കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു കാര്യം: കാര്യമായൊന്നുമില്ല.അതിലും വലിയ കാര്യം മോദിയെ പരാമർശിച്ചിട്ടേയില്ല';പരിഹസിച്ച് ശശി തരൂർ

Google Oneindia Malayalam News

തിരുവനന്തപുരം; മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ എഴുതിയ എ പ്രോമീസ് ലാന്‍റ് എന്ന പുസ്തകത്തിൽ രാഹുൽഗാന്ധിയെ കുറിച്ച് പറഞ്ഞ ഭാഗം ഏറെ ചർച്ചയ്ക്ക് കാരണമായിരുന്നു. മതിപ്പുളവാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തി എന്നായിരുന്നു രാഹുലിനെ കുറിച്ച് പുസ്തകത്തിൽ പറയുന്നത്. ഇതോടെ രാഹുലിനെതിരെ സംഘപരിവാർ കേന്ദ്രങ്ങൾ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.

മോദി എന്ന പേര് പരാമർശിച്ചിട്ടേയില്ല

മോദി എന്ന പേര് പരാമർശിച്ചിട്ടേയില്ല

ബാരക് ഒബാമ എഴുതിയ A promised land എന്ന പുസ്തകം അഡ്വാൻസ്ഡ് കോപ്പി ആയി എനിക്ക് കിട്ടി. അത് മുഴുവൻ വായിച്ചു നോക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയെക്കുറിച്ച് പറഞ്ഞയിടങ്ങൾ മുഴുവൻ വായിച്ചു തീർത്തു. ഒരു കാര്യം: കാര്യമായൊന്നുമില്ല. അതിലും വലിയ കാര്യം: 902 പേജിൽ എവിടെയും നരേന്ദ്ര മോദി എന്ന പേര് പരാമർശിച്ചിട്ടേയില്ല.

മൻമോഹൻ സിംഗിനെക്കുറിച്ച്

മൻമോഹൻ സിംഗിനെക്കുറിച്ച്

ഡോക്ടർ മൻമോഹൻ സിംഗിനെ വളരെ നന്നായി ആ പുസ്തകത്തിൽ പ്രശംസിച്ചിട്ടുണ്ട് "ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനായ" "തികച്ചും അസാധാരണമായ മാന്യതയുള്ള ഒരു വ്യക്തിത്വം" വിദേശ നയങ്ങളിൽ വളരെ ശ്രദ്ധാലുവായ അദ്ദേഹത്തോടൊപ്പം "തികച്ചും ഊഷ്മളമായ, ഉത്പാദകമായ സൗഹൃദം ആസ്വദിച്ചു" എന്നെല്ലാം അദ്ദേഹം ഡോക്ടർ മൻമോഹൻ സിംഗിനെക്കുറിച്ച് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

സാമുദായിക അസഹിഷ്ണുതയുമാണ്

സാമുദായിക അസഹിഷ്ണുതയുമാണ്

അദ്ദേഹത്തിന്റെ പരിഗണനയും ബഹുമാനവും ആ വാചകങ്ങളിലുടനീളം നിഴലിച്ചിട്ടുണ്ട്. "എല്ലാറ്റിലുമുപരി, ഇന്ത്യയെക്കുറിച്ചുള്ള എന്റെ കൗതുകം മഹാത്മാഗാന്ധിയിൽ തുടങ്ങുന്നു. ലിങ്കൺ, മാർട്ടിൻ ലൂഥർ കിംഗ്, മണ്ടേല എന്നിവരോടൊപ്പം ഗാന്ധിയും എന്റെ ചിന്തകളെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ, അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് ഇന്ത്യയിലുള്ള അക്രമ പരമ്പരകളും, ജനങ്ങളുടെ അത്യാർത്തിയും, അഴിമതിയും, സങ്കുചിത ദേശീയതയും, വർഗീയതയും, സാമുദായിക അസഹിഷ്ണുതയുമാണ്.

അവർക്കിടയിലില്ലാതെ പോയി

അവർക്കിടയിലില്ലാതെ പോയി

വളർച്ചാ നിരക്കിൽ പ്രശ്നം വരുമ്പോഴും, കണക്കുകളിൽ മാറ്റം വരുമ്പോഴും, ഒരു ആകർഷണീയനായ നേതാവ് ഉയർന്ന് വരുമ്പോഴും, അവർ ജനങ്ങളുടെ വികാരം കൊണ്ടും ഭയം കൊണ്ടും നീരസം കൊണ്ടും കളിക്കാൻ കാത്തിരിക്കുന്നവരാണ്. ഇത്തരം ഒരു സന്ദർഭത്തിൽ ഒരു മഹാത്മാഗാന്ധി അവർക്കിടയിലില്ലാതെ പോയി.

മാനസികാവസ്ഥ

മാനസികാവസ്ഥ

ഇത്തരം പ്രതിഫലനങ്ങളെല്ലാം അവഗണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിലെ ഒരു വാചകം വെച്ച് കൊണ്ട് സംഘികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ മാനസികാവസ്ഥ സത്യത്തിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. ഒബാമ മടങ്ങി വന്ന് മൻമോഹൻ സിംഗിന് ശേഷമുള്ള ഇന്ത്യയുടെ അവസ്ഥ പ്രതിപാദിക്കുന്ന ഒരു രണ്ടാം വോള്യം വായിച്ചാലുള്ള അവരുടെ മാനസികാവസ്ഥ ഊഹിക്കാൻ കഴിയുന്നതല്ല.

'പ്രിയങ്ക വരും,കോൺഗ്രസ് അധികാരം പിടിക്കും';യുപിയിൽ ആത്മവിശ്വാസത്തോടെ കോൺഗ്രസ്, അഖിലേഷിന് മറുപടി'പ്രിയങ്ക വരും,കോൺഗ്രസ് അധികാരം പിടിക്കും';യുപിയിൽ ആത്മവിശ്വാസത്തോടെ കോൺഗ്രസ്, അഖിലേഷിന് മറുപടി

കെ ഫോൺ ഉടനെത്തും; എന്ത് വിലകൊടുത്തും സ്വപ്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മണികെ ഫോൺ ഉടനെത്തും; എന്ത് വിലകൊടുത്തും സ്വപ്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മണി

ആർടി-പിസിആർ പരിശോധന ഒരു ലക്ഷമാക്കും.. ദില്ലിയിൽ കൊവിഡ് നിയന്ത്രണത്തിന് അടിയന്തര ഇടപെടലുമായി കേന്ദ്രംആർടി-പിസിആർ പരിശോധന ഒരു ലക്ഷമാക്കും.. ദില്ലിയിൽ കൊവിഡ് നിയന്ത്രണത്തിന് അടിയന്തര ഇടപെടലുമായി കേന്ദ്രം

വികസനത്തിന്റെ മറുപേരായ കിഫ്ബിക്കെതിരെ നീങ്ങുന്നവർ നാടിന് ശത്രുക്കളാണെന്ന് എംവി ജയരാജന്‍വികസനത്തിന്റെ മറുപേരായ കിഫ്ബിക്കെതിരെ നീങ്ങുന്നവർ നാടിന് ശത്രുക്കളാണെന്ന് എംവി ജയരാജന്‍

English summary
Shashi tharoor shares his reading experiance of obama's new book a promised land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X