ശതാബ്ദിയില്‍ ഒരു കപ്പ് ചായക്ക് 70 രൂപയോ! റെയില്‍വേയ്ക്ക് പറയാന്‍ കാരണം ഉണ്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ച് ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നുകേട്ടിട്ടുള്ളത് ഭക്ഷണവുമായി ബന്ധപ്പെട്ടു കൂടിയാണ്. വൃത്തിയില്ലാതെ ഭക്ഷണം പാചകം ചെയ്യുന്നതിനെക്കുറിച്ചും രുചി ഇല്ലായ്മയും അങ്ങനെ പരാതികള്‍ ഒരുപാട് വന്നിട്ടുണ്ട്.
സാധാരണ വാങ്ങുന്നതിനെക്കാള്‍ ഇരട്ടി വിലയാണ് ഭക്ഷണത്തിന് വാങ്ങുന്നതെന്നും കേട്ടിട്ടുണ്ട്. അതെ..അതുതന്നെയാണ് ഇപ്പോള് ഇവിടത്തെ പരാതി.
ഒരു ചായക്ക് എത്ര രൂപയാണ്.. പുറത്ത് ആണെങ്കില്‍ 10 രൂപ..ട്രെയിനില്‍ ഇത് ഇരുരത് വരെ പോകാറുണ്ട്. എന്നാല്‍ 70 രൂപയൊക്കെ വാങ്ങുന്നത് ന്യായമാണോ! ഒരു ചായയ്ക്ക് യാത്രക്കാപനില്‍ നിന്ന് എഴുപത് രൂപ ഈടാക്കി എന്നാണ് തെളിവുസഹിതം വന്നിട്ടുള്ള പരാതി.

ഇന്ത്യന്‍ റെയില്‍വേയുടെ ശതാബ്ദി ട്രെയിന്‍ പാസഞ്ചറില്‍ നിന്നുമാണ് ഒരു കപ്പ് ചായക്ക് 70 രൂപ ഈടാക്കിയതായി പരാതി. 20 രൂപയുടെ ചായക്ക് 50 രൂപ സേവന ചാര്‍ജും കൂട്ടിയാണ് 70 രൂപയുടെ ബില്‍ യാത്രക്കാരന് ലഭിച്ചത്. ജൂണ്‍ 28 ന് ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്ക് ശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ സഞ്ചരിച്ച യാത്രക്കാരനില്‍ നിന്നും ആണ് റെയില്‍വേ അമിതചാര്‍ജ് ഈടാക്കിയത് എന്നാണ് പറയുന്നത്. നികുതി ഇന്‍വോയ്‌സുകളുടെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
എന്നാല്‍ ഇരുപത് രൂപയുടെ ചായയ്ക്ക് എഴുപത് രൂപ വാങ്ങണമെങ്കില്‍ റെയില്‍വേയ്ക്ക് പറയാന്‍ ഒരു കാരണം ഉണ്ടാവുമല്ലോ! തീര്‍ച്ചയായും ഉണ്ടാവും. 2018 ലെ സര്‍ക്കുലര്‍ പ്രകാരം എക്‌സ്പ്രസ് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു യാത്രക്കാരന്‍ ഭക്ഷണം ഒന്നും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിട്ടില്ലെങ്കില്‍ യാത്രയ്ക്കിടെ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്താല്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരും. ഭക്ഷണത്തിനുള്ള കാറ്ററിംഗ് ചാര്‍ജുകള്‍ ഐആര്‍സിറ്റിസി യുടെ ഓണ്‍ബോര്‍ഡ് സൂപ്പര്‍വൈസര്‍മാരാണ് ഈടാക്കുന്നത്.
അല്ലേലും റിമി സിംപിളാ... എയർപോർട്ടിലെ ചേച്ചിമാർക്കൊപ്പം സെൽഫിയുമായി റിമി ടോമി
ഇന്ത്യന്‍ റെയില്‍വേ 2018 ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളില്‍ ആണ് റിസര്‍വേഷന്‍ നടത്തുമ്പോള്‍ യാത്രക്കാരന്‍ ഭക്ഷണവും മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. ചെയ്തില്ലങ്കില്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരും. നേരത്തെ ശതാബ്ദി, രാജധാനി തുടങ്ങിയ ട്രെയിനുകളില്‍ ഭക്ഷണം സൗജന്യം ആയിട്ടാണ് നല്‍കിയത്. എന്നാല്‍ യാത്രാനിരക്ക് ഇപ്പോള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഭക്ഷണം ഒഴിവാക്കി യാത്രയ്ക്ക് മാത്രം പണം നല്‍കാനും കഴിയും.












Click it and Unblock the Notifications