കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക് തരൂരിന്റെ നന്ദി

  • By Gokul
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയും ശശി തരൂരും തമ്മില്‍ പരസ്പരം നന്ദി പറഞ്ഞും അഭിനന്ദിച്ചും കളിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടിക്കുന്നില്ലെങ്കിലും തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് തരൂര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. വിഴിഞ്ഞത്ത് ശുചിത്വ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തരൂരിനെ പുകഴ്ത്തിയ മോദിക്ക് തരൂര്‍ നന്ദി തിരിച്ച നല്‍കി.

ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ നന്ദിപ്രകടനം. കഴിഞ്ഞദിവസം വിഴിഞ്ഞത്ത് ശുചീകരണത്തില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രങ്ങളും തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച തരൂര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പെടുന്ന പാര്‍വതി പുത്തനാര്‍ ശുചിയാക്കാന്‍ കേന്ദ്രം സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

modi-shashi-tharoor

പ്രധാനമന്ത്രി നദേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് എന്ന പരിപാടിയിലേക്ക് ശശി തരൂരിനെ നേരത്തെ ക്ഷണിച്ചിരുന്നു. മോദിയുടെ ക്ഷണം സ്വീകരിച്ചാണ് തരൂര്‍ കഴിഞ്ഞദിവസം ശുചീകരണത്തിനിറങ്ങിയത്. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് തരൂര്‍ ശുചീകരണത്തിനിറങ്ങിയത് കോണ്‍ഗ്രസ് നേതാക്കളില്‍ അസ്വാരസ്യത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍, രാഷ്ട്രമാണ് വലുതെന്നും രാഷ്ട്രീയമല്ലെന്നുമാണ് ഇക്കാര്യത്തില്‍ തരൂരിന്റെ മറുപടി.

നരേന്ദ്ര മോദിയുടെ പരിപാടികളെയും പ്രസംഗത്തെയും പുകഴ്ത്തിയതിനെ തുടര്‍ന്ന് ശശി തരൂരിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നു. ഇതിനുശേഷമാണ് നരേന്ദ്ര മോദിയുടെ പരിപാടി തരൂര്‍ ഏറ്റെടുത്തിരിക്കുന്നത്. തരൂരിന് രാഷ്ട്രീയ പക്വതയില്ലെന്നാണ് സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ പ്രതികരണം.

English summary
Shashi Tharoor says thanks to Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X