കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിനെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച് വെട്ടിലായി കേന്ദ്ര നിയമമന്ത്രി, നിരുപാധികം മാപ്പ് പറയണം

  • By Anamika Nath
Google Oneindia Malayalam News

ദില്ലി: കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് ശശി തരൂരിന്റെ വക്കീല്‍ നോട്ടീസ്. രവിശങ്കര്‍ പ്രസാദ് നിരുപാധികം മാപ്പ് പറയണം എന്നാണ് തരൂരിന്റെ ആവശ്യം. സുനന്ദ പുഷ്‌കര്‍ കേസുമായി ബന്ധപ്പെട്ടാണ് ശശി തരൂര്‍ കൊലക്കേസിലെ പ്രതിയാണ് എന്ന തരത്തില്‍ രവിശങ്കര്‍ പ്രസാദ് സംസാരിച്ചത്. ഈ പ്രസ്താവനയടങ്ങുന്ന വീഡിയോ മന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന് തരൂര്‍ ആരോപിക്കുന്നു.

അടുത്ത 48 മണിക്കൂറിനകം മന്ത്രി നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ശശി തരൂര്‍ ഇക്കാര്യം തന്റെ ട്വിറ്ററിലൂടെയാണ് പരസ്യമാക്കിയിരിക്കുന്നത്. കേന്ദ്രത്തിലെ നിയമന്ത്രി തന്നെ ഇത്തരത്തില്‍ രാഷ്ട്രീയ എതിരാളിക്കെതിരെ ഒരു കൊലക്കേസിനെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുമ്പോള്‍ പിന്നെ രാജ്യത്തെ നിയമവ്യവസ്ഥയിലും ജനാധിപത്യത്തിലും എന്ത് വിശ്വാസമാണ് അവശേഷിക്കുക എന്ന് തരൂര്‍ ചോദിക്കുന്നു.

sasi

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരെ കോടതിയൊ പ്രോസിക്യൂഷനോ ഒരു കുറ്റവും ആരോപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തോട് തുടക്കം മുതല്‍ താന്‍ സഹകരിച്ചിട്ടുണ്ട്. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുനന്ദയുടെ മരണം കൊലപാതകമെന്നോ താന്‍ പ്രതിയെന്നോ പറയുന്നില്ല. ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെയാണ് കേന്ദ്ര നിയമമന്ത്രി തന്നെ കള്ളം പ്രചരിപ്പിക്കുന്നതെന്നും തരൂര്‍ ആരോപിച്ചു.

ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിനെ 2014 ജനുവരി 17നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിനെ പ്രതി ചേര്‍ത്താണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

English summary
Shashi Tharoor sends legal notice to Ravi Shankar Prasad over 'murder accused' remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X