കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്‍പതാം നമ്പറിന്റെ ഹിന്ദുത്വ തിയറിയുമായി ശശി തരൂര്‍;പുതിയ ടാസ്‌ക് വന്നിട്ടുണ്ടെന്ന് തപ്‌സി

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് ദീപങ്ങള്‍ തെളിയിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണി മുതല്‍ അമ്പത് മിനിറ്റ് നേരം വീട്ടിലെ മറ്റ് വെളിച്ചങ്ങള്‍ അണച്ച് മൊബൈല്‍, ഫ്‌ളാഷ്, മെഴുകുതിരി, ടോര്‍ച്ച് തുടങ്ങിയ ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.

ഇത്തരത്തില്‍ ദീപങ്ങള്‍ തെളിയിക്കുന്നതിലൂടെ ജനങ്ങളുടെ കൊറോണയുണ്ടാക്കുന്ന ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ വേണം ഇത് ചെയ്യാനെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി.

ശശിതരൂര്‍

ശശിതരൂര്‍

ഒന്‍പത് എന്ന നമ്പറിനെ ഹിന്ദുത്വവുമായി താരതമ്യപ്പെടുത്തിയായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. മോദിയുടെ പ്രഖ്യാപനത്തെ യാദൃശ്ചികമായി കാണാന്‍ കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

'ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. പ്രധാനമന്ത്രി ജനങ്ങളോട് സംവദിച്ചത് രാം നവമി ദിനം രാവിലെ 9 മണിക്ക് 9 മിനിറ്റിന് വേണ്ടിയാണ്. ഏപ്രില്‍ അഞ്ചാം തിയ്യതി രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ വെളിച്ചങ്ങള്‍ അണച്ച് ദീപം തെളിയിക്കാനാണ് പറയുന്നത്. ഒന്‍പതാം നമ്പറുമായി ഹിന്ദു മതം ബന്ധപ്പെടുത്തുന്ന എല്ലാത്തിനേയും അദ്ദേഹം ക്ഷണിക്കുകയാണ് ചെയ്തത്. രാമവിശ്വാസത്തിലേക്ക് തിരിച്ചുപോവുകയാണ്.' ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ശശി തരൂരിന്റെ ട്വീറ്റിനെ സാധൂകരിക്കുന്ന തരത്തില്‍ നിരവധി പേര്‍ അതിന്റെ താഴെ റീട്വീറ്റ് ചെയ്യുകയും ചെയ്തു. രാം നവമി ആഘോഷം 9 ദിവസം നീണ്ട് നില്‍ക്കുന്ന ഹിന്ദു ആഘോഷമാണെന്നായിരുന്നു മിക്കവരും റീട്വീറ്റ് ചെയ്തത്.

 പ്രധാനമന്ത്രി ഷോ

പ്രധാനമന്ത്രി ഷോ

ഇതിനും മുന്‍പ് ശശി തരൂര്‍ മറ്റൊരു ട്വീറ്റ് കൂടി പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി ഷോ കാണിക്കുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം. ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ലഘൂകരിക്കുന്നതിനെക്കുറിച്ച് മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം.

മെഹുവ മൊയിത്ര

മെഹുവ മൊയിത്ര

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്രയും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ അതിനെതിരെ രംഗത്തെത്തി.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവനം നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാത്തതിനെതിരെ മെഹുവ വിമര്‍ശിച്ചു.

വെളിച്ചം ഇല്ലാതാക്കി ബാല്‍ക്കണികളില്‍ വരികയാണോ വേണ്ടത്? യാഥാര്‍ത്ഥ്യത്തിലേക്ക് വരൂ വെന്നായിരുന്നു മെഹുവ മൊയിത്ര ട്വീറ്റ് ചെയ്തത്.

പി ചിദംബരം

പി ചിദംബരം

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി വലിയ പിന്തു നല്‍കിയ കോണ്‍ഗ്രസ് നേതാവായിരുന്നു പി.ചിദംബരം. അദ്ദേഹവും മോദിയുടെ ഈ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
'പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, ഞങ്ങള്‍ നിങ്ങളെ കേള്‍ക്കുകയും ഏപ്രില്‍ അഞ്ചിന് വിളക്കുകള്‍ തെളിക്കുകയും ചെയ്യാം. പകരം നിങ്ങള്‍ ഞങ്ങളെ കേള്‍ക്കേണ്ടതുണ്ട്. സാമ്പത്തിക വിദഗ്ധരേയും എപ്പിഡെമോളജിസ്റ്റുകളേയും കേള്‍ക്കണം.' എന്നായിരുന്നു ചിദംബരം ട്വിറ്ററില്‍ കുറിച്ചത്.

ഒപ്പം രാജ്യത്തെ സ്ത്രീകളും പുരുഷന്മാരും കച്ചവടക്കാരും മുതല്‍ ദിവസക്കൂലിക്കാര്‍ വരെ പ്രതീക്ഷിച്ചിരുന്നത് താങ്കള്‍ സാമ്പത്തിക രംഗത്തെ തകര്‍ച്ച നേരിടുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് എന്നാല്‍ എല്ലാവരും നിരാശരായെന്നും ചിദംബരം പറഞ്ഞു.

Recommended Video

cmsvideo
കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി ടോര്‍ച്ച് അടിക്കണം
 തപ്‌സി പന്നു

തപ്‌സി പന്നു

ബോളിവുഡ് നടി തപ്‌സി പന്നുവും സംഭവത്തില്‍ പരിഹാസവുമായി രംഗത്തെത്തി. പുതിയ ടാസ്‌ക് വന്നിട്ടുണ്ട്. യാ...യ്യാ..യ്യാ.. എന്നായിരുന്നു താപിസ് പന്നുവിന്റെ ട്വീറ്റ്. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു കൊറോണ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യപ്പെട്ട് പാത്രങ്ങള്‍ കൊട്ടിയടച്ച് ശബ്ദമുണ്ടാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്.

English summary
Shashi Tharoor's 'Number 9' Theory On PM's Video Message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X