Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരിനൊപ്പം 'പുതിയ പെണ്ണ്' ആരാണ്? ചര്‍ച്ച കൊഴുക്കുന്നു

ദില്ലി: മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റര്‍ ശശി തരൂരിന് നല്‍കിയ പൊല്ലാപ്പുകള്‍ ചില്ലറയൊന്നുമല്ല. സുനന്ദ പുഷ്‌കര്‍ വിവാദം മുതല്‍ അടുത്തിടെ മോദി അനുകൂല പ്രസ്താവനകള്‍ വരെ ശശി തരൂരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഒപ്പമുള്ള സുന്ദരി ആര് എന്നാണ് തരൂരിന്റെ ഫോളോവേഴ്‌സ് ചോദിക്കുന്നത്.

ഹവായില്‍ നിന്നുള്ള ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ തുളസി ഗബ്ബാര്‍ഡ് ആണ് ഒപ്പമുള്ളത് എന്നാണ് തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റ് തല്‍പരയായ തുളസി ഹിന്ദു മതവിശ്വാസിയാണെന്നും എഴുതിയിട്ടുണ്ട്. മതിപ്പ് തോന്നി എന്ന് പറഞ്ഞാണ് തരൂര്‍ പോസ്റ്റ് അവസാനിപ്പിച്ചത്. ട്വിറ്ററില്‍ മാത്രമല്ല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലും തരൂര്‍ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

sashi-tharoor-twitter

26 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് തരൂരിന് ട്വിറ്ററില്‍. വിവാഹം കഴിക്കണമല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഫോട്ടോയ്ക്ക് കമന്റുകള്‍ തുടങ്ങുന്നത് തന്നെ. നല്ല ചിത്രം എന്നും ആരാധകര്‍ പറയുന്നു. എന്ത് ധൈര്യത്തിലാണ് നിങ്ങള്‍ ഒരു ഹിന്ദുവിനെ കണ്ടത്, ദിഗ്വിജയ് സിംഗിനെ കണ്ടിരുന്നോ എന്നും ചിലര്‍ കളിയാക്കുന്നു. തരൂരിനെ ശ്രദ്ധിക്കണമെന്ന് തുളസി ഗബ്ബാര്‍ഡിനെ ഉപദേശിക്കുന്നുമുണ്ട് ചിലര്‍.

തുളസി ഗബ്ബാര്‍ഡ് ആരാണ്, എന്താണ് ഇന്ത്യയുമായി ബന്ധം എന്നിങ്ങനെ പോകുന്നു ട്വിറ്ററിലെ ചര്‍ച്ചകള്‍. അമേരിക്കയിലെ ശ്രദ്ധേയയായ രാഷ്ട്രീയ പ്രവര്‍ത്തകയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ തുളസി ഗബ്ബാര്‍ഡ് എന്ന 33 കാരി. എഡ്വാര്‍ഡോ തമായോവിനെ വിവാഹം ചെയ്ത തുളസി പിന്നീട് വിവാഹമോചനം നേടി. ആദ്യമായി ഇന്ത്യ സന്ദര്‍ശനം നടത്തുന്ന തുളസി ഗബ്ബാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണക്കറ്റ് പ്രശംസിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+