കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തില്‍ ഇനി ചര്‍ച്ച വേണ്ട, നേതാക്കളോട് തരൂര്‍ പറയുന്നത്, പാര്‍ട്ടി ഏറ്റവും മോശമെന്ന് സിബല്‍!!

Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധിക്ക് കത്തയച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഒറ്റപ്പെടല്‍ നേരിടുകയാണ് 23 മുതിര്‍ന്ന നേതാക്കള്‍. പലയിടത്തും ഇവരെ ഒറ്റപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനിടെ ശശി തരൂര്‍ പ്രതികരണവുമായി എത്തി. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചതാണെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി തരൂര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാതെ നില്‍ക്കുകയാണ്. കേരളത്തില്‍ നിന്ന് കത്തയച്ചവരില്‍ ഉള്ളത് ആകെ തരൂര്‍ മാത്രമാണ്. അതുകൊണ്ട് കേരള ഘടകം വരെ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.

1

എന്റെ എല്ലാ സഹപ്രവര്‍ത്തകരും പാര്‍ട്ടിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് ഈ ചര്‍ച്ച അവസാനിപ്പിക്കാന്‍ തയ്യാറാവണം. അതാണ് പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് നല്ലതെന്നും തരൂര്‍ പറഞ്ഞു. അതേസമയം കത്തിനെ ചൊല്ലി പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടേയില്ല. യുപിയിലെ ജില്ലാ സമിതി പ്രമുഖ നേതാവ് ജിതിന്‍ പ്രസാദയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. യുപിയില്‍ പ്രസാദയ്‌ക്കെതിരെ വലിയ തോതിലാണ് പ്രതിഷേധം. യുപിയില്‍ നിന്ന് കത്തയച്ച ഏക നേതാവും പ്രസാദയാണ്. അതുകൊണ്ട് അദ്ദേഹം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നേരത്തെ തന്നെ സംസ്ഥാന സമിതിയില്‍ അദ്ദേഹം നടത്തുന്ന പ്രതിഷേധങ്ങള്‍ക്കൊന്നും പിന്തുണ ലഭിച്ചിരുന്നില്ല.

Recommended Video

cmsvideo
Who Could Become Next Non-Gandhi Congress President? | Oneindia Malayalam

കോണ്‍ഗ്രസ് ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിക്ക് മുഴുവന്‍ സമയ പ്രസിഡന്റിനെയാണ് ഏറ്റവും അത്യാവശ്യം. ആ കത്ത് ആരെങ്കിലും വായിച്ചാല്‍ അറിയാം, ഒരാളെയും ചെറുതായി കാണിക്കാനുള്ളതായിരുന്നു ആ കത്തെന്ന കാര്യം. ഗാന്ധി കുടുംബത്തെ പോലും അതില്‍ ചെറുതാക്കി കാണിക്കുന്നില്ല. ഗാന്ധി കുടുംബത്തിന്റെ സേവനങ്ങളെ ഞങ്ങള്‍ ആ കത്തില്‍ അഭിനന്ദിച്ചിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യം പാര്‍ട്ടിയെ മാറ്റിയെടുത്ത് ശക്തമാക്കുകയാണ്. അതിലൊരു പങ്കാളിയാവുക എന്ന താല്‍പര്യം ഉണ്ടായിരുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് ഭരണഘടനയോടും കോണ്‍ഗ്രസ് പാരമ്പര്യത്തോടുമുള്ള ഞങ്ങളുടെ കടമയാണ്. കോണ്‍ഗ്രസ് എല്ലാവരെയും ഇപ്പോള്‍ ആവശ്യമാണ്. ഇന്ത്യ പടുത്തുയര്‍ത്തിയ മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരിനെ നേരിടാന്‍ അതെല്ലാം ആവശ്യമാണ്. കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. 2014ലെയും 2019ലെയും തിരഞ്ഞെടുപ്പ് ഫലങ്ങളല്‍ അതാണ് തെളിയിക്കുന്നത്. ബിജെപിയും ഞാനും തമ്മില്‍ ബന്ധമുണ്ടെന്ന വാദമൊന്നും ചെലവാകില്ല. ഞാനും ബിജെപിയും ഉത്തര ഗോളവും ദക്ഷിണ ഗോളവും തമ്മിലുള്ള വ്യത്യാസമുണ്ട്. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ച് വിശ്വസിക്കുന്നവരാണ് സിബല്‍ പറഞ്ഞു.

English summary
shashi tharoor says end the debate on letter to sonia gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X