞ്ഞു.

2

അതേസമയം, ഹിമന്ദ ബിശ്വ ശര്‍മയ്ക്ക് മറുപടിയുമായി ശശി തരൂര്‍ തന്നെ രംഗത്തുവന്നു. എനിക്ക് വോട്ട് ചെയ്യാന്‍ ധൈര്യം കാണിച്ചവര്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്ന് അദ്ദേഹം പറഞ്ഞു. പോരാടാന്‍ തയ്യാറാകാത്തവരെ മാത്രമാണ് മറ്റുള്ളവര്‍ക്ക് വശീകരിക്കാന് കഴിയുക എന്നും തരൂര്‍ പ്രതികരിച്ചു. ഏറെ കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷം 2015ലാണ് ഹിമന്ദ ബിശ്വ ശര്‍മ ബിജെപിയില്‍ ചേര്‍ന്നത്. ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയാണ് തരൂര്‍.

3

ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ അനീസ് സോസും രംഗത്തുവന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തരൂരിന് വോട്ട് ചെയ്ത 1072 പേരില്‍ ഒരാളാണ് ഞാന്‍. ഞങ്ങള്‍ പരാജയപ്പെട്ടു. പാര്‍ട്ടിയിലെ ജനാധിപത്യം ജയിച്ചു. തരൂരിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് കൂടിയായിരുന്നു. താന്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ല. കോണ്‍ഗ്രസ് വിട്ടുപോകേണ്ടി വന്നാല്‍ പോലും ബിജെപിയില്‍ ചേരില്ലെന്നും സല്‍മാന്‍ അനീസ് സോസ് പറഞ്ഞു.

4

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹിമന്ദ ബിശ്വ ശര്‍മക്കെതിരെ രംഗത്തുവന്നു. ഹിമന്ദ ഇപ്പോഴും കോണ്‍ഗ്രസിനെ കുറിച്ച് ആലോചിച്ചിരിക്കുകയാണെന്ന് പവന്‍ ഖേര പ്രതികരിച്ചു. വിഢിത്തം പറയുന്നതില്‍ യാതൊരു പരിധിയുമില്ലാത്ത വ്യക്തിയാണ് ഹിമന്ദ എന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ 8000ത്തോളം വേട്ട് നേടിയപ്പോള്‍ തരൂരിന് 1072 വോട്ടാണ് ലഭിച്ചത്.

Qatar News: ഖത്തറില്‍ ഒരില അനങ്ങിയാല്‍ ഇവരറിയും!! വമ്പന്‍ സുരക്ഷ; 13 രാജ്യങ്ങളുടെ സേന... അപൂര്‍വംQatar News: ഖത്തറില്‍ ഒരില അനങ്ങിയാല്‍ ഇവരറിയും!! വമ്പന്‍ സുരക്ഷ; 13 രാജ്യങ്ങളുടെ സേന... അപൂര്‍വം

5

കഴിഞ്ഞ 24 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കോണ്‍ഗ്രസിന്റ് പ്രസിഡന്റ് പദവിയിലേക്ക് ആഭ്യന്തര തിരഞ്ഞെടുപ്പ് നടന്നത്. തരൂരും ഖാര്‍ഗെയുമായിരുന്നു മല്‍സരം. ജനാധിപത്യവിജയമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തര തിരഞ്ഞെടുപ്പിനെട കണ്ടത്. മറ്റു പാര്‍ട്ടികള്‍ക്ക് ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.

അവസാന നിമിഷം തീരുമാനം മാറ്റി; സൗദി കിരീടവകാശി ഇന്ത്യയില്‍ എത്തില്ല, കാരണം ഇതാണ്അവസാന നിമിഷം തീരുമാനം മാറ്റി; സൗദി കിരീടവകാശി ഇന്ത്യയില്‍ എത്തില്ല, കാരണം ഇതാണ്

English summary
Shashi Tharoor reply to Himanta Biswa Sarma Comment of Those Who Vote For Him Will Be Join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X