Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂരിന് പാക്കിസ്ഥാനില്‍ കാമുകി.. പുതിയ വിവാദത്തിന് തിരികൊളുത്തി സുബ്രഹ്മണ്യന്‍ സ്വാമി..

2019 ൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യ ഒരു ഹിന്ദു പാക്കിസ്താൻ ആയി മാറുമെന്ന ശശി തരൂരിന്റെ പ്രസ്ഥാവന വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു. പ്രസ്താവനയില്‍ ഇപ്പോഴും വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിവാദങ്ങളില്‍ തരൂരിനോട് പാക്കിസ്ഥാനിലേക്ക് പോകാനായിരുന്നു ബിജെപിയുടെ ആഹ്വാനം. ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

 shashi-tharoor3-06-1483695948-1531919780.jpg

ശശി തരൂരിന്റെ കാമുകി പാക്കിസ്ഥാനിൽ ഉണ്ടെന്നും അതിനാൽ അവിടെ നിൽക്കുന്നതായിരിക്കും തരൂരിന് കൂടുതൽ സുഖമാവുക എന്നുമാണ് ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിനുള്ള മറുപടിയായി സുബ്രഹ്മണ്യ സ്വാമി പറഞ്ഞത്. താലിബാനാണ് തരൂരിനെ പാക്കിസ്ഥാനിലേക്ക് ചെല്ലാൻ നിർബന്ധിക്കുന്നതെന്നും ഞങ്ങൾ അദ്ദേഹത്തിന് ഒരു നിർദ്ദേശം നല്കുക മാത്രമാണ് ചെയ്യുന്നതെന്നും സുബ്രഹ്മണ്യസ്വാമി പറ‍ഞ്ഞു.

തരൂർ ഒരിക്കലും ഭാര്യയ്ക്കു വേണ്ടി നിലകൊണ്ടിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ സ്വാമി ഹിന്ദുവെന്ന് അവകാശപ്പെടുന്ന ഒരാൾ തന്റെ ഹിന്ദുവായ ഭാര്യ സുനന്ദ പുഷ്കറിനെ ദുരൂഹ സാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ മരിച്ചു കിടന്നപ്പോൾ എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

 subrahmanyan-1531919788.jpg

അതേസമയം ബിജെപിയുടെ ആക്രോശത്തിന് നേരത്തേ തന്നെ തരൂര്‍ കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞിരുന്നു.ഞാൻ അവരെപ്പോലെ ഒരു ഹിന്ദുവല്ലെന്ന് തീരുമാനിക്കാനുള്ള അവകാശം ആരാണ് അവര്‍ക്ക് നൽകിയിരിക്കുന്നത്, ഈ രാജ്യത്ത് താമസിക്കാൻ എനിക്ക് അവകാശമില്ലേ എന്നായിരുന്നു തരൂരിന്‍റെ മറുപടി. അതേസമയംതരൂരിന്റെ വിവാദ ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ കോൺഗ്രസ് നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+