സുനന്ദയുടെ മരണം കൊലപാതകമെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് തരൂര്‍
തൃശൂര്‍: തന്റെ ഭാര്യയുടെ മരണം കൊലപാതകമാണെന്ന പോലീസ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍. ഗുരുവായൂരിലെ ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. സുനന്ദയെ ആരെങ്കിലും കൊല ചെയ്യുമെന്ന് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ നാല് ദിവസമായി ഈ വിഷയത്തില്‍ താന്‍ മൗനം പാലിക്കുകയാണെന്ന ആരോപണം ശരിയല്ല. സുനന്ദയുടെ മരണം സംബന്ധിച്ച് താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി പരസ്യ പ്രതികരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് പോലീസിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനം പ്രതീക്ഷിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകരെ നിരാശരാക്കിക്കൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം. ചോദ്യങ്ങള്‍ക്ക് ഇട നല്‍കാതെ തനിക്ക് പറയാനുള്ളത് മാത്രം പറഞ്ഞ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിക്കുകയായിരുന്നു.
Addressed press outside AyurvedaMana Guruvayur since they have been waiting4days. But won't discuss details w/media. pic.twitter.com/9BX1UmoJZN
— Shashi Tharoor (@ShashiTharoor) January 9, 2015 അന്വേഷണം പുരോഗമിക്കുന്നത് കൊണ്ടാണ് താന്‍ നിശബ്ദനായി ഇരുന്നത്. അന്വേഷണം നീതിയുക്തമാകണം എന്നത് മാത്രമാണ് ആവശ്യപ്പെടുന്നത്. താനുള്‍പ്പെടെ സുനന്ദയുടെ കുടംബാംഗങ്ങള്‍ക്കെല്ലാം നീതി ലഭിക്കണം എന്നും അദ്ദഹം പറഞ്ഞു. പോലീസ് അന്വേഷണത്തെ ഒരു തരത്തിലും സ്വാധീനിക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസിന്റെ കണ്ടെത്തല്‍ സംബന്ധിച്ച് തനിക്കും ചില സംശയങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ദില്ലി പോലീസ കമ്മീണര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഏത് അന്വേഷണത്തിനോടും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications