കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ അക്കൗണ്ടും ട്വിറ്റര്‍ പൂട്ടിച്ചെന്ന് ശശി തരൂര്‍, കോപ്പിറൈറ്റ് ലംഘനം തന്നെ, വിശദീകരണം തേടും

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി പൂട്ടിച്ചതിന് പിന്നാലെ അതേ പ്രശ്‌നം നേരിട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും. തന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു. തന്റെ അക്കൗണ്ട് കോപ്പിറൈറ്റ് ലംഘനത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ പൂട്ടിച്ചതെന്ന് തരൂര്‍ വ്യക്തമാക്കി. റാസ്പുടിന്‍ ഗാനത്തിന് ഒരു മലയാളി പെണ്‍കുട്ടി ചുവടുവെക്കുന്ന വീഡിയോ ട്വിറ്ററില്‍ തരൂര്‍ പങ്കുവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. ഈ വീഡിയോയിലുള്ള റാസ്പുടിന്‍ ഗാനം അടങ്ങിയതാണ് പ്രശ്‌നമായത്.

1

അമേരിക്കയുടെ ഡിജിറ്റല്‍ മില്ലേനിയം കോപ്പിറൈറ്റ് നിയമമാണ് ഇത്തരം കോപ്പിറൈറ്റ് കാര്യങ്ങള്‍ പരിശോധിക്കുന്നത്. ഇത് ഇന്ത്യയുടെ നിയമത്തിന് തിരിച്ചടിയായി നല്‍കുന്നതെന്നും സൂചനയുണ്ട്. ഐടി വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് ശശി തരൂര്‍. ട്വിറ്റര്‍ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് തരൂര്‍ അറിയിച്ചിട്ടുണ്ട്. തന്റെയും രവിശങ്കര്‍ പ്രസാദിന്റെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത് എന്തുകൊണ്ടെന്നതിന് വിശദീകരണമാണ് തേടുക.

കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ഒരു മണിക്കൂര്‍ നേരത്തേക്കാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത്. എന്നാല്‍ ഇന്ത്യയിലെ നിയമത്തിന് പകരം യുഎസ് നിയമം പിന്തുടരുന്നതിന്റെ സാങ്കേതികത്വവും സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്. ശശി തരൂരും ഇക്കാര്യം തന്നെയാണ് ഉന്നയിച്ചത്. അതേസമയം ട്വിറ്ററിനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനില്ലെന്ന തരത്തിലാണ് തരൂര്‍ സംസാരിച്ചത്. ഡിഎംസിഎ നിയമം അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്തത്. പക്ഷേ വളരെ വിഡ്ഢിത്തം നിറഞ്ഞ നീക്കമാണ് ഡിഎംസിഎ നടത്തിയതെന്നും തരൂര്‍ പറഞ്ഞു.

Recommended Video

cmsvideo
shashi tharoor offered his support to Pinarayi vijayan

ഡിഎംസിഎക്ക് ഒരു വ്യക്തിയുടെ കോപ്പിറൈറ്റ്‌സും ബൗദ്ധിക വസ്തുവകകളും സംരക്ഷിക്കാനായി നിയമമുണ്ട്. ഇതുപയോഗിച്ചാണ് അക്കൗണ്ടുകളിലെ കണ്ടന്റുകളില്‍ കോപ്പിറൈറ്റ് ലംഘനം കണ്ടെത്തുന്നത്. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇന്റര്‍നെറ്റില്‍ ഈ നിയമം വളരെ കര്‍ശനമായി നടപ്പാക്കിയിരുന്നു. എന്നാല്‍ ഇന്ന് പല പ്രശ്‌നങ്ങള്‍ കാരണം പൂര്‍ണമായി നടപ്പാക്കാന്‍ സാധിക്കാറില്ല. എന്നാല്‍ പെട്ടെന്ന് മന്ത്രിമാരുടെ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തത് പുതിയ ഐടി നിയമത്തിനെതിരെയുള്ള മറുപടിയായിട്ടാണ് കണക്കാക്കുന്നത്.

English summary
shashi tharoor says his account also blocked by twitter for copyright violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X