സിന്‍ഹ നിതീഷ് കുമാറിനെ കണ്ടു:ബി ജെ പിയില്‍ പൊട്ടിത്തെറിക്ക് സാധ്യത,കൂടിക്കാഴ്ചയ്ക്ക് പിന്നില്‍?
പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അങ്കലാപ്പിലായത് ബി ജെ പിയാണ്. തിരഞ്ഞെടുപ്പിന് ശേഷം നിരന്തര വിമര്‍ശനങ്ങളാണ് ബി ജെ പിക്ക നേരെ വരുന്നത്. നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന ശൈലിയുടെ വിമര്‍ശകനും അധ്വാനി ക്യാമ്പിലെ പ്രമുഖനുമായ ശത്രുഘന്‍ സിന്‍ഹ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ വീണ്ടും ബി ജെ പി ആശങ്കയായിയിരിക്കുകയാണ്.
മോദി നേതൃത്വത്തുവുമായി ഉടക്കി നിന്ന സിന്‍ഹ ജെ ഡി യുവിലേക്ക് ചേക്കേറുമോയെന്നാണ് ഇപ്പോഴത്തെ ബി ജെ പിയുടെ സംശയം. തിങ്കളാഴ്ച രാവിലെയാണ് നിതീഷ് കുമാറിനെ വസതിയില്‍ സിന്‍ഹ സന്ദര്‍ഷിച്ചത്. ഒരുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയായിരുന്നു അത്.

സിന്‍ഹ പാര്‍ട്ടിക്കെതിരെ പ്രതികരിച്ചു
തിരഞ്ഞെടുപ്പ ഫലം പുറത്ത് വന്നപ്പോള്‍ തന്നെ സിന്‍ഹ പാര്‍ട്ടിക്കെതിരെ പ്രതികരിച്ചിരുന്നു.
മഹാസഖ്യത്തിന്റെ വിജയം ജനാധിപത്യത്തിന്റെ വിജയം
ഫലം പുറത്തു വന്നപ്പോള്‍ പാര്‍ട്ടിക്കെതിരെ പ്രതികരിച്ചിരുന്നു. വിജയം ജനാധിപത്യത്തിന്റെ വിജയം എന്നാണ് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചിരുന്നത്.

അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നു
ബി ജെ പിക്ക് വന്‍തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ബി ജെ പിക്ക് നേതൃത്വത്തിന്റെ മുറിവില്‍ ഉപ്പു തേക്കുന്ന സിന്‍ഹയുടെ നിലപാട് അച്ചടക്കട നടപടിയിലേക്ക് നീങ്ങിയേക്കുമെന്ന് സൂചനയുണ്ട്.

സിന്‍ഹയുടെ പ്രതികരണം
തെറ്റുചെയ്യാത്ത തന്നെ അച്ചടക്ക നടപടിയിലേക്ക് പോകുന്ന കാരയത്തെ കുറിച്ച് അറിയില്ല. എന്നാല്‍ ആര്‍ക്കെങ്കിലും തനിക്കെതിരെ നടപടിയെടുക്കാന്‍ തോന്നുവെങ്കില്‍ ആവാമെന്നാണ് ഇപ്പോഴത്തെ നിലപാട്.

നിതീഷ് കുമാറിനെ സന്ദര്‍ശിച്ചതിന് പിന്നില്‍
നിതീഷ് കുമാറുമായി വ്യക്തിപരമായും കുടുംബപരമായും ബന്ധമുണ്ട്. മുമ്പും പലപ്പോഴും ഇങ്ങനെ നിതീഷ് കുമാറിനെ സന്ദര്‍ശിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ മൂത്ത സഹോദരനെ പോലെയാണ്.

ബി ജെ പിയാണ് എന്റെ പാര്‍ട്ടി
ഞാന്‍ ബിജെപിയിലാണ്. ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും പാര്‍ട്ടിയാണ്. രണ്ട് എംപിമാരുള്ളപ്പോഴാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. നല്ല സമയത്തും മോശം സമയത്തും ഞാന്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടായിരുന്നു. ആര്‍ക്കാണ് നാളെയെ കാണാന്‍ കഴിയുക. പാര്‍ട്ടി നാളെ എന്നെ പുറത്തെറിയുകയോ വാരിപ്പുണരുകയോ ചെയ്‌തേക്കാം. എന്താകുമെന്ന് എനിക്കറിയില്ല. അതേക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല.' സിന്‍ഹ പറഞ്ഞു.












Click it and Unblock the Notifications