Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു:ഒരു പാക് പ്രണയം

ദില്ലി: കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്തു. തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറിന്റെ ട്വിറ്റര്‍ എക്കൗണ്ടും ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. തന്റെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നെന്നും അതുകൊണ്ട് തത്കാലത്തേയ്ക്ക് അക്കൗണ്ട് മരവിപ്പിക്കുന്നെന്നും ശശിതരൂര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഒരു പാക് മാധ്യമപ്രവര്‍ത്തകയുമായി ശശി തരൂര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ട്വീറ്റുകള്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ വാളിലും, അതിനെ എതിര്‍ത്തും വിമര്‍ശിച്ചും കൊണ്ടുമുള്ള സുനന്ദ പുഷ്‌കറിന്റെ ട്വീറ്റുകളും കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.

പാകിസ്താനിലെ ടൈംസ് എഡിറ്റര്‍ മെഹറിനോട് തരൂര്‍ ട്വിറ്ററിലൂടെ തന്റെ പ്രണയം പറയുകയായിരുന്നു. ഒരു പാക് മധ്യമപ്രവര്‍ത്തകയ്ക്ക് തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സുനന്ദ പുഷ്‌കറും ട്വീറ്റ് ചെയ്തു. തന്റെ ഭര്‍ത്താവിനെ ശല്യം ചെയ്യുന്ന പാക് മാധ്യമ പ്രവര്‍ത്തകയുടെ മെസേജുകള്‍ താന്‍ പരസ്യപ്പെടുത്താന്‍ പോകുന്നെന്നും സുനന്ദ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു.

Shashi tharoor and Sunantha Pushkar

അതേസമയം, ശശി തരൂരിന് പാക് മാധ്യമപ്രവര്‍ത്തകയുമായുള്ള ബന്ധത്തെചൊല്ലി തരൂരും സുനന്ദപുഷ്‌കറും വേര്‍പിരിയാന്‍ പോകുന്നെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സുനന്ദ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും മാധ്യമം വ്യക്തമാക്കുന്നു. തരൂരിന് പാക് മാധ്യമ പ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്നും ഇരുവരും നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും സുനന്ദ പുഷ്‌കര്‍ പറഞ്ഞു. തരൂരിന്റെ എക്കൗണ്ട് വഴി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് താനാണെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+