കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ എംപിമാര്‍ക്കൊപ്പമുള്ള ശശി തരൂരിന്റെ ചിത്രം വിവാദത്തില്‍, സെക്‌സിസ്റ്റെന്ന് വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വന്‍ വിവാദത്തില്‍. തരൂര്‍ വനിതാ എംപിമാര്‍ക്കൊപ്പം എടുത്ത ചിത്രമാണ് ഇപ്പോള്‍ വന്‍ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ലോക്‌സഭാ ജോലിചെയ്യാന്‍ ആകര്‍ഷകമല്ലാത്ത സ്ഥലമാണെന്ന് ആര് പറഞ്ഞു എന്നായിരുന്നു തരൂരിന്റെ ഫോട്ടോ ക്യാപ്ഷന്‍. ലോക്‌സഭയെയും സ്ത്രീകളെയും ആകര്‍ഷകമായത് എന്ന പദം കൊണ്ട് വിശേഷിപ്പിച്ചതാണ് തരൂരിനെ വിവാദത്തില്‍ ചാടിച്ചത്. എന്‍സിപിയുടെ ബാരാമതി എംപി സുപ്രിയ സുലെ, പട്യാല എംപിയും അമരീന്ദര്‍ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗര്‍, ദക്ഷിണ ചെന്നൈ എംപി തമിഴച്ചി തങ്കപാണ്ഡ്യന്‍, ജാദവ്പൂര്‍ എംപി മിമി ചക്രവര്‍ത്തി, ബസിര്‍ഹട്ട് എംപി നസ്രത്ത് ജഹാന്‍, കാരൂര്‍ എംപി എസ് ജോതിമണി എന്നിവര്‍ക്കൊപ്പമായിരുന്നു തരൂരിന്റെ സെല്‍ഫി.

'മഞ്ജു മീനാക്ഷിയെ പ്രസവിച്ച സമയത്ത് എനിക്ക് ക്യാന്‍സര്‍, അമ്മയെ നോക്കിക്കോളാമെന്ന് മഞ്ജു പറഞ്ഞു''മഞ്ജു മീനാക്ഷിയെ പ്രസവിച്ച സമയത്ത് എനിക്ക് ക്യാന്‍സര്‍, അമ്മയെ നോക്കിക്കോളാമെന്ന് മഞ്ജു പറഞ്ഞു'

1

അതേസമയം തരൂര്‍ ഉപയോഗിച്ച വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഒട്ടും മര്യാദയില്ലാത്ത, അപമാനകരമായ വാക്കുകളാണ് തരൂര്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. തരൂരിനെ സെക്‌സിസ്റ്റ് എന്ന വിളിച്ചവരും ധാരാളമാണ്. സ്ത്രീകളെ വെറും സൗന്ദര്യത്തിലൊതുക്കുകയാണ് തരൂര്‍ ചെയ്തിരിക്കുന്നതെന്ന് വിമര്‍ശകര്‍ പറഞ്ഞു. ഒട്ടും അനുയോജ്യമായ കാര്യങ്ങളല്ല ട്വീറ്റില്‍ തരൂര്‍ പറഞ്ഞിരിക്കുന്നതെന്നും വിമര്‍ശനമുണ്ട്. വേറെ ഏതെങ്കിലും മേഖലയിലാണ് തരൂര്‍ ജോലി ചെയ്തിരുന്നതെങ്കില്‍ ആകര്‍ഷകം എന്ന വാക്ക് കൊണ്ട് സ്ത്രീകളെ വിശേഷിപ്പിച്ചതിന് നിങ്ങള്‍ പുറത്താക്കപ്പെട്ടേനെ എന്ന് ഒരാള്‍ ചൂണ്ടിക്കാണിച്ചു.

എന്താണ് നിങ്ങള്‍ ആറ് വനിത സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തതിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് എന്ത് ആകര്‍ഷണമാണ് വേണ്ടത്. വനിതാ സഹപ്രവര്‍ത്തകര്‍ ഇല്ലെങ്കില്‍ അനാകര്‍ഷകമാണെന്ന് കരുതുന്ന നിങ്ങള്‍ രാഷ്ട്രീയം വിടുന്നതാണ് നല്ലതെന്നും ചിലര്‍ പറയുന്നു. അതേസമയം ട്വീറ്റ് വലിയ വിവാദമായതോടെ തരൂര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സദ്ദുദ്ദേശത്തോടെ തമാശയായി പറഞ്ഞതാണ് അക്കാര്യങ്ങള്‍. തന്നോട് അത് ട്വീറ്റ് ചെയ്യാന്‍ പറഞ്ഞതും ആ വനിതകള്‍ തന്നെയാണ്. ചിലര്‍ അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടായതില്‍ ക്ഷമിക്കണം എന്ന് മാത്രമാണ് പറയാനുള്ളത്. എന്നാല്‍ ജോലി സ്ഥലത്തെ ഈ സന്തോഷത്തില്‍ പങ്കുച്ചേരാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും തരൂര്‍ പറഞ്ഞു.

അതേസമയം കാര്‍ത്തി ചിദംബരം മഹുവ മൊയിത്രയ്ക്കും ശശി തരൂരിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇത് വിമര്‍ശനങ്ങള്‍ക്ക് കാരണമാകില്ലെന്ന് കരുതുന്നുവെന്ന പരിഹാസം നിറഞ്ഞ കമന്റും കാര്‍ത്തി കുറിച്ചിട്ടുണ്ട്. അതിനും തരൂരിന്റെ കമന്റുണ്ട്. തീര്‍ച്ചയായും പരിഹാസവും വിമര്‍ശനവുമുണ്ടാവും, പക്ഷേ തമാശ ആസ്വദിക്കാന്‍ കഴിയാത്തവരെ കുറിച്ചോര്‍ത്ത് കഷ്ടം തോന്നുന്നുവെന്നും തരൂര്‍ കുറിച്ചു. എംഎല്‍എ രാജേഷ് നഗറും തരൂരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ലോക്‌സഭ നിയമനിര്‍മാണത്തിനുള്ളതാണ്. അല്ലാതെ സ്ത്രീകള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് അത് ആകര്‍ഷകമാണെന്ന് പറയാനുള്ള ഇടമല്ല. ഭാവിയിലെ എംപിമാര്‍ക്ക് നല്ല സന്ദേശമല്ല തരൂര്‍ നല്‍കുന്നതെന്നും രാജേഷ് നഗര്‍ പറഞ്ഞു.

ഇതിന് പിന്നാലെ രാജേഷിന് മറുപടിയുമായി മിമി ചക്രവര്‍ത്തി രംഗത്തെത്തി. സര്‍, ശശി തരൂര്‍ അല്ല ആ സെല്‍ഫി എടുത്തത്, താനാണെന്നും മിമി ചക്രവര്‍ത്തി പറഞ്ഞു. തൃണമൂല്‍ എംപി മഹുവ മൊയിത്രയും തരൂരിനെ പിന്തുണച്ച് രംഗത്ത് വന്നു. വളരെ വൃത്തിക്കെട്ട ട്രോളുകള്‍ കൊണ്ട് കുറേ പേര്‍ തരൂരിനെ ആക്രമിക്കുന്നത് കണ്ട് താന്‍ അമ്പരക്കുന്നില്ല. യാതൊരു കാര്യവുമില്ലാത്ത ഒരുവിഷയത്തില്‍ വിവാദമുണ്ടാക്കി മറ്റ് കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് നീക്കം. ഈ ജനപ്രിയമല്ലാത്ത സര്‍ക്കാര്‍ ചര്‍ച്ച കൂടാതെ കാര്‍ഷിക നിയമം പിന്‍വലിച്ചതിലുള്ള വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും മഹുവ മൊയിത്ര പറഞ്ഞു.

അതേസമയം പാര്‍ലമെന്റില്‍ ഇന്ന് വലിയ പോരാട്ടമാണ് പ്രതിപക്ഷം നടത്തിയത്. പലപ്പോഴും സഭ തടസ്സപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് ചര്‍ച്ചയൊന്നും കൂടാതെ ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള ബില്‍ പാസാക്കിയത്. 12 എംപിമാര്‍ക്ക് സസ്‌പെഷന്‍ ലഭിക്കുകയും ചെയ്തു. കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ സഭ തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്ക് ശൈത്യകാല സമ്മേളനത്തിന്റെ അവസാനം വരെ സഭാ നടപടികളില്‍ പങ്കെടുക്കാനാവില്ല.

Recommended Video

cmsvideo
വനിതാ MP മാർക്കൊപ്പം തമാശക്കോരു ഫോട്ടോ..തരൂർ പെട്ടു

മോഹന്‍ലാല്‍ വരെ പെന്‍ഷന്‍ വാങ്ങുന്നുണ്ട്, ലളിത ചേച്ചിയെ സഹായിക്കേണ്ടത് അമ്മയെന്ന് ശാന്തിവിള ദിനേശ്‌മോഹന്‍ലാല്‍ വരെ പെന്‍ഷന്‍ വാങ്ങുന്നുണ്ട്, ലളിത ചേച്ചിയെ സഹായിക്കേണ്ടത് അമ്മയെന്ന് ശാന്തിവിള ദിനേശ്‌

English summary
shashi tharoor shares pics with women mp's and called them attractive, netizens trolled him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X