Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ ശശി തരൂരും മോദിയുടെ ആളായി

തിരുവന്തപുരം: കോണ്‍ഗ്രസിന്റെ സമുന്നതനായ എംപി ശശി തരൂരും ഒടുവില്‍ നരേന്ദ്ര മോദിക്ക് പിന്തുണയുമായി രംഗത്തെത്തി. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയ പ്രതികരണമാണ് തരൂര്‍ നടത്തിയിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ പ്രസ്താവനകള്‍ പ്രചോദനകരമാണെന്നാണ് തരൂര്‍ പറഞ്ഞിരിക്കുന്നത്. മോദിയുടെ സമീപകാലത്തെ നിലപാടുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു.

Taroor Modi

ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാന്‍ തരൂര്‍ തയ്യാറായില്ലെന്നതാണ് സത്യം. മോദിയുടെ നിലപാടുകള്‍ പ്രായോഗികമാക്കാന്‍ പ്രതിപക്ഷം സഹകരിക്കണം എന്നും ശശി തരൂര്‍ ആവശ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെതിരെ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ശശി തരൂര്‍ ജയിച്ചത്. വിജയാഹ്ലാദത്തിനിടെ നരേന്ദ്രമോദിയെ ട്വിറ്ററിലൂടെ അഭിനന്ദിക്കാനും തരൂര്‍ മറന്നിരുന്നില്ല.

കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ തരൂരിന്റെ മോദി സ്‌നേഹം ഇപ്പോള്‍ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഏത് രീതിയിലായാലും മോദിയ പിന്തുണക്കുന്ന രീതിയിലുള്ള പ്രസ്താവന കോണ്‍ഗ്രസ് എംപിയുടെ ഭാഗത്ത് നിന്ന് വരാന്‍ പാടില്ലായിരുന്നു എന്നാണ് വിമര്‍ശനം.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതക്ക് തരൂര്‍ ഉത്തരം പറയേണ്ടി വരുമെന്ന് നേരത്തെ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ തരൂരിന്റെ ബദ്ധ ശത്രു സുബ്രഹ്മണ്യം സ്വാമി ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഉറപ്പാണ്. ഈ കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് തരൂരിന്റെ ഇപ്പോഴത്തെ മോദിസ്‌നേഹം എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+