കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടൂര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്... മോദിക്ക് കത്തെഴുതി തരൂര്‍, പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ശശി തരൂര്‍. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇത് ആശങ്കാജനകമാണെന്നും തരൂര്‍ പറഞ്ഞു. കേസെടുത്ത സംഭവത്തില്‍ തരൂര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.

1

പ്രധാനമന്ത്രി പരസ്യമായി എതിര്‍പ്പുകളെ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. എന്നെ പോലെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവര്‍ ഇത്തരത്തില്‍ പ്രധാനമന്ത്രിക്ക് കത്തുകള്‍ അയക്കാന്‍ തയ്യാറാവണം. ഭരണഘടനയില്‍ അധിഷ്ഠിതമായ എതിര്‍പ്പറിയിക്കാനുള്ള അവകാശം ഉറപ്പാക്കേണ്ടത്യാവശ്യമാണ്. അതല്ലെങ്കില്‍ കൂടുതല്‍ കേസുകള്‍ ഇത്തരത്തില്‍ വരുമെന്നും തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും, ജനങ്ങളുടെ നല്ലതിന് വേണ്ടിയുള്ള മന്‍ കീ ബാത്ത് അല്ലെങ്കില്‍ മൗന്‍ കി ബാത്ത് ആയി മാറുമെന്നും തരൂര്‍ പറഞ്ഞു. എതിര്‍പ്പുകളില്ലാതെ ജനാധിപത്യമില്ലെന്നും, നമ്മുടെ രാജ്യം കെട്ടിപ്പടുത്തത് തന്നെ അത്തരം പ്രത്യയശാസ്ത്രങ്ങളില്‍ അധിഷ്ഠിതമായിട്ടാണെന്നും തരൂര്‍ പറയുന്നു. നിങ്ങളെ വിമര്‍ശിക്കുന്നവരോ എതിര്‍ക്കുന്നവരോ, വ്യത്യസ്ത ആശയങ്ങളുള്ളവരെയോ ശത്രുക്കളായോ ദേശവിരുദ്ധരായോ കാണാന്‍ പാടില്ലെന്നും തരൂര്‍ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 പ്രമുഖര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ വരെ നോക്കിയെന്നും ആരോപണമുണ്ടായിരുന്നു. രാജ്യത്ത് മുസ്ലീങ്ങളും ദളിതുകളും കൊല്ലപ്പെടുകയാണെന്നും, ആള്‍ക്കൂട്ട കൊലപാതകം അവസാനിപ്പിക്കണം, ജയശ്രീറാം എന്നത് കൊലപാതകത്തിനുള്ള ആഹ്വാനമായി മാറിയെന്നും പ്രമുഖര്‍ അയച്ച കത്തില്‍ ഉന്നയിച്ചിരുന്നു.

 ജോളി സ്‌നേഹത്തോടെ തന്നത് കുടിച്ചു, എങ്ങനെയോ രക്ഷപ്പെട്ടു, കൊല്ലാന്‍ നോക്കിയെന്ന് റെഞ്ചി ജോളി സ്‌നേഹത്തോടെ തന്നത് കുടിച്ചു, എങ്ങനെയോ രക്ഷപ്പെട്ടു, കൊല്ലാന്‍ നോക്കിയെന്ന് റെഞ്ചി

English summary
shashi tharoor writes to pm on fir against celebrities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X