കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ശശി തരൂര്‍; രാഹുലിന്റെ കര്‍മപരിപാടി ശരിയായില്ല, പ്രിയങ്കയുടേയും

Google Oneindia Malayalam News

Recommended Video

cmsvideo
നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ശശി തരൂര്‍

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാണ്. മുതിര്‍ന്ന നേതാക്കളോടുള്ള തന്റെ നിലപാട് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ തുറന്നുപറഞ്ഞതോടെ സംഭവത്തിന്റെ ഗൗരവം വര്‍ധിച്ചിട്ടുണ്ട്. രാഹുല്‍ രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. മറ്റു ചില നേതാക്കളും സംസ്ഥാന അധ്യക്ഷന്‍മാരും രാജി പ്രഖ്യാപിച്ചു. 52 സീറ്റ് മാത്രം നേടി ലോക്‌സഭയിലെത്തുന്ന കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി പോലും കിട്ടില്ല.

എന്നാല്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് ആരാകുമെന്ന കാര്യം ചര്‍ച്ചയാണ്. ദക്ഷിണേന്ത്യയില്‍ നിന്നാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോക്‌സഭയിലെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞു. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ ചില കര്‍മപരിപാടികള്‍ തെറ്റായി പോയെന്നും അദ്ദേഹം സൂചിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഏറ്റെടുക്കാന്‍ തയ്യാറെന്ന് തരൂര്‍

ഏറ്റെടുക്കാന്‍ തയ്യാറെന്ന് തരൂര്‍

ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മൂന്നാംതവണയാണ് ശശി തരൂര്‍ വിജയിക്കുന്നത്.

 ന്യായ് പദ്ധതി പ്രചരിപ്പിക്കപ്പെട്ടില്ല

ന്യായ് പദ്ധതി പ്രചരിപ്പിക്കപ്പെട്ടില്ല

തിരംഗ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. കോണ്‍ഗ്രസ്സിന്റെ പ്രധാന നിര്‍ദേശമായ ന്യായ് പദ്ധതി വേണ്ട വിധം പ്രചരിപ്പിക്കപ്പെട്ടില്ല. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരണം ഇതിന് ലഭിക്കേണ്ടിയിരുന്നുവെന്നും തരൂര്‍ പറഞ്ഞു.

മൃദുഹിന്ദുത്വ കാര്‍ഡ്

മൃദുഹിന്ദുത്വ കാര്‍ഡ്

മൃദുഹിന്ദുത്വ കാര്‍ഡ് ഉപയോഗിച്ചുള്ള രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കര്‍മപരിപാടികളും തരൂര്‍ വിമര്‍ശിച്ചു. എന്നാല്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തന്നെ ഉണ്ടാകണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. രാഹുലിനെ സഹായിക്കാന്‍ പ്രാദേശിക വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാവുന്നതാണെന്നും തരൂര്‍ പറഞ്ഞു.

ഹിന്ദുത്വ സങ്കല്‍പ്പം

ഹിന്ദുത്വ സങ്കല്‍പ്പം

രാജ്യത്തെ ഹിന്ദുത്വ സങ്കല്‍പ്പം എന്ന വെല്ലുവിളി കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുക്കണം. ഹിന്ദു രാജ്യമെന്നതും അംഗീകരിക്കാന്‍ സാധിക്കില്ല. നെഹ്രുവിന്റെ വീക്ഷണത്തിലുള്ള സെക്യുലറിസമാണ് രാജ്യത്തിന് ആവശ്യം. എല്ലാ മതങ്ങളും ജാതി വിഭാഗങ്ങളും ഒരുമിച്ചു പോണമെന്നും തരൂര്‍ പറഞ്ഞു.

ഇത്തവണ കേരളത്തില്‍ നിന്ന്?

ഇത്തവണ കേരളത്തില്‍ നിന്ന്?

2009 മുതല്‍ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് ശശി തരൂര്‍. 2014ല്‍ 15000 വോട്ടിനാണ് തരൂര്‍ ജയിച്ചത്. അന്ന് ഒ രാജഗോപാലിനെയും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെയും തരൂര്‍ പരാജയപ്പെടുത്തി. കോണ്‍ഗ്രസിന് മികച്ച വിജയം കേരളത്തില്‍ നിന്ന് മാത്രമായതിനാല്‍ ലോക്‌സഭയിലെ പാര്‍ട്ടി നേതാവ് കേരളത്തില്‍ നിന്നാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

രാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റംരാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റം

English summary
Shashi Tharoor Says, Ready to be lead Congress in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X