ഇനി പ്ലാസ്റ്റിക്കിനോട് ബൈ പറയാം; പ്രകൃതി സൗഹൃദ ഭക്ഷണ കണ്ടെയ്നറുകള്‍ പരിചയപ്പെടുത്തി ശശി തരൂര്‍
ചെന്നൈ: പ്രകൃതി സൗഹൃദ കണ്ടെയ്നറുകളെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. തവിടുകൊണ്ടുണ്ടാക്കിയ ജൈവ കണ്ടെയ്നറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. തമിഴ്നാട്ടിലെ പരിസ്ഥിതി, കാലാവസ്ഥാ, വനം വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രിയാ സാഹുവിന്റെ ട്വീറ്റാണ് തരൂര്‍ പങ്കുവെച്ചത്. ട്വീറ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
ടിഫിന്‍ ബോക്സും, വാട്ടര്‍ ബോട്ടിലും ഗ്ലാസുമെല്ലാം തവിടില്‍ നിന്നുണ്ടാക്കിയതും ഇത് പരിചയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. ഭക്ഷണങ്ങള്‍ സംഭരിച്ചുവെക്കാവുന്ന ഈ പാത്രങ്ങള്‍ ലീക്കാവില്ലെന്ന് സുപ്രിയ സാഹു ട്വിറ്ററില്‍ കുറിച്ചു. 'താങ്ങാനാവുന്ന വില, ലീക്ക് പ്രൂഫ്, ഡിസ്പോസിബിള്‍, പ്രകൃതി സൗഹൃദം എന്നിവയാണ് തവിട് കൊണ്ടുണ്ടാക്കിയ ഈ പാത്രങ്ങളുടെ നേട്ടം,' സുപ്രിയ സാഹു പറഞ്ഞു. ഹോട്ടലുടമകളും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരുമെല്ലാം ഈ ജൈവ കണ്ടെയ്നറുകളിലേക്ക് മാറണമെന്നും സുപ്രിയ സാഹു കൂട്ടിച്ചേര്‍ത്തു.

Recommended Video
നിരോധിച്ച പ്ലാസ്റ്റിക്കുകളില്‍ നിന്ന് സുസ്ഥിരമായ ജൈവ ബദലിലേക്ക് തമിഴ്നാട് മാറാനുള്ള സമയമായിരിക്കുന്നെന്നും സാഹു പറഞ്ഞു. അതേസമയം തമിഴ്നാട്ടില്‍ മാത്രമല്ല, രാജ്യം മുഴുവന്‍ ഇത് വ്യാപിപ്പിക്കണമെന്നാണ് ശശി തരൂര്‍ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് പറഞ്ഞത്. 'പ്ലാസ്റ്റിക്കിന് പകരം പുനരുപയോഗിക്കാവുന്നതായ ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ നിരവധി കണ്ടുപിടുത്തങ്ങള്‍ വരുന്നുണ്ട്. ദൈനംദിന ഉപയോഗത്തിനായി ഇത്തരം പരിസ്ഥിതി സൗഹൃദ ബദലുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് വലിയ പ്രോത്സാഹനങ്ങള്‍ നല്‍കേണ്ടതുണ്ട്,' തരൂര്‍ പറഞ്ഞു.
തരൂര്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് രണ്ടരലക്ഷത്തില്‍ കൂടുതല്‍ പേരാണ് കണ്ടത്. നിരവധി പേരാണ് തരൂരിന്റെ ട്വീറ്റിനു കീഴെ ഇത്തരം പ്ലാസ്റ്റിക് ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിനെക്കുറിച്ച് കമന്റ് ചെയ്തത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് സുമിത് കുമാര്‍ എന്ന ട്വിറ്റര്‍ യൂസര്‍ ട്വീറ്റ് ചെയ്തത്. 'സര്‍ക്കാരിനാണ് സബ്സിഡി കൊടുക്കാനാവുക, അത് ചെയ്യണം. ജനങ്ങളും വിവേകത്തോടെ പെരുമാറി ഉത്തരവാദിത്തം ഏറ്റെടുക്കണം,' സുമിത് ട്വീറ്റ് ചെയ്തു.
ജൈവ ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ നാടിനാവശ്യമെന്നാണ് രാജേഷ് അയ്യര്‍ എന്നയാള്‍ ട്വീറ്റ് ചെയ്തത്. അതേസമയം നമ്മുടെ സര്‍ക്കാര്‍ ബഹിരാകാശത്തും പ്രതിരോധമേഖലയിലുമാണ് ശ്രദ്ധ പതിപ്പിക്കുന്നതെന്നും സാധാരണക്കാരെ ശ്രദ്ധിക്കാനും ഇത്തരം കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തുന്നുമില്ലെന്നാണ് സോളോമന് വര്‍ഗീസ് എന്ന ട്വിറ്റര്‍ യൂസര്‍ കമന്റ് ചെയ്തത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications