കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണോ? ശശി തരൂര്‍ പറയുന്നത് ഇങ്ങനെ, മാറ്റങ്ങള്‍ വേണം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നേതൃത്വ പ്രതിസന്ധി തുടരുന്നതിനിടെ പുതിയ ആശയങ്ങളുമായി ശശി തരൂര്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിക്ക് ആവശ്യമായിരുന്നുവെന്നാണ് തരൂര്‍ പറയുന്നത്. പക്ഷേ അധ്യക്ഷ സ്ഥാനത്തിനായി ആഗ്രഹിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത് സ്വന്തം പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നതിനാണോ എന്ന അഭ്യൂഹമാണ് ഉയര്‍ന്നിരിക്കുന്നത്.

അതേസമയം മോദി സ്തുതിയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന തരൂരിന്റെ പുതിയ പ്രസ്താവനകള്‍, രാഹുല്‍ ഗ്രൂപ്പിനെ ശക്തിപ്പെടുത്തുക എന്നതിന്റെ സൂചനയാണ്. നേരത്തെ സോണിയാ ഗാന്ധിയെ പിന്തുണയ്ക്കുന്നവരുടെ വിഭാഗം തരൂരിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ പുറത്താക്കണമെന്ന് വരെ ആവശ്യമുയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ സോണിയാ ഗാന്ധി തല്‍ക്കാലം നടപടി വേണ്ടെന്ന് വെക്കുകയായിരുന്നു.

കോണ്‍ഗ്രസ് ദുര്‍ബലമാവുന്നു

കോണ്‍ഗ്രസ് ദുര്‍ബലമാവുന്നു

കോണ്‍ഗ്രസ് തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള പോരാട്ടത്തില്‍ പിന്നോട്ട് പോയിരിക്കുകയാണ്. പക്ഷേ നിലവിലെ വര്‍ഗീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ആശങ്കകളുണ്ട്. അതുകൊണ്ട് പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനങ്ങളില്‍ മാറ്റം വേണം. വിദേശ രാജ്യങ്ങളില്‍ മതനിരപേക്ഷത എന്നാല്‍ മതങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ മതത്തില്‍ നിന്ന് കൊണ്ട് തന്നെ, ആരോടും പ്രത്യേകിച്ച് അടുപ്പ കൂടുതല്‍ ഇല്ലാത്ത അവസ്ഥയാണ്. സഹിഷ്ണുതയാണ് ഇതിന്റെ ആധാരം. കോണ്‍ഗ്രസിന് ഇത് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാവും.

സോണിയാ ഗാന്ധി മാറണോ?

സോണിയാ ഗാന്ധി മാറണോ?

സോണിയാ ഗാന്ധിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്ന് തരൂര്‍ പറയുന്നു. പക്ഷേ അവര്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് ശുഭസൂചനയാണ്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ അത് കോണ്‍ഗ്രസിനെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കും. പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ മാറ്റം ആവശ്യമാണെന്നും തരൂര്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് അത്യാവശ്യമാണെന്നും, ഇപ്പോഴുള്ള സീനിയര്‍ നേതാക്കള്‍ മാറി ആ സ്ഥാനത്തേക്ക് പുതിയ നേതാക്കളെ കൊണ്ടുവരണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Pakistan is planning to attack India | Oneindia Malayalam
തരൂരിന്റെ ലക്ഷ്യം

തരൂരിന്റെ ലക്ഷ്യം

മോദി സ്തുതിയുടെ പേരില്‍ തന്നെ ഒറ്റപ്പെടുത്തിയത് സോണിയാ ഗ്രൂപ്പിലുള്ളവരാണെന്ന് തരൂര്‍ പറയുന്നു. കേരള ഘടകത്തിലെ ഭൂരിഭാഗം സോണിയ അധ്യക്ഷയായതോടെ ആ ഗ്രൂപ്പിലേക്ക് മാറിയിരിക്കുകയാണ്. ദേശീയ ഘടകത്തിലെ സീനിയര്‍ നേതാക്കളും തരൂരിന്റെ ലക്ഷ്യമിടുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ കേഡറിന് തരൂരിനുണ്ടായിരുന്ന അപ്രമാദിത്വമാണ് സീനിയര്‍ നേതാക്കളെ ചൊടിപ്പിക്കുന്നത്. മറ്റൊന്ന് തിരുവനന്തപുരത്ത് തരൂരുമായുള്ള പ്രശ്‌നങ്ങള്‍ കേരള ഘടകത്തെ ഒന്നടങ്കം മുരളീധരന് കീഴില്‍ അണിനിരത്തുന്നതിനും കാരണായിരിക്കുകയാണ്.

രാഹുല്‍ ക്യാമ്പ് ഒന്നിക്കുന്നു

രാഹുല്‍ ക്യാമ്പ് ഒന്നിക്കുന്നു

രാഹുല്‍ ക്യാമ്പിലുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഒതുങ്ങി പോയതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. ഇവരെ ഒന്നിപ്പിച്ച് കൊണ്ടുപോകാനാണ് തരൂര്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജോതിരാദിത്യ സിന്ധ്യയെ നേരത്തെ തന്നെ തരൂര്‍ പിന്തുണച്ചിരുന്നു. സച്ചിന്‍ പൈലറ്റിനെയും പരിഗണിക്കാമെന്നാണ് തരൂരിന്റെ വാദം. ഇവര്‍ രണ്ടുപേരും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. സമവായ ചര്‍ച്ചകള്‍ക്ക് തരൂര്‍ നേതൃത്വം നല്‍കിയേക്കും.

തിരഞ്ഞെടുപ്പ് വേണം

തിരഞ്ഞെടുപ്പ് വേണം

കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പില്ലാത്ത ഒന്നും മാറില്ലെന്ന് തരൂര്‍ സൂചിപ്പിച്ചു. നിരവധി പേര്‍ അധ്യക്ഷ സ്ഥാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ രാഹുല്‍ ഗാന്ധിക്ക് പകരക്കാരന്‍ വരുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരിക്കുകയാണ്. അതേസമയം താനും നേതൃത്വവും തമ്മില്‍ ഒരുപ്രശ്‌നവുമില്ലെന്ന് തരൂര്‍ പറയുന്നു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എല്ലാ കാലവും വേണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ലെന്ന് തരൂര്‍ വ്യക്തമാക്കി.

ബിജെപി ബന്ധം

ബിജെപി ബന്ധം

ബിജെപിയിലെ ചില നേതാക്കള്‍ തരൂരുമായി അടുത്ത ബന്ധമുള്ളവരാണ്. ഇവര്‍ തരൂരിനെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പോകാന്‍ തല്‍ക്കാലം ഉദ്ദേശമില്ല. അതേസമയം കോണ്‍ഗ്രസില്‍ താന്‍ അപ്രസക്തനാവുന്നു എന്ന തോന്നല്‍ തരൂരിലുണ്ട്. അതുകൊണ്ടാണ് വിമത നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നതിന് മുന്നിട്ടിറങ്ങിയത്. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന് ശേഷമാകും തീരുമാനങ്ങളുണ്ടാവുക. ബിജെപി ദേശീയ നേതൃത്വത്തിന് തരൂര്‍ വരുന്നതിനോട് യോജിപ്പില്ല.

<strong>രാഹുല്‍ ക്യാമ്പിന് ചാഞ്ചാട്ടം... അഞ്ച് പേര്‍ വിമതരാവും, സോണിയ വന്നതോടെ ദുര്‍ബലരാവുന്നു!!</strong>രാഹുല്‍ ക്യാമ്പിന് ചാഞ്ചാട്ടം... അഞ്ച് പേര്‍ വിമതരാവും, സോണിയ വന്നതോടെ ദുര്‍ബലരാവുന്നു!!

English summary
shashi tharoor wants changes in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X