Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിനാലെ കണ്ട് തരൂര്‍ ദില്ലിയിലേക്ക് പറന്നു; അവിടെയെത്തിയിട്ടും ഒന്നും മിണ്ടിയില്ല

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയും ശശി തരൂര്‍ കൊച്ചി ബിനാലെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി. വലിയ മാധ്യമപ്പട തന്നെ കൊച്ചിയില്‍ തരൂരിനെ കാത്ത് നിന്നെങ്കിലും വിവാദങ്ങളെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ അദ്ദേഹം തയ്യാറായില്ല.

ഹൈബി ഈഡന്‍ എംഎല്‍എക്കൊപ്പമായിരുന്നു തരൂര്‍ ബിനാലെ വേദിയില്‍ എത്തിയത്. മാധ്യമ പ്രവര്‍ത്തകരെ കൂടെ കൂട്ടാതെ തരൂര്‍ ബിനാലെയിലെ കലാസൃഷ്ടികള്‍ കണ്ടു. അതിന് ശേഷം ബിനാലെയെക്കുറിച്ച് മാത്രം രണ്ട് വാക്ക് സംസാരിച്ച് കൊച്ചിയില്‍ നിന്ന് തിരിക്കുകയും ചെയ്തു.

Shashi Tharoor

ദില്ലിയിലും തരൂരിനെ കാത്ത് മാധ്യമ പ്രവര്‍ത്തകര്‍ നിന്നിരുന്നു. എന്നാല്‍ സുനന്ദയുടെ മരണം സംബന്ധിച്ച് ഒരു പരാമര്‍ശങ്ങള്‍ക്കും ഇല്ലെന്ന് ഉറപ്പിച്ചതുപോലെ ആയിരുന്നു തരൂരിന്റെ പെരുമാറ്റം. എന്നാല്‍ ഗുരുവായൂരില്‍ ആയുര്‍വേദ ചികിത്സ പൂര്‍ത്തിയാക്കിയതിന് ശേഷം തരൂര്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ചോദ്യങ്ങള്‍ക്കിടനല്‍കാതെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ തരൂരിന്റെ സഹായി നാരായണ്‍ സിങിന്റെ വീടി ദില്ലി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. തരൂരിനെ ഉടന്‍ ചോദ്യം ചെയ്യില്ലെന്നാണ് ദില്ലി പോലീസ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ സുനന്ദയുമായി ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+