കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടി കൊടുത്ത് അടി വാങ്ങി വി മുരളീധരൻ; 'കൊവിഡ് കിറ്റ് ഫണ്ടിൽ' മുരളീധരനെ പൊരിച്ച് ശശി തരൂർ

Google Oneindia Malayalam News

തിരുവനന്തപുരം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂ്ട് ഓഫ് മെഡിക്കൽ സയൻസിന് കൊവിഡ് പരിശോധ കിറ്റ് വികസിപ്പിക്കാൻ ശശി തരൂർ എംപി പണം നൽകിയിരുന്നുവെന്ന വാദത്തെ തള്ളി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. ഫണ്ട് നൽകിയെന്ന് വ്യക്തമാക്കി ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇത് കളവാണെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

ഇന്നേവരെ ശശി തരൂർ എംപിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു തുകയും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടില്ലെന്ന് മുരളീധരൻ ട്വീറ്റ് ചെയ്തു. എന്നാൽ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തരൂർ. വിശദാംശങ്ങളിലേക്ക്

 എംപി ഫണ്ടിൽ നിന്നും

എംപി ഫണ്ടിൽ നിന്നും

കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് ഒരു കോടി അനുവദിച്ചുവെന്നായിരുന്നു മാർച്ചിൽ ശശി തരൂർ അറിയിച്ചത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മൈ ലാബ് ഡിസ്‌കവറി ആന്റ് സൊല്യൂഷന്‍സില്‍ നിന്നും 3000 കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതിനായി നികുതി ഒരാള്‍ക്ക് 1900 രൂപ നിരക്കില്‍ 57 ലക്ഷം രൂപയും അനുവദിച്ചുമെന്നും തരൂർ പറഞ്ഞു.

 വാദം കളവെന്ന്

വാദം കളവെന്ന്

ഇതിനെതിരായണ് മുരളീധരന്റെ ട്വീറ്റ്. പണം നൽകിയെന്ന ശശീ തരൂരിന്റെ വാദം കളവാണെന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് യാതൊരു തുകയും ലഭിച്ചിട്ടില്ലെന്നും വി മുരളീധരൻ ആരോപിച്ചു. ഏപ്രിൽ 17 ന് ശശി തരൂർ പങ്കുവെച്ച ട്വീറ്റിന് മറുപടിയായിട്ടാണ് വി മുരളീധരൻ ട്വീറ്റ് പങ്കുവെച്ചത്.

 തിരിച്ചടിച്ച് ശശി തരൂർ

തിരിച്ചടിച്ച് ശശി തരൂർ

കേന്ദ്ര വിവരാവകാശ കമ്മീഷന്‍ മായ നന്ദകുമാര്‍ ഒപ്പിട്ട വിവരാവകാശ രേഖയുടെ ചിത്രം പങ്കുവെച്ചായിരുന്നു മുരളീധരന്റെ ട്വീറ്റ്.മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയേയും ടാഗ് ചെയ്ത് കൊണ്ടായിരുന്നു മുരളീധരന്റെ ട്വീറ്റ്. എന്നാൽ മുരളീധരന് വൈകാതെ തന്നെ മറുപടിയുമായി ശശി തരൂരും രംഗത്തെത്തി.

 ലജ്ജാവഹമെന്ന് തരൂർ

ലജ്ജാവഹമെന്ന് തരൂർ

കാര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താനകുന്ന മന്ത്രി തന്നെ ഒരു എംപിയ്ക്കെതിരെ നുണപ്രചരിപ്പിക്കുന്നത് ലജ്ജാവഹമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു. വിവരങ്ങൾ മനസിലാക്കി തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ തിരിച്ചെടുക്കണമെന്നും തരൂർ പറഞ്ഞു. നിരവധി ട്വീറ്റുകളിലൂടെയാണ് മുരളീധരനെതിരെ ശശി തരൂർ തിരിച്ചടിച്ചത്.

 അനുവദിച്ചത് മാർച്ച് 30 ന്

അനുവദിച്ചത് മാർച്ച് 30 ന്

ശ്രീചിത്രയുടെ ചരിത്രവും അവിടുത്ത ഗവേഷകരുടെ കഴിവും വ്യക്തമായി അറിയുന്നതിനാലാണ് താൻ ഫണ്ട് അനുവദിച്ചത്. മാർച്ച് 30 നായിരുന്നു ഇത് സംബന്ധിച്ച് ഫണ്ട് അനുവദിച്ചത്. പരിശോധന കിറ്റുകൾ വികസിപ്പിച്ച് കഴിഞ്ഞാൽ ഫണ്ട് ലഭിക്കുമെന്നാണ് കരുതിയത്. നേർവഴിക്കാണ് ഇക്കാര്യങ്ങൾ നടത്തിയത്.

Recommended Video

cmsvideo
ചൈനയെ തോല്‍പ്പിക്കാന്‍ വാങ്ങുന്നത് മോശം വിമാനങ്ങള്‍ | Oneindia Malayalam
 അംഗീകാരം നൽകിയിട്ടില്ല

അംഗീകാരം നൽകിയിട്ടില്ല

എന്നാൽ കേന്ദ്ര സഹമന്ത്രി വി മുരധീധരൻ മോദിയേയും അമിത് ഷായേയും ട്വീറ്റ് ചെയ്ത സാഹചര്യത്തിൽ ഇനി തന്റെ ചോദ്യത്തിന് അവർക്ക് ഉത്തരം നൽകാനാകുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിലെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളായ സർക്കാർ ഉടമസ്ഥതയിലുള്ള എസ്‌സി‌ടി‌എം‌എസ്ടി, ആർ‌ജി‌സി‌ബി വികസിപ്പിച്ച കിറ്റുകൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടില്ല.

 സർക്കാർ അനുമതി നൽകണം

സർക്കാർ അനുമതി നൽകണം

അതേസമയം, പ്രൈവറ്റ് ലാബുകളുടെ കിറ്റുകൾ ദിവസങ്ങൾക്കുള്ളിൽ അംഗീകാരം ലഭിച്ചു. എന്തുകൊണ്ടാണ് സർക്കാർ സ്ഥാപനങ്ങളുടെ കിറ്റുകൾക്ക് അനുമതി നൽകാത്തത്? ഇക്കാര്യം പറഞ്ഞ് തരുമോ?, തരൂർ ചോദിച്ചു, ഫണ്ട് ലഭിക്കണമെങ്കിൽ കിറ്റുകൾ വാങ്ങണം, വാങ്ങുന്നതിന്, ഉത്പാദനം ആരംഭിക്കേണ്ടതുണ്ട്, ഉൽ‌പാദനത്തിനായി സർക്കാർ അനുമതി ലഭിക്കണം.

 ട്വിറ്ററിൽ ഇരിക്കുകയല്ല വേണ്ടത്

ട്വിറ്ററിൽ ഇരിക്കുകയല്ല വേണ്ടത്

ട്വിറ്ററിൽ ഇരിക്കുന്നതിനു പകരം സർക്കാർ സ്ഥാപനങ്ങളെ പിന്തുണയ്‌ക്കാനും അവരുടെ കിറ്റുകൾ അംഗീകരിക്കാനും നിങ്ങളുടെ സർക്കാരിനെ ബോധ്യപ്പെടുത്തണം, അദ്ദേഹം കുറിച്ചു. ശ്രീചിത്രയുടെ കിറ്റുകൾ ഉത്പാനദത്തിന് തയ്യാറായിട്ടില്ലേങ്കിൽ കളക്ടർക്ക് ഞാൻ അനുവദിച്ച 1 കോടി ഫണ്ട് അനുവദിക്കാൻ സാധിക്കില്ല.

 ലജ്ജാകരമായ പാറ്റേണ്‍

ലജ്ജാകരമായ പാറ്റേണ്‍

സ്വന്തം ഗവൺമെന്റ് ചെയ്യാത്ത ഒരു കാര്യത്തിന്റെ പേരിൽ കേന്ദ്ര സഹമന്ത്രയിയെന്തിനാണ് തന്നെ ആക്രമിക്കുന്നതെന്ന് മനസിലാവുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റേത് ലജ്ജാകരമായൊരു പാറ്റേണാണ്. സർക്കാർ നിർവ്വഹിക്കേണ്ട കാര്യങ്ങൾ അവർക്ക് ചെയ്യാൻ സാധിക്കാതെ വന്നാൽ ഉടൻ അവർ പ്രതിപക്ഷത്തെ ആക്രമിക്കും, ശശി തരൂർ പരിഹസിച്ചു.

 മാപ്പ് പറയണം

മാപ്പ് പറയണം

കേന്ദ്രമന്ത്രി മുരളീധരൻറെ ട്വീറ്റ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, പൂർണമായി സുതാര്യമായി ചെയ്തൊരു കാര്യത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച വി മുരളീധരൻ മാപ്പ് പറയണമെന്നും ശശി തരൂർ അവസാന ചട്വീറ്റിൽ പറഞ്ഞു.

English summary
Shashi Tharoor's reply to V muraleedharan over Covid kit fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X