കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിനും വി മധുസൂധനന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന പുസ്തകമാണ് അവാര്‍‍ഡിന് അര്‍ഹമായത്. ഇറ ഓഫ് ഡാര്‍ക്ക്നെസ് എന്ന പുസ്തകമാണ് ശശി തരൂരിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. 2016ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ആയിഷ റെന്നക്കെതിരെ അപവാദ പ്രചാരണം; കുടുംബം നിയമനടപടിക്ക്, അഭിഭാഷകരെ കണ്ടുആയിഷ റെന്നക്കെതിരെ അപവാദ പ്രചാരണം; കുടുംബം നിയമനടപടിക്ക്, അഭിഭാഷകരെ കണ്ടു

ഡിസംബര്‍ 18നാണ് ഇന്ത്യയിലെ 23 ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിക്കുന്നത്. ഇംഗ്ലീഷ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലാണ് പുരസ്കാരം. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ പരിണിത ഫലങ്ങളും കോളനിവല്‍ക്കരണത്തിലൂടെ എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ചൂഷണം ചെയ്തതെന്നതാണ് പുസ്തകത്തിന്റെ പ്രമേയം.

shashi-tharoor-156

ലണ്ടനില്‍ ജനിച്ച ശശി തരൂര്‍ 1975ല്‍ ദില്ലിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നാണ് ബിരുദം സ്വന്തമാക്കിയത്. ടഫ്സ് സര്‍വ്വകലാശാലയില്‍ നന്നാണ് തരൂര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് അഫയേഴ്സില്‍ ഡോക്ടറേറ്റ് നേടിയത്. മുന്‍ വിദേശകാര്യമന്ത്രിയായിരുന്നിട്ടുള്ള തരൂര്‍ ഐക്യരാഷ്ട്രസഭയുടെ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി ജനറല്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. പദസമ്പത്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള തരൂരിന്റെ ട്വീറ്റുകളും പ്രയോഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. നേരത്തെ ഏറെ വിറ്റഴിക്കപ്പെട്ട വൈ ഐ ആം ഹിന്ദു, പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ ആന്‍ഡ് ഇന്‍ഗ്ലോറിയസ് എംപയര്‍ എന്നീ പുസ്തകങ്ങളുടേയും രചയിതാവാണ്.

English summary
Shashi Tharoor wins Sahitya Akademi Award 2019 for An Era Of Darkness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X