കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'6 വർഷത്തിനിടയിൽ വളർന്നത് ഈ താടി മാത്രം'; മോദിയ്ക്കെതിരെ രൂക്ഷ പരിഹാസവുമായി തരൂർ

Google Oneindia Malayalam News

ദില്ലി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി ശശി തരൂർ എംപി. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ രാജ്യത്ത് ഉണ്ടായ ഏക വളർച്ച എന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'താടി കാർട്ടൂൺ' പങ്കുവെച്ച് കൊണ്ടാണ് മോദിക്കെതിരെ തരൂർ രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ് കാർട്ടൂൺ ലഭിച്ചതെന്നും അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നുവെന്നും തരൂർ ട്വീറ്റ് ചെയ്തു.

 moditharoor-1

പാർലമെന്റ് വർഷകാല സമ്മേലനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കിയതിനെ കുറിച്ച് മറ്റൊരു ട്വീറ്റും തരൂർ പങ്കുവെച്ചു. ചോദ്യങ്ങളെ ഭയക്കുന്ന സർക്കാർ ചോദ്യത്തര വേള ഒഴിവാക്കുന്നത് സ്വാഭാവികം.തന്റെ ആറ് വർഷത്തെ ഔ ദ്യോഗിക കാലയളവിൽ മോദി ഇന്ത്യയിൽ ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല, മുൻകൂട്ടി തയ്യാറാക്കിയ അഭിമുഖങ്ങൾ നൽകുന്നതിൽ കുപ്രസിദ്ധനാണ് മോദി, എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

ദില്ലി കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രിക്കെതിരെ തരൂർ രൂക്ഷമായി പ്രതികരിച്ചിരുന്നു. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മോദി പക്ഷേ, അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ വിലകൊടുക്കേണ്ടി വരുന്നവരെ പരാമര്‍ശിക്കാന്‍ മറക്കുകയാണ്.ഇന്നത്തെ ഇന്ത്യയില്‍ പകപോക്കുന്നത് സ്വന്തം പൗരന്‍മാര്‍ക്കുനേരെ മാത്രമാണെന്നായിരുന്നു തരൂരിന്റെ പരിഹാസം.

കഴിഞ്ഞ ദിവസം പാർലമെൻറിൽ സൈന്യത്തെ കുറിച്ചുള്ള പരാമർശത്തിലും മോദിക്കെതിരെ ശശി തരൂർ രംഗത്തെത്തിയിരുന്നു.
രാജ്യം സൈന്യത്തിനൊപ്പമെന്ന സന്ദേശം എംപിമാർ നൽകണമെന്ന മോദിയുടെ പരാമർശത്തിലായിരുന്നു തരൂരിന്റെ വിമർശനം. തീർച്ചയായും നാം എല്ലാവരും സൈനികർക്ക് പിന്നിൽ പിന്തുണയുമായുണ്ടെന്നും എന്നാൽ എന്തുകാണ്ടാണ് സർക്കാർ ചൈനയുടെ അതിർത്തിയിൽ നടക്കുന്നത് എന്നതിനെ കുറിച്ച് ഒന്നും പറയാത്തതെന്നും തരൂർ ചോദിച്ചിരുന്നു.

ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍

English summary
Shashi Tharoor shares modi's beard picture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X